28.1 C
Kollam
Wednesday 9th September, 2026 | 08:42:12 PM
Home News Kerala കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ മറുപടി തേടി.
കുട്ടികളെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍വിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ മാത്രം കുറ്റാരോപിതരാകുന്ന കേസില്‍ കസ്റ്റഡിയില്‍ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തില്‍ അപൂര്‍വവും കേരള നിയമ ചരിത്രത്തില്‍ ആദ്യവുമായ നടപടിയായിരുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തെളിവെടുപ്പിന്റെ പേരില്‍ കസ്റ്റഡിയില്‍വിട്ടത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സിസിടിവിയും ഫോറന്‍സിക് റിപ്പോര്‍ട്ടുംവെച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here