മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന 20 ഹെക്ടർ ഒന്നാം വിള നെൽ കൃഷിയുടെ കൊയ്ത്ത് വെട്ടിക്കാട് പടിഞ്ഞാറു പാടശേഖരത്തിൽ ആരംഭിച്ചു. 20 ഹെക്ടർ പാടത്ത് നെൽകൃഷിയ്ക് ആവശ്യ മായ വിത്തും വളവും ജനകീയാസൂത്രണ പദ്ധതി പ്രകാരം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ വഴിയാണ് നൽകിയത് .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത കുമാരി അമ്മ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
രജനി സുനിൽ ഉദ്ഘാടനം നിർവഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് തരകൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ. പി. വേണുഗോപാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മത്തായി, . മണി പി, വാർഡ് മെമ്പർമാരായ ഷെറിന, ഫർഹാന നസീർ, അനിതകുമാരി, റിയാസ്, ജോളി, അബ്ദുൽ റഷീദ്, നിഷ, സിജു കോശി വൈദ്യൻ, ഗോപകുമാർ, സവിത ചന്ദ്രൻ, കൃഷി ഓഫീസർ അശ്വതി എസ്, കൃഷി അസിസ്റ്റന്റ് സജിത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

































