Home Blog Page 91

മുട്ട പഴകിയതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ 5 സിമ്പിൾ വഴികൾ

കടയിൽ നിന്ന് മുട്ട വാങ്ങുമ്പോൾ അതിൽ ചിലത് കേടായിരിക്കുന്നത് കാണാം. മുട്ട കേടാകുകയോ ശരിയായി സൂക്ഷിക്കാതിരിക്കുകയോ ചെയ്താല്‍, അത് അപകടകരമായ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറിയേക്കാം.

Also Read: രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ; വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക വിഷയത്തിൽ പരിഹാസം

അത്തരം മുട്ടകള്‍ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ കേടായ മുട്ട നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

മുട്ട കേടായാൽ അപകടകരമായ ബാക്ടീരിയകളുടെ എണ്ണം കൂട്ടാം

മുട്ടയുടെ പുറംതോട് മാത്രം നോക്കി അത് കഴിക്കാൻ സുരക്ഷിതമാണോ എന്ന് എപ്പോഴും തിരിച്ചറിയാനാവില്ല. മാത്രമല്ല, ഫ്രിഡ്ജിൽ കുറച്ചുനാൾ ഇരുന്നുകഴിഞ്ഞാൽ അവ എപ്പോഴാണ് വാങ്ങിയതെന്ന് പലപ്പോഴും ഓർമ്മയുണ്ടാകില്ല.

വെള്ളവും ഒരു മുട്ടയും മാത്രം കൊണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം

മുട്ടയുടെ ഗുണനിലവാരവും പുതുമയും വീട്ടിലിരുന്ന് തന്നെ പരിശോധിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി വെള്ളവും ഒരു മുട്ടയും മാത്രം ആവശ്യമുള്ള ലളിതമായ ഒരു പരിശോധനാ രീതി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പരിചയപ്പെടുത്തുന്നു.

മുട്ട താഴേക്ക് താഴ്ന്ന് അടിയിൽ കിടക്കുകയാണെങ്കിൽ പുതിയതാണെന്ന് മനസിലാക്കാം

FSSAI തങ്ങളുടെ ഔദ്യോഗിക X (ട്വിറ്റർ) അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളവും ഒരു മുട്ടയും മാത്രം മതിയാകും. ഒരു ഗ്ലാസിൽ പകുതിയോളം വെള്ളം നിറച്ച ശേഷം മുട്ട അതിലേക്ക് ഇടുക. മുട്ട താഴേക്ക് താഴ്ന്ന് അടിയിൽ കിടക്കുകയാണെങ്കിൽ, അത് പുതിയതാണെന്ന് മനസിലാക്കാം. എന്നാൽ, അത് അടിഭാഗത്ത് നിവർന്നുനിൽക്കുകയാണെങ്കിൽ പഴക്കമുള്ളതാണെന്നാണ് മനസിലാക്കേണ്ടത്.

മുട്ട പൊട്ടിക്കുമ്പോൾ അസാധാരണമായ ഗന്ധം ഉണ്ടെങ്കിൽ കളയുക

മുട്ട ​മുകളിലേക്ക് പൊങ്ങി വരികയാണെങ്കിൽ കേടുവന്നതാകാൻ സാധ്യതയുണ്ട്. അതിനാൽ ആ മുട്ട ഉപയോ​ഗിക്കാതിരിക്കുക. മറ്റൊന്ന്, മുട്ട പൊട്ടിക്കുമ്പോൾ അസാധാരണമായ ഗന്ധം അല്ലെങ്കിൽ നിറവ്യത്യാസം ഉണ്ടെങ്കിലും ആ മുട്ട ഒഴിവാക്കുക.

മുട്ടയില്‍ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ അകത്തു കടക്കും

മുട്ടയില്‍ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടെങ്കില്‍ ബാക്ടീരിയകള്‍ എളുപ്പത്തില്‍ അകത്തു കടക്കും. അത്തരം മുട്ടകള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം പാചകം ചെയ്താലും എല്ലാ ബാക്ടീരിയകളും നശിക്കുന്നില്ല. മുട്ടയുടെ പുറംതോടില്‍ വെളുത്ത പൊടി പോലുള്ള ഒരു വസ്തുവോ പൂപ്പലോ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അത് ഫംഗസിന്റെ ലക്ഷണമാണ്. അത്തരം മുട്ടകളില്‍ പെന്‍സിലിയം അല്ലെങ്കില്‍ കഴിച്ചാല്‍ ദോഷകരമായേക്കാവുന്ന മറ്റ് ഫംഗസുകള്‍ അടങ്ങിയിരിക്കാം.

മുട്ട മഞ്ഞ പൊട്ടിയതും നിറം മങ്ങിയതുമാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാക്കുക

മുട്ട മഞ്ഞ പൊട്ടിയതും നിറം മങ്ങിയതുമാണെങ്കില്‍ അത് ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലാക്കുക. മുട്ട കുലുക്കുമ്പോള്‍ കുലുങ്ങുന്ന ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ ആ മുട്ട പഴയതാണെന്നും അതിനുള്ളില്‍ വാതകം രൂപപ്പെട്ടിട്ടുണ്ടെന്നും മനസിലാക്കുക.

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ; വിദ്യാർത്ഥികളുടെ ഫീസ് കുടിശ്ശിക വിഷയത്തിൽ പരിഹാസം

ഹൈദാരാബാദ്: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. രാഹുൽ ഗാന്ധിയുടെ ‘മാതൃഭാഷ’ എന്ന് പരിഹസിച്ചാണ് കരിംനഗർ എംപി കൂടിയായ സഞ്ജയ് കുമാർ കത്ത് പുറത്തുവിട്ടത്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ‘അമേരിക്ക-ഇറാൻ സംഘർഷത്തിലെ നയതന്ത്ര ഇടപെടൽ ഞാണിന്മേൽ കളി’: വെല്ലുവിളി തുറന്നു സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി

കഴിഞ്ഞ രണ്ടുവർഷമായി തെലങ്കാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് റീഇംബേഴ്സ്മെന്റ്, സ്കോളർഷിപ്പ് എന്നിവയ്ക്കുള്ള ഫണ്ട് നൽകുന്നില്ലെന്നാണ് പ്രധാന ആരോപണം. ഏകദേശം 4,000 കോടി രൂപയുടെ കുടിശ്ശികയാണ് സർക്കാരിന് വീട്ടാനുള്ളത്. ഇത് സംസ്ഥാനത്തെ 14 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ഏറെയും ദുരിതത്തിലായത്. ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ പലർക്കും പഠനം തുടരാനോ കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ വാങ്ങാനോ സാധിക്കുന്നില്ല. പാവപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിൽ നിന്ന് അകറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സഞ്ജയ് കുമാർ ആരോപിച്ചു.

‘തെലുങ്കിൽ പറഞ്ഞാൽ കേൾക്കില്ല, ഇറ്റാലിയനെങ്കിലും ഫലം കാണുമോ?’

തെലുങ്കിൽ പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരോ കോൺഗ്രസോ വിഷയം ശ്രദ്ധിക്കുന്നില്ലെന്ന് സഞ്ജയ് കുമാർ കത്തിൽ പറയുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ‘മാതൃഭാഷ’യായ ഇറ്റാലിയനിൽ കത്തെഴുതാൻ തീരുമാനിച്ചതെന്നും, എങ്കിലെങ്കിലും ഒരു പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പരിഹസിച്ചു. വിഷയം രാഷ്ട്രീയമായി ആളിക്കത്തിക്കാനാണ് ബിജെപിയുടെ ഈ നീക്കമെന്ന് വ്യക്തം.

വിദ്യാർത്ഥികളുടെ ഭാവിക്കുവേണ്ടി പോരാടാൻ തെലങ്കാനയിലെ കോൺഗ്രസ് ഘടകത്തിന് നിർദേശം നൽകണമെന്ന് സഞ്ജയ് കുമാർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫീസ് കുടിശ്ശികയായ 4,000 കോടി രൂപ സർക്കാർ ഉടൻ അനുവദിക്കണമെന്നും വിദ്യാർത്ഥികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും ബിജെപി നേതാവ് വെല്ലുവിളിച്ചു.

സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

ആലുവ: സിനിമാ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശൂർ സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ടെക്നീഷ്യനായിരുന്നു വിഷ്ണു.

നിവിൻപോളി ചിത്രത്തിന്റെ ആലുവ എടയാറിലെ സെറ്റിലാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിനിടെ വിഷ്ണുവിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. പ്രൊഡക്ഷൻ മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോള്‍ വേണം,അമ്മമാര്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പരോൾ നിഷേധിച്ചതിനെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി. ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് തള്ളിയത്

ക്രമസമാധാന പ്രശ്നം മുൻനിർത്തി പരോൾ നിഷേധിക്കാമെന്ന് ഹൈക്കോടതി. പരോൾ നിഷേധിച്ചത് നിയമവിരുദ്ധമല്ലെന്ന് കോടതി

കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ചയില്ലെന്ന് ഹൈക്കോടതി. പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട്. കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്

‘അമേരിക്ക-ഇറാൻ സംഘർഷത്തിലെ നയതന്ത്ര ഇടപെടൽ ഞാണിന്മേൽ കളി’: വെല്ലുവിളി തുറന്നു സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ കടുത്ത നയതന്ത്ര പ്രതിസന്ധി നേരിടുകയാണെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതൊരു ഞാണിന്മേൽ കളിയാണെന്നാണ് പാക് മന്ത്രി പറഞ്ഞത്. അമേരിക്ക, ഇറാൻ, ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗൾഫ് രാജ്യങ്ങൾ എന്നിവരുമായുള്ള അടുത്ത ബന്ധം കാരണം അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നു

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികളുമായുള്ള ആശയവിനിമയം തുടരുന്നതിനൊപ്പം തന്നെ കൂടുതൽ മധ്യസ്ഥ ശ്രമങ്ങളുമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന് പാകിസ്ഥാൻ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ രാജ്യങ്ങളുമായും സഹോദരതുല്യമായ ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ ഖ്വാജ ആസിഫ്, നയതന്ത്ര നിലപാടിനെ കൂടുതൽ സങ്കീർണ്ണമാക്കുന്ന തരത്തിലുള്ള ചില നടപടികൾ ഒഴിവാക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. സംഘർഷത്തിൽ എത്രത്തോളം ഇടപെടാം, എവിടെയൊക്കെ സ്വയം നിയന്ത്രണം പാലിക്കണം, അല്ലെങ്കിൽ ഈ വിഷയത്തിൽ നിന്നും മാറിനിൽക്കണോ എന്നീ ചോദ്യങ്ങളാണ് പാകിസ്ഥാന് മുന്നിലുള്ള വലിയ പരീക്ഷണമെന്ന് ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഇരുവിഭാഗങ്ങളുമായും ബന്ധം പുലർത്താനുള്ള വഴികളാണ് പാകിസ്ഥാൻ നോക്കുന്നത്. അമേരിക്കയുമായും ഇറാനുമായും ബന്ധപ്പെടാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, സംഘർഷത്തിൽ പങ്കാളികളായ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധവും ഇറാനുമായുള്ള ബന്ധം പോലെ തന്നെ പാകിസ്ഥാന് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി.

തങ്ങളുടെ നയതന്ത്ര സ്വാതന്ത്ര്യം പരമാവധി നിലനിർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് പാക് പ്രതിരോധ മന്ത്രി ആവകാശപ്പെട്ടു. ഒരു പരിഹാരമാർഗ്ഗം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കടുത്ത ധാതുമണൽ ക്ഷാമം

കൊല്ലം. ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കടുത്ത ധാതുമണൽ ക്ഷാമം.ജനവാ സമേഖലകളിൽനിന്നുള്ള പ്രതിഷേധവും പരിസ്ഥിതിപ്രശ്നങ്ങളും മൂലം പ്രാദേശികഖനനം കാര്യമായി നടക്കാത്തതും
ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ധാതുമണലിന്റെ വരവും നിലച്ചതും പ്രതിസന്ധിയ്ക്ക് കാരണമായി.കെഎംഎംഎല്ലിൽ നിലവിൽ അവശേഷിക്കുന്നത് മൂന്നു മാസത്തേക്ക് പ്രവർത്തനങ്ങൾക്കുള്ള ധാതുമണൽ മാത്രം.

മുൻകാലങ്ങളിൽ ഇല്ലാത്ത പ്രതിസന്ധിയിലുടെയാണ് പൊതുമേഖല സ്ഥാപനമായ കെ എം എം എൽ കടന്ന് പോകുന്നത്.നീണ്ടകരമുതൽ ആലപ്പാടുവരെ എട്ട് ബ്ലോക്കായി തിരിച്ചാണ് കെ.എം.എം.എല്ലി നും ഐ.ആർ.ഇ.യ്ക്കും ഖനനം നടത്താൻ അനുമതിയുള്ളത്.എന്നാൽ കെ.എം.എം.എല്ലിന് ഇപ്പോൾ മൂന്നാം ബ്ലോക്കിലെ കോവിൽതോട്ടത്തും പൊന്മനയിലുമാണ് ഖനനം ഉള്ളത്. തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞുകൂടുന്ന മണ്ണാണ് കഴിഞ്ഞ വർഷങ്ങളിൽ കെ എം എം എല്ലിൽ എത്തിച്ചിരുന്നത്.

ജലസേചനവകുപ്പുമായി കരാറുണ്ടാക്കി മണ്ണ് എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ നിലവിൽ കരാർ പുതുക്കാത്തതാണ് പ്രധാന പ്രശ്‌നം.തോട്ടപ്പള്ളിയിൽ നിന്ന് ധാതുമണൽ എത്താത്തതാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണം.ഇൽമനൈറ്റ് കുറയുന്നത് കെ.എം.എം.എല്ലിലെ ടൈറ്റാനിയം പിഗ്മെൻ്റ് യൂണിറ്റിനെയും ബാധിക്കുന്നുണ്ട്.

നീണ്ടകരമുതൽ ആലപ്പാടുവരെയുള്ള മണ്ണിൽ നിന്ന് നിലവിൽ വേണ്ടത്ര അളവിൽ ഇൽമ നൈറ്റ് ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.സംസ്ഥാന സർക്കാറിന് കോടികളുടെ വരുമാനം നൽകുന്ന പൊതുമേഖല സ്ഥാപനത്തിനാണ് ഈ ഗതി.മുൻ സർക്കാരുകളുടെ കാലത്ത് കോടികളുടെ ലാഭം കൊയ്ത പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലേക്ക് പോകുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കും ഉണ്ട്. ധാതു മണൽഖനനം സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം ഉണ്ടാകാത്തതാണ് പ്രധാന പ്രശ്നം.

ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നു

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില ഈ ഉയർന്ന നിരക്കിലേക്ക് എത്തുന്നത്. എണ്ണ വിതരണത്തിൽ ഉണ്ടാകുന്ന ദീർഘകാല തടസങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയിൽ വിലവർദ്ധനവിന് കാരണമായത്. ആഗോള ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടക്കത്തിൽ 2.3 ശതമാനം വർദ്ധിച്ച് ബാരലിന് 100 ഡോളറിലെത്തി.

Also Read: റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

പിന്നീട് വിലയിൽ നേരിയ കുറവുണ്ടായെങ്കിലും നിരക്ക് ഉയർന്ന തലത്തിൽ തന്നെയാണ് തുടരുന്നത്. യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർദ്ധിച്ച് ബാരലിന് 94 ഡോളറിലെത്തി. ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്. ഈ വർഷം എണ്ണവിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗത തടസങ്ങളും യുദ്ധ സാഹചര്യങ്ങളുമാണ് ഇതിന് കാരണം.

ഈ വർഷം ഇതുവരെ ബ്രെന്‍റ്, യുഎസ് ക്രൂഡ് ഓയിൽ വിലകളിൽ 60 ശതമാനത്തിലധികം വർദ്ധനവാണുണ്ടായിരിക്കുന്നത്. എണ്ണവില ഉയർന്നതോടെ പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കളുടെ ബജറ്റിനെ ബാധിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വലിയ വെല്ലുവിളിയാകുകയും ചെയ്യുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചതാണ് ഈ മാസത്തെ എണ്ണവില വർദ്ധനവിന് പ്രധാന കാരണം.

2.03 കോടി രൂപ വിലമതിക്കുന്ന 5.8 കിലോഗ്രാം അതീവ വീര്യമേറിയ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് മ്യാന്‍മര്‍ പൗരന്മാര്‍ പിടിയിലായി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 2.03 കോടി രൂപ വിലമതിക്കുന്ന 5.8 കിലോഗ്രാം അതീവ വീര്യമേറിയ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് മ്യാന്‍മര്‍ പൗരന്മാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മ്യാന്‍മര്‍ സ്വദേശികളായ യു യു ഖൈങ് (32), മിന്‍ സോ ഹെയ്ന്‍ (36) എന്നിവരാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ എട്ടിന് രാത്രി 10:09-ന് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇരുവരും എത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ലഗേജുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെക്ക്-ഇന്‍ ബാഗുകളുടെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളില്‍ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ബാഗുകള്‍ പൊളിച്ചുമാറ്റിയാണ് കസ്റ്റംസ് സംഘം കഞ്ചാവ് പുറത്തെടുത്തത്. പിടിച്ചെടുത്ത ഹൈഡ്രോപോണിക് കഞ്ചാവിന് ആകെ 5.8 കിലോഗ്രാം തൂക്കമുണ്ട്. അന്താരാഷ്ട്ര ലഹരിവിപണിയില്‍ ഇതിന് 2.03 കോടി രൂപയോളം വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ കഞ്ചാവിനേക്കാള്‍ അതീവ വീര്യമുള്ളതും മണ്ണില്ലാതെ പ്രത്യേക പോഷക ലായനികളില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്നതുമായ ഉയര്‍ന്നയിനം ലഹരിവസ്തുവാണ് ഹൈഡ്രോപോണിക് വീഡ്. പ്രതികള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമപ്രകാരം കേസെടുത്തു.

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ മറുപടി തേടി.
കുട്ടികളെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍വിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ മാത്രം കുറ്റാരോപിതരാകുന്ന കേസില്‍ കസ്റ്റഡിയില്‍ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തില്‍ അപൂര്‍വവും കേരള നിയമ ചരിത്രത്തില്‍ ആദ്യവുമായ നടപടിയായിരുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തെളിവെടുപ്പിന്റെ പേരില്‍ കസ്റ്റഡിയില്‍വിട്ടത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സിസിടിവിയും ഫോറന്‍സിക് റിപ്പോര്‍ട്ടുംവെച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ന്യൂഡൽഹി: പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് അനുമതി. 2030 നകം പൂ‌ർത്തിയാകുന്ന പദ്ധതികൾക്കായി 1021 കോടി വകയിരുത്തി.

Also Read: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം

ബം​ഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികൾക്കും അനുമതി നൽകി ഇതിനായി 10789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം തന്നെ നടത്തുമെന്നും പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം ജൂണിനകം ബുള്ളറ്റ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.