Home Blog Page 92

പിണറായി വിജയന്‍ 3.08 കോടി കൈക്കൂലി വാങ്ങി എന്ന് മാധ്യമങ്ങള്‍ അച്ചു നിരത്തിയതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൈക്കൂലിക്കാരനായി മാറുമോ?

ആലപ്പുഴ: പരവതാനി വിരിച്ച് അതിലൂടെ വന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ല. ഇഡിക്ക് തന്നെ പഴിചാരണം. അതിന് പറ്റുന്ന ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. അവരെ നിയന്ത്രിക്കുന്നവര്‍ പറയുന്നതാകാം അവര്‍ ചെയ്യുന്നത്. തനിക്കെതിരെ രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഎം മാന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പഠനശേഷം ഏറെക്കാലം വീണ ലോകപ്രശസ്തമായ ഒറാക്കിള്‍ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് വിവാഹത്തോട് അനുബന്ധിച്ചാണ് ആ ജോലി വിട്ടത്. പിന്നീട് പല വിദേശ സ്ഥാപനങ്ങളിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണയുടെ കമ്പനി നല്‍കിയത് സേവനമാണ്. വീണയുടെ കമ്പനിക്കെതിരെ മത തീവ്രവാദ ബന്ധം വരെ ആരോപിച്ചു.

വീണയുടെ കമ്പനി നല്‍കിയ സേവനത്തിന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം രേഖപ്രകാരമുള്ളതാണ്. അതില്‍ രഹസ്യമൊന്നുമില്ല. നികുതി കൃത്യമായി അടച്ചിട്ടുള്ളതുമാണ്. രേഖപ്രകാരം ഒരു കമ്പനി നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ആരോപണമായി ഉന്നയിക്കുന്നത്. ആ ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവ് അല്ല. പിന്നീടാണ് റിയാസ് വീണയുടെ ഭര്‍ത്താവ് ആകുന്നത്. അന്ന് ലഭിച്ച പണം റിയാസ് എങ്ങനെ കടത്തുമെന്നും പിണറായി ചോദിച്ചു.

എത്ര ലജ്ജാകരമായ കാര്യങ്ങളാണ് ഇഡിയെപ്പോലുള്ള ഏജന്‍സി പറയുന്നത്. പിണറായി വിജയന്‍ 3.08 കോടി കൈക്കൂലി വാങ്ങി എന്നാണ് വാര്‍ത്തകള്‍. മാധ്യമങ്ങള്‍ ഇത് അച്ചു നിരത്തിയതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൈക്കൂലിക്കാരനായി മാറുമോ?. താന്‍ ജീവിച്ച ജീവിതം എങ്ങനെയാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. തുറന്ന പുസ്തകമാണ് തന്റെ ജീവിതം. ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയമായുള്ളതിനെ രാഷ്ട്രീയമായും, നിയമപരമായുള്ളതിനെ നിയമപരമായും നേരിടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം:

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന 20 ഹെക്ടർ ഒന്നാം വിള നെൽ കൃഷിയുടെ കൊയ്ത്ത് വെട്ടിക്കാട് പടിഞ്ഞാറു പാടശേഖരത്തിൽ ആരംഭിച്ചു. 20 ഹെക്ടർ പാടത്ത് നെൽകൃഷിയ്ക് ആവശ്യ മായ വിത്തും വളവും ജനകീയാസൂത്രണ പദ്ധതി പ്രകാരം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ വഴിയാണ് നൽകിയത് .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത കുമാരി അമ്മ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

രജനി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് തരകൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ . കെ. പി. വേണുഗോപാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മത്തായി, . മണി പി, വാർഡ് മെമ്പർമാരായ ഷെറിന, ഫർഹാന നസീർ, അനിതകുമാരി, റിയാസ്, ജോളി, അബ്ദുൽ റഷീദ്, നിഷ, സിജു കോശി വൈദ്യൻ, ഗോപകുമാർ, സവിത ചന്ദ്രൻ, കൃഷി ഓഫീസർ അശ്വതി എസ്, കൃഷി അസിസ്റ്റന്റ് സജിത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്: കൂടുതൽ ഉദ്യോഗസ്ഥർ കുടുങ്ങുമോ; സപ്ലൈകോ അന്വേഷണം

കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകളുടെ ദുരുപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡുകൾ വിതരണം ചെയ്തതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിൽ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സപ്ലൈകോ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ മാവേലി സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന രജീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ഓണക്കാലത്ത് 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് സപ്ലൈകോ പുറത്തിറക്കിയത്. ഇതുവഴി ഇതുവരെ 1.8 കോടി രൂപ സപ്ലൈകോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ജീവനക്കാർക്ക് നൽകാനെന്ന പേരിൽ ആയിരം ഗിഫ്റ്റ് കാർഡുകൾ നൽകിയതിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ സാധനങ്ങൾ വാങ്ങേണ്ടതിന് പകരം പഞ്ചസാര മാത്രമാണ് സ്ഥാപനം വാങ്ങിയത്. സപ്ലൈകോ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. പഞ്ചസാര സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറാതെ അരി, പഞ്ചസാര ഡീലറായ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർ തന്നെ കൈമാറിയതായും കണ്ടെത്തി.

സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ സജീവ് പോൾ, അറക്കപ്പടി മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് അഞ്ജു വിജയൻ, തുറവൂർ മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻ ചാർജ് സന്ധ്യ എ.എസ്., പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം.ആർ., പോഞ്ഞാശ്ശേരി വിൽപ്പനശാലയിലെ സൗമിനി എസ്., കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സബ്സിഡിയില്ലെങ്കിലും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സപ്ലൈകോ പഞ്ചസാര ലഭ്യമാക്കിയത്. മൂന്ന് ദിവസത്തിനിടെ ഏകദേശം 4,500 കിലോ പഞ്ചസാര ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് ബിൽ ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ സപ്ലൈകോയുടെ സോഫ്റ്റ്‌വെയറിൽ ഇത്രയും അളവ് ബിൽ ചെയ്യാൻ കഴിയാതെ വന്നതോടെ ശേഷിച്ച ലോഡ് ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയത്.

ക​ട്ട​ക്ക​ലി​പ്പി​ൽ പി​ണ​റാ​യി; ഇ​ഡി ന​ട​പ​ടി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ക്ഷു​ഭി​ത​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

ചെ​ങ്ങ​ന്നൂ​ർ: മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ക​യ​ർ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​രി​ലെ പി​ഡ​ബ്യു​ഡി​യു​ടെ റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ദ്യ​ങ്ങ​ളു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പി​ണ​റാ​യി​ക്ക് ചു​റ്റും കൂ​ടി​യ​ത്.

കാ​റി​ൽ നി​ന്നി​റ​ങ്ങി​യ പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ‘പു​റ​ത്ത് നി​ക്ക​ടോ അ​ങ്ങോ​ട്ട്’ എ​ന്നു​പ​റ​ഞ്ഞ പി​ണ​റാ​യി ‘നി​ങ്ങ​ളെ​ന്താ ബാ​ത്ത് റൂ​മി​ലേ​ക്ക് വ​രു​മോ’ എ​ന്നും ചോ​ദി​ച്ചു.

പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി ഇ​ന്ന് മൂ​ന്ന് പ​രി​പാ​ടി​ക​ളാ​ണ് പി​ണ​റാ​യി വി​ജ​യ​നു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ചെ​ങ്ങ​ന്നൂ​ർ റ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളും: കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

OLYMPUS DIGITAL CAMERA

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഈ ​മാ​സം മു​പ്പ​ത് വ​രെ നീ​ളു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എം.​ജി. രാ​ജ​മാ​ണി​ക്യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​യി​രം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ആ​രു​ടെ​യും കു​റ്റ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​വ​രം പൊ​തു​ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഈ ​മാ​സം പ​തി​ന​ഞ്ചി​നു​ള്ളി​ൽ നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് രാ​വി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു

പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പുനലൂര്‍ സ്വദേശി അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

മാവേലിക്കര : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ചെങ്ങന്നൂർ കൊഴുവല്ലൂർ സെൻ്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി പരമേശ്വർ (18) ആണ് മരിച്ചത്. കായംകുളം തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് സമീപം ബുധൻ രാവിലെ 8.20 നായിരുന്നു അപകടം.

ബഹറൈനിൽ ജോലി ചെയ്യുന്ന ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ജിയുപിഎസിലെ അധ്യാപിക ശശികലയുടെയും മകനാണ്. കോളേജിലേക്ക് പോകാനായി സ്കൂട്ടറിൽ ചെട്ടികുളങ്ങരയിൽ നിന്ന് പോകുമ്പോൾ കായംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരമേശ്വർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ പിന്നാലെ വന്ന ബൈക്കിലിടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സന്തോഷിന് പരിക്കേറ്റു. ഇയാൾ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനാണ് സന്തോഷ്. പരമേശ്വറിന്റെ സഹോദരി: ഗൗരി പ്രിയ.

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. കൊച്ചി എടവനക്കാട് സ്വദേശിനിയായ 48 കാരി ബിന്ദുവാണ് മരിച്ചത്. എടവനക്കാട് കോഴിപറമ്പില്‍ സജീവന്റെ ഭാര്യയാണ് ബിന്ദു. ചൊവ്വ രാത്രിയിലാണ് സംഭവം. വീടിന് പുറത്തേയ്ക്ക് ഇറങ്ങിയ ബിന്ദുവിനെ പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ വീട്ടിലെത്തി തന്നെ എന്തോ കടിച്ചതായി ബിന്ദു പറയുകയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ബിന്ദുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പാമ്പുകള്‍ സജീവമാവുകയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഒരിക്കൽ ഞാനും ഒരു രോഗി ആയിരുന്നു, ഇപ്പൊ മുക്തൻ ആയെന്ന് വിശ്വസിക്കുന്നു; ആദ്യമായി മനസ് തുറന്ന് മമ്മുക്ക

Mammooty @70

75 ആം വയസിലേക്ക് ഇക്കഴിഞ്ഞ ദിവസമാണ് മമ്മുക്ക കടക്കുന്നത്. തന്റെ ജന്മദിനം ആഘോഷമാക്കിയ ആരാധകർക്കും പ്രിയപ്പെട്ടവർക്കും എല്ലാവർക്കും നന്ദി പറഞ്ഞും അദ്ദേഹം എത്തിയിരുന്നു. ഷൂട്ടിങ് സെറ്റുകളിൽ വീണ്ടും സജീവമാകുന്നതിന്റെ ഇടയിലാണ് അദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറൽ ആകുന്നത്. തന്റെ രോഗാവസ്ഥയെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഉള്ളു തുറന്നത്.

ഒരിക്കൽ ഞാനും ഒരു രോഗി ആയിരുന്നു, ഇപ്പൊ മുക്തൻ ആയെന്ന് വിശ്വസിക്കുന്നു; ആ സമയത്ത് എന്നെ ചികിത്സിച്ച ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും ഞാൻ ഓർക്കുന്നു. ഞാൻ ഒരു പ്രമുഖൻ ആയിരുന്നത് കൊണ്ടല്ല അവർ എന്നെ അങ്ങനെ നോക്കിയത്. എന്റെ രോഗാവസ്ഥയുടെ വലിപ്പം ഒന്നും അവർ എന്നോട് പറഞ്ഞിരുന്നില്ല , പിന്നെ അതിന് അത്രവലിപ്പം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയതും. രോഗം ഉണ്ടാകുമ്പോൾ ചികിത്സിക്കുക. പിന്നെ പതിവില്ലാത്ത ഒരു അസുഖം നമ്മുടെ ശരീരത്തെ ബാധിക്കുമ്പോൾ അത് നമ്മുടെ മനസിനെയും ബാധിക്കും. അപ്പോഴാണ് ഡോക്ടർമാരും ആയുള്ള നമ്മുടെ ബന്ധം കൂടുന്നതും. ഒരു ഡോക്ടർ പോലും എന്നോട് നെഗറ്റീവ് ആയി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. കേൾക്കുന്പോൾ പേര് കൊണ്ട് പേടി തോന്നുന്ന അസുഖം ആണെങ്കിലും എന്നെ അവർ ഒന്നും പറഞ്ഞു പേടിപ്പിച്ചിട്ടില്ല. – മമ്മുക്ക പറയുന്നു.

പലരും അസുഖവിവരങ്ങൾ മറച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ കൂൾ ആയി തുറന്നു പറയാൻ കാണിക്കുന്ന മമ്മുക്ക യുടെ മനസ് എത്ര വലുതാണ് മമ്മൂട്ടി ഒരു കാര്യം പ്രേസേന്റ് ചെയ്യുന്നതിന്റെ ആത്മാർത്ഥത, പവർ, കോൺഫിഡൻസ് അതൊക്കെ അപാരം ആണ്.. ഒരു ആക്ടർക്ക് വേണമെങ്കിൽ അതൊക്കെ ഈസി ആയി അങ്ങനെ തോന്നിപ്പിച്ച് സംസാരിക്കാം .. പക്ഷേ മമ്മൂട്ടി സ്റ്റേജിൽ സംസാരിക്കുന്നത് ജെനുവിൻ ആയാണ്.. യാതൊരു തപ്പലോ ചമ്മലോ ഇല്ലാതെ . എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നതും എടുത്തു പറയണം!
എന്നും ഇഷ്ടം മാത്രം എന്നും ആരോഗ്യത്തോടെ.. സന്തോഷത്തോടെ…താങ്കളെ കാണാൻ ആഗ്രഹം – എന്നിങ്ങനെ ആരാധകരും അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.

സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ ലോകത്തെ പ്രമുഖരും ആരാധകരും മമ്മൂട്ടിക്ക് ആശംസ അറിയിച്ചുകൊണ്ട് വന്നിരുന്നു. ‘മേള’, ‘പദയാത്ര’, ‘ഓം’ തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ലൈൻ അപ്പിലുള്ളത്. മമ്മൂട്ടി, ധനുഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’.

ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ‘അമരൻ’ എന്ന ഹിറ്റിനു ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2026 ഒക്ടോബർ 16 ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു


കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.

ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.


കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം  പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.