Home Blog Page 93

പിണറായി വിജയന് എതിരായ ED കേസിൽ CPIM പ്രതിരോധം തീർക്കും,കോൺഗ്രസ്‌ – ബി ജെ പി ഡീൽ എന്ന് പ്രചരണം

തിരുവനന്തപുരം.പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായ ED കേസിൽ CPIM പ്രതിരോധം തീർക്കും.കോൺഗ്രസ്‌ – ബി ജെ പി ഡീൽ ആരോപണത്തിൽ ഊന്നിയാകും പ്രതിരോധിക്കുക.നേതാക്കന്മാരെല്ലാം പിണറായിക്ക് വേണ്ടി അണിനിരക്കും .
വിപുലീകൃത സംസ്ഥാന സമിതിയിൽ ഒറ്റക്കെട്ടായി പിണറായിയെ പ്രതിരോധിക്കാൻ ആവശ്യപ്പെടാനും നീക്കം.

ED പിണറായി വിജയനെ ആക്രമിക്കുന്നുവെന്ന് വരുത്തി നേതാക്കന്മാരെല്ലാം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കും .പിണറായി വിജയന് എതിരായ ഇ ഡി കേസ് കോൺഗ്രസ് ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഊന്നികൊണ്ടുള്ള പ്രതിരോധം.

വിപുലീകൃത സംസ്ഥാന സമിതിയിൽ നേതാക്കൾ തന്നെ ഈ വിഷയം ഉയർത്തും. പ്രതിനിധികളുടെ വിമർശനം ഒഴിവാക്കാനാണ് പാർട്ടിയുടെ നീക്കം.

എം.വി. ജയരാജൻ

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. കോൺഗ്രസുകാരനായ അസഫലിയോടാണ് സർക്കാർ നിയമോപദേശം തേടുന്നത്. അകത്താക്കാനാണ് തീരുമാനമെങ്കിൽ
പ്രതിഷേധം ഉണ്ടാകും. പിണറായിക്കെതിരെ ED നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ
കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം

CMRL ൽ നിന്ന് പണം വാങ്ങിയവരില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉണ്ട്,ഇവരെ ചോദ്യം ചെയ്യാൻ പോലും ED തയ്യാറാകുന്നില്ലെന്നും ജയരാജന്‍ ആരോപിച്ചു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു, ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ

കൊല്ലം. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ. സുഖപ്രസവം എന്ന് പറഞ്ഞ് ലേബർ റൂമിൽ കയറ്റിയ ശേഷം സിസേറിയൻ നടത്തിയത് അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് പുലർച്ചെയാണ് പുനലൂർ സ്വദേശികളായ അനൂപ് – ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ പൊക്കിൾകൊടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, ഇത് കഴുത്തിൽ ചുറ്റിയാണ് മരിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചികിത്സിച്ച ഡോക്ടർ ജിഷ 2,500 രൂപ കൈക്കൂലി വാങ്ങിയെന്നും കുട്ടിയുടെ അച്ഛൻ അനൂപ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പോസ്റ്റ്മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരുവാറ്റ കൊലപാതകം, കസ്റ്റഡിയിൽ വിട്ട നടപടി റദ്ദാക്കണമെന്ന് പ്രതികളായ ആൺകുട്ടികൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപേക്ഷ

കൊച്ചി.കരുവാറ്റ കൊലപാതകം, കസ്റ്റഡിയിൽ വിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യം.പ്രതികളായ ആൺകുട്ടികൾക്ക് വേണ്ടി ഹൈക്കോടതിയിൽ അപേക്ഷ. ബാലനീതി നിയമത്തിന് എതിരായ നടപടിയെന്ന് ഹർജിയിൽ

കുട്ടികളെ ചോദ്യം ചെയ്യാൻ പോകുന്ന ഉദ്യോഗസ്ഥൻ ജുവൈനൽ ജസ്റ്റിസ് ഓഫീസർ അല്ല.ഉദ്യോഗസ്ഥന് പ്രത്യേക പരിശീലനവും ലഭിച്ചിട്ടില്ല.ഇത് നിലവിലെ നിയമങ്ങളുടെ ലംഘനം എന്നും പ്രതിഭാഗം.ജുവൈനൽ ജസ്റ്റിസ് ബോർഡിൻറെ വിധി കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നത് എന്ന് വാദം

കഴിഞ്ഞ ദിവസമാണ് മൂന്ന് പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പോലീസ് കസ്റ്റഡിയിൽ വിട്ടത്

കാന്തപുരത്തിന്റെ പ്രസ്താവന, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.താന്‍ അക്കാര്യം വ്യക്തമായി പറഞ്ഞതാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടെങ്കില്‍ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട് പറയുമായിരുന്നെന്ന് സതീശന്‍ പറഞ്ഞു. എപി വിഭാഗം നേതാക്കള്‍ തന്നെ വന്നുകണ്ടതിന് പിന്നാലെ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന് വാര്‍ത്ത നല്‍കിയതായും സതീശന്‍ പറഞ്ഞു.

കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം അത് ഇപ്പോഴുമുണ്ട്. അതിനിടയില്‍ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പോസ്റ്റ് ചെയ്തപ്പോള്‍ ക്രോസ് പോസ്റ്റിങിന്റെ ഭാഗമായി കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമാകുകയായിരുന്നു. അത് തന്റെ നിലപാട് മാറ്റമായി ചിത്രീകരിച്ച് വാര്‍ത്തായാക്കിയതായും സതീശന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എപി വിഭാഗം നേതാക്കള്‍ തന്നെ കാണാന്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മനസിലാക്കി എപി വിഭാഗം നേതാക്കള്‍ അന്നുരാത്രി തന്നെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയെന്ന് പറഞ്ഞാല്‍ വലിയ അത്ഭുതമാണ്. മൂന്നാഴ്ച മുന്‍പ് അവരുമായുള്ള കൂടിക്കാഴ്ച ഫികസ് ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുരാവിലെ തന്നെ അവര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവര്‍ വൈകീട്ട് തന്റെ ഓഫീസില്‍ എത്തിയതിന് പിന്നാലെ എപി വിഭാഗം നേതാക്കള്‍ തന്നെ വന്നു കണ്ടുവെന്നും നിലപാട് മാറ്റിയെന്നും ചിലര്‍ വാര്‍ത്ത കൊടുത്തതായും സതീശന്‍ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതാണ് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കേസ് ആണ് ഇതെന്നും വിഡി സതീശന്‍ പറഞ്ഞു. ഈ കേസ് മാത്രമല്ല. ഇഡി അയച്ചുതന്നതില്‍ അതിനെക്കാള്‍ അപ്പുറമുള്ളതെല്ലാം ഉണ്ട്. കേന്ദ്ര ഏജന്‍സി അയച്ചുതന്ന കത്തിലുള്ളത് വളരെ ഗൗരവതരമായ കാര്യങ്ങളാണെന്നും തെളിവുകള്‍ അയച്ചുതന്നിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സി അറിയിച്ച ഗൗരവമായ കാര്യങ്ങളില്‍ നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. ഇഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സര്‍ക്കാരിന് പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.

സോണിയ ഗാന്ധിക്കെതിരെയും രാഹുലിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ കേസ് എടുത്തപ്പോള്‍ കോണ്‍ഗ്രസ് നിയമപരമായാണ് നേരിട്ടത്. അവര്‍ തെളിവെടുപ്പിന് മണിക്കൂറുകള്‍ ഹാജരായില്ലേ. 55 മണിക്കൂറാണ് ചോദ്യം ചെയ്തത്. അതിന്റെ പേരില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇഡിയുടെ വാഹനം അടിച്ചുതകര്‍ക്കാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുകയാണ് ചെയ്തതത്. അതില്‍ രാഷ്ട്രീയം വന്നപ്പോള്‍ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചു. അതില്‍ എന്താണ് തെറ്റെന്നും സതീശന്‍ ചോദിച്ചു.

ആ കൊച്ചിനെ പ്രെഗ്നന്റ് വരെയാക്കി അവസാനം നെഗ്‌ ആക്കിയും വിട്ടു; പക്ഷേ ഒടുവിൽ വന്നത് അടിപൊളി സർപ്രൈസ്; ഇപ്പോഴും ഒരേ വൈബ്

Anumol Bhuvanesh wedding

ഒരു മാസം പിന്നിട്ടു ബിഗ് ബോസ് താരം അനുമോളുടെ വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴും അവരുടെ ആരാധകർ ആ ഒരു ഹാങ് ഔട്ടിൽ ആണ് എന്ന് തന്നെ പറയാം. ഇതിന്റ ഇടയിലാണ് അനുമോളുടെ പുതിയ ഒരു വിശേഷം വൈറൽ ആയത്.

‘നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ എന്റെ ജീവിതത്തിൽ ഒരു വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഞാനും എന്റെ കുടുംബവും ഒരു പ്രത്യേക യാത്രയ്ക്ക് റെഡി ആയി കൊണ്ടിരിക്കുകയാണ് നിങ്ങൾ എല്ലാവർക്കും മനസ്സിലായി കാണും അതുതന്നെയാണ് എന്റെ വിവാഹം. എന്റെ ജീവിതത്തിലെ നല്ല നല്ല നിമിഷങ്ങളുടെ കൂടെ നിങ്ങൾ ഉണ്ടാവണം എല്ലാവരുടെയും പ്രാർത്ഥനയും സ്‌നേഹവും അനുഗ്രഹവും ഒക്കെ വേണം’ എന്നുപറഞ്ഞുകൊണ്ടാണ് ആ സർപ്രൈസ് അനുമോൾ പങ്കുവച്ചത്.

അനുവും കുടുംബവും തയ്യാറായി ചെന്നൈയിലേക്ക് തിരിക്കുന്നതും തമിഴ് ആചാരപ്രകാരം ചെറിയൊരു വിവാഹം നടത്തിയതും എല്ലാം അനുമോൾ പങ്കുവച്ചു. എന്നാൽ ഈ പങ്കിടലിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ വലുതും ചെറുതും ആയ ഒരായിരം ചർച്ചകൾ ആണ് നടന്നത്. ആ കൊച്ചിനെ പ്രെഗ്നന്റ് വരെയാക്കി അവസാനം നെഗ്‌ ആക്കിയും വിട്ടു; പക്ഷേ ഒടുവിൽ വന്നത് അടിപൊളി സർപ്രൈസ്; ഇപ്പോഴും ഒരേ വൈബ്.

അനു നിന്നെ പോലെ നീയേ ഉണ്ടാകു നിന്റെ കല്യണം ആയിട്ട് പോലും അച്ഛനെയും അമ്മയെയും മറ്റുള്ളവരെയും ഒരുക്കാൻ ശ്രദ്ധിക്കുന്ന ത് കാണുമ്പോൾ ദൈവം അനുഗ്രഹിക്കട്ടെ. അവിടെ അനു ന്റെ കൂടെ ഉണ്ടായിരുന്നവർ എന്നും ലൈഫ് ഇൽ വിശ്വസിക്കാൻ പറ്റുന്നവർ ആണെന്ന് മനസിലായി… അല്ലെങ്കിൽ ഇത് ലീക്ക് ആയേനെ. ആ ക്യാമറ മാൻ വരെ വളരെ വിശ്വസ്ഥരാണ് അല്ലെ, ഇല്ലാത്ത കല്യാണം കഴിക്കുന്ന സോഷ്യൽ മീഡിയ നടന്ന കല്യാണം അറിഞ്ഞില്ല പോലും, പാവങ്ങൾ.

പ്രസവ ഡേറ്റ് വരെ എത്തിയേനെ അനുമോളെ ഇപ്പോൾ ഇത് ഇട്ടില്ലെങ്കിൽ ആളുകളുടെ ഓരോ കാര്യമേ എന്നാലും ഈ സർപ്രൈസ് ആരും വിചാരിച്ചില്ല.എന്നിങ്ങനെ നീളുകയാണ് ആ ചർച്ചകൾ. അതൊക്കെയും അനുമോൾ ആസ്വദിക്കുന്നുണ്ട്, എന്നുമാത്രല്ല എല്ലാത്തിനും മറുപടി കൊടുക്കാനും ആള് സമയം കണ്ടെത്തുന്നുണ്ട്.

‘ദൈവവിളി’യുടെ പേരില്‍ നഗ്‌നരായി ഗ്രാമത്തിലൂടെ നടന്നു, ദമ്പതിമാരെ പൊലീസ് പിടികൂടി

ചെന്നൈ: ‘ദൈവവിളി’യുടെ പേരില്‍ നഗ്‌നരായി ഗ്രാമത്തിലൂടെ നടന്ന ദമ്പതിമാരെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് പിടികൂടി. തിരുപ്പത്തൂര്‍ ജില്ലയിലെ കരമ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പളനി (56) ഭാര്യ ദീപ (48) എന്നിവരാണ് പിടിയിലായത്.

തങ്ങളില്‍ ദൈവം ആവേശിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നാലുദിവസം രാത്രി ഗ്രാമത്തിലൂടെ ഇവരുടെ നഗ്‌നനടത്തം. കഴിഞ്ഞ ഏതാനും ദിവസമായി ദമ്പതിമാരുടെ വീടിനുള്ളില്‍ വിചിത്രമായ പൂജകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു. ഇതിനുശേഷമാണ് തങ്ങള്‍ക്ക് ദൈവവിളി ഉണ്ടായതെന്നാണ് ദമ്പതിമാര്‍ അവകാശപ്പെട്ടത്. നഗ്‌നരായി നടക്കുന്ന ദമ്പതിമാര്‍ അവകാശപ്പെട്ടത്. നഗ്‌നരായി നടക്കുന്ന ദമ്പതികളെ ഗ്രാമവാസികള്‍ ഞെട്ടി. കാര്യമന്വേഷിക്കാനായി ചിലര്‍ പളനിയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ കതകുതുറന്നില്ല.

പകരം ചോദ്യം ചെയ്ത ഗ്രാമവാസികളെ നശിച്ചുപോകുമെന്ന് ശപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നഗ്‌നനടത്തം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച് ആള്‍ദൈവമായി അംഗീകരിക്കണമെന്നും അവര്‍ ആവശ്യം മുന്നോട്ടുവച്ചു.

രോഷാകുലരായ നാട്ടുകാര്‍ ദമ്പതിമാരെ കെട്ടിയിട്ട ശേഷം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്ത ദമ്പതിമാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.

ഇനി മുതല്‍ ബസ് ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി

കൊച്ചി. സ്വകാര്യ ബസ് ജീവനക്കാരുടെ സുരക്ഷയും പെരുമാറ്റവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കര്‍ശന നടപടികളിലേക്ക്. ബസ് ജീവനക്കാരുടെ ഫോട്ടോ ശേഖരിച്ച് വിശദമായ പശ്ചാത്തല പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും ഉള്‍പ്പെടെ എല്ലാ ബസ് ജീവനക്കാര്‍ക്കും പശ്ചാത്തല പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാട്ടത്തിന് എടുത്ത ബസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ഇനി മുതല്‍ ബസ് ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

നാല് ദിവസത്തിനകം കൊച്ചിയില്‍ പ്രത്യേക പരിശോധനാ പരിപാടിയായ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിക്കും. ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന ശില്‍പ്പശാലകളും സംഘടിപ്പിക്കും. ബസ് സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ടെര്‍മിനലുകളില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തും. യാത്രക്കാരോടുള്ള പെരുമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

സമയക്രമം പാലിക്കാനെന്ന പേരില്‍ ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് അനുവദിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ കഞ്ചാവ് കടത്തു പ്രതികൾ പോലീസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

കോട്ടയം. പാലായിൽ കഞ്ചാവ് കടത്തു പ്രതികൾ പോലീസുകാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. CPO എം.സ് അഭിലാഷിന് കാലിന് ഗുരുതര പരുക്ക്, കാലിൽ ഒടിവും ചതവും. പാലാ ആർ വി ജങ്ഷനിൽ ഇന്നലെ 1 മണിയോടെയാണ് സംഭവം. വാഹന പരിശോധനയിലായിരുന്ന പോലീസ് സംഘത്തെ പ്രതികൾ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, വെങ്ങല്ലൂർ അജ്മൽ, നെട്ടൂർ സ്വദേശി മുഹമ്മദ് സഹൽ എന്നിവരെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് അര കിലോ കഞ്ചാവും കണ്ടെടുത്തു.

സിപിഎമ്മിനെതിരായ കടുത്ത വിമർശനങ്ങളിലൂടെ പതിറ്റാണ്ടുകൾ നീണ്ട സഹകരണം അവസാനിപ്പിച്ച് എപി സമസ്ത


കോഴിക്കോട്.സിപിഐഎമ്മിനെതിരായ കടുത്ത വിമർശനങ്ങളിലൂടെ പതിറ്റാണ്ടുകൾ നീണ്ട സഹകരണം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി AP സമസ്ത. മുഖപത്രത്തിലൂടെയും അല്ലാതെയും കാന്തപുരം നേതാക്കൾ സിപിഐഎം വിമർശനം തുടരുകയാണ്. കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യവിമർശനം നടത്താത്തതും, മുസ്ലിം ലീഗ് അധ്യക്ഷൻ്റെ തുറന്ന പിന്തുണയും AP – യുഡിഎഫ് സഹകരണ സാധ്യതയും തുറന്നിടുന്നുണ്ട് .

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശ വിവാദത്തോടെയാണ് സിപിഐഎം – AP സമസ്ത സഹകരണത്തിലെ വിള്ളൽ പ്രകടമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാടും പിന്നാലെ സ്വീകരിക്കുന്ന രാഷ്ട്രീയനയമാറ്റത്തിൻ്റെ പരസ്യപ്രകടനവും കൂടിയായി വേണം ഇപ്പൊൾ നടക്കുന്ന സിപിഎം – കാന്തപുരം വിഭാഗം പോരിനെ കാണാൻ. വിവാദ സർക്കുലറിൽ കാന്തപുരത്തെ കടന്നാക്രമിച്ചാണ് സിപിഐഎം നേതാക്കൾ രംഗത്തെത്തിയത്. .മറുപടിയായി സിപിഐഎം നേതാക്കളെ പേരെടുത്ത് വിമർശിച്ചാണ് AP സമസ്ത മുഖപത്രമായ സിറാജിൽ റഹ്മത്തുള്ള സഖാഫിയുടെ ലേഖനം തുടർച്ചയുണ്ടാകുമെന്ന അറിയിപ്പോടെ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. അതേസമയം കാന്തപുരത്തിനൊപ്പമല്ല സർക്കാരും,പാർട്ടിയും , മുന്നണിയുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് കര്യങ്ങൾ ബോധ്യപ്പെടുത്താൻ ആയിരുന്നു AP വിഭാഗം നേതാക്കളുടെ ശ്രമം. പിന്നാലെ തുടർ ചർച്ചകൾക്കില്ലെന്നും AP സമസ്ത പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയോടും മുന്നണിയോടും പോരിനില്ല എന്ന പ്രഖ്യാപനം കൂടിയായി. സമസ്തയിലെ ഒരു വിഭാഗം ലീഗിനോട് പോരടിച്ച് നിൽക്കുന്ന ഘട്ടത്തിൽ AP സമസ്തയെ ഒപ്പം നിർത്താനാണ് മുസ്ലിം ലീഗിൻ്റെയും ശ്രമം.

സമൂഹത്തിൻ്റെയും, സമുദായത്തിൻ്റെയും ഐക്യമാണ് പ്രധാനമെന്നായിരുന്നു വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. EK സമസ്ത മുഖപത്രമായ സുപ്രഭാതം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചതിൻ്റെ വിവാദം നിലനിൽക്കെയാണ് AP മുഖപത്രം മുഖ്യമന്ത്രിയെയും മുന്നണിയെയും പിണക്കാതെ സിപിഐഎം നേ വിമർശിക്കുന്നതെന്നതും ശ്രദ്ധേയം. സമാധാന ആഹ്വാനവുമായി സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റിന് താഴെ കമൻ്റായും EK സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ ലീഗ് വിരോധം പ്രകടമാകുന്നതിനിടെയാണ് AP സമസ്ത ലീഗ് സഹകരണത്തോടെ യുഡിഎഫ് മായി അടുക്കാനുള്ള ശ്രമം.