Home Blog Page 90

മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; വീണ 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു.

Also Read: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്. പിണറായിക്കെതിരെ കേസെടുക്കുന്നതിൽ കരുതലോടെ നീങ്ങുകയാണ് സർക്കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം.

സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുടെ തെളിവുകൾക്ക് പുറമെയാണ് ഇഡി ഹവാല തെളിവുകളും കൈമാറിയത്. വീണയുടെ 20.5 കോടി രൂപയുടെ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തി. മുഹമ്മദ് റിയാസുമായുള്ള വിവാഹത്തിന് ശേഷമാണ് ഹവാല ഇടപാട് നടന്നത്. വിദേശത്തേക്ക് പണം അയച്ചതും വിവാഹശേഷമെന്നാണ് കണ്ടെത്തൽ. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയത്. ബാങ്ക് രേഖകൾ സഹിതമാണ് ഇഡി ഡിജിപിക്ക് തെളിവുകൾ കൈമാറിയത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ്‌ റിയാസിനെതിരെയും സർക്കാർ എഫ്ഐആർ ഇടുമെന്ന വിലയിരുത്തലിലാണ് ഇഡി. മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നൽകും. ആദ്യം പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിക്കുമെന്നാണ് സൂചന. അതിനും ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം ഉണ്ടാകൂ.

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Also Read: മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യം

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീന ഫലമായി വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

അതേസമയം, മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചത് മുന്നറിയിപ്പില്ലാതെയാണ്. ഇന്ന് മഴ ലഭിച്ചാൽ ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിൽ ആണ് കെഎസ്ഇബി. ഏകദേശം 800 മെഗാ വാട്ടിന്റെ ലഭ്യത കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ടിന്റെ മാധ്യമ-രാഷ്ട്രീയ സാന്നിധ്യം

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണൻ.

Also Read: 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ

ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റർ ആണ്. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചർച്ചയായിരുന്നു.

ജിന്ന് മന്ത്രിച്ച ഒരു ഏത്തപ്പഴം 2,500 രൂപയ്ക്ക് ലേലം പോയി,നാട്ടുകാര്‍ കൂടിയപ്പോള്‍ ജിന്നുമില്ല ബ്രാന്‍ഡിയുമില്ല

ജിന്ന് മന്ത്രിച്ച പഴം എന്ന വ്യാജേന തട്ടിപ്പ് നടത്തി വന്ന വ്യാജ ചികിത്സ കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ. മലപ്പുറം തിരുന്നാവായ കൊടക്കലിലെ ജിന്ന് മഹളറ എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. ജമാലുദ്ദീൻ എന്നയാളാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മനസ്സിലായ നാട്ടുകാർ ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു.

ജിന്ന് മന്ത്രിച്ചു ഊതിയ പഴം ദിനേന കഴിച്ചാൽ അത്ഭുതങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജിന്ന് മഹളറ എന്ന പേരിൽ വ്യാജ ചികിത്സാ കേന്ദ്രം സ്ഥാപിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയിരുന്നത്. ജിന്ന് മന്ത്രിച്ച പഴം ആണെന്നും കഴിച്ചാൽ അത്ഭുതം സംഭവിക്കുമെന്നും വിശ്വസിപ്പിച്ചു ഒരു ഏത്തപ്പഴം 2,500 രൂപയ്ക്കാണ് ഇയ ലേലം ചെയ്തത്.
ജിന്ന് ആണെന്ന് പറഞ്ഞു ഒരാളെ മൂടിപ്പുതപ്പിച്ചു കേന്ദ്രത്തിൽ ഇരിത്തിയിരുന്നു. ഇയാൾ പഴത്തിൽ മന്ത്രിച്ചു ഊതുകയും പിന്നാലെ ലേലം ആരംഭിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിന് മുന്നിൽ വച്ചു 1000 രൂപയ്ക്ക് ലേലം ആരംഭിച്ച പഴം 2,500 രൂപയ്ക്കാണ് വിറ്റത്. പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അത്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ ജമാലുദ്ധീന്റെ അവകാശ വാദം. പക്ഷേ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി കേന്ദ്രം അടച്ചു പൂട്ടിച്ചു.

കേന്ദ്രം നടത്തിയിരുന്ന ജമാലുദ്ധീൻ മുൻപും പലയിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ ഉന്നയ്‌ക്കുന്ന ആരോപണം

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ

തൃശ്ശൂര്‍. 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അതിഥി തൊഴിലാളി പോക്സോ കേസിൽ അറസ്റ്റിൽ. പ്രണയം നടിച്ച് പെൺകുട്ടിയെ പലകുറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തിറഞ്ഞത്.


പശ്ചിമ ബംഗാൾ സ്വദേശി ദീപക് മൊണ്ടാലിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 15-കാരിയായ പെൺകുട്ടിയെ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ (POCSO) വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാള സർക്കിൾ ഇൻസ്‌പെക്ടർ ഷാജു എ.എൻ, എസ് എച്ച് ഒ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ ബാബു, ഗ്രേഡ് എസ് ഐ അശോകൻ, എ എസ് ഐ ഷീബ, സി പി ഓ ജോയ് ഡെന്നിസ്, ഹോം ഗാർഡ് വിനോദ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഐസിയു പീഡനകേസിലെ അതിജീവിതക്ക് സാമ്പത്തിക സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അതിജീവിത,പിണറായി സർക്കാർ കേസ് ഫയൽ നൽകിയത് 14 ദിവസത്തെ സമരത്തിന് ശേഷം

കോഴിക്കോട്. ഐസിയു പീഡനകേസിലെ അതിജീവിതക്ക് സാമ്പത്തിക സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അതിജീവിത. മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു, പുതിയ സർക്കാരിന് നന്ദിയെന്നും അതിജീവിത.
പുനരന്വേഷണത്തിൽ തീരുമാനം ആയിട്ടില്ല, ഈ വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കും .
Dr പ്രീതി ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് തന്നെ ആണ് ആവശ്യമെന്നും അതിജീവിത പറഞ്ഞു.
14 ദിവസത്തെ സമരത്തിന് ശേഷമാണ് പിണറായി സർക്കാർ കേസ് ഫയൽ നൽകിയതെന്നും അതിജീവിത ആരോപിച്ചു. 5 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നാണ് മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചത്.

നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ജയിൽ മോചിതനായി

കോഴിക്കോട്.അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ജയിൽ മോചിതനായി.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ റാമിന് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.


അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ പ്രവേശിക്കരുത്, വിദ്യാർത്ഥികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി എം കെ റാമിന് ജാമ്യം അനുവദിച്ചത്.
ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിധിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം, ജാതീയ അധിക്ഷേപം, ഭീഷണി എന്നിവയാണ് നിധിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹപാഠികളും അധ്യാപകർക്കെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ആത്മഹത്യയുമായി
ബന്ധമില്ലെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മരണത്തിന് പിന്നിലെന്നുമായിരുന്നു കോടതിയിൽ റാമിന്റെ വാദം.

ആത്മഹത്യയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യം തേടിയ റാമിന്റെ ഹർജി ആദ്യം തലശേരി അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയും മുൻകൂർ ജാമ്യം അനുവദിച്ചില്ല. ഏകദേശം മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞ റാമിനെ ജൂലൈയിലാണ് അന്വേഷണ സംഘം പിടികൂടിയത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകിൽ നിന്നായിരുന്നു കസ്റ്റഡി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതോടെ കേസിൽ എത്രയും പെട്ടന്ന് കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

വിഡി സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുത്, സിപിഎം പിബി

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി നിര്‍ദേശത്തെ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ. ഇഡിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. സിഎംആര്‍എല്‍ ഇടപാടിൽ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുടെ പേരില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. എന്നാല്‍ വിഡി സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുതെന്നും സിപിഎം പിബി മുന്നറിയിപ്പ് നല്‍കി.

രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും സിപിഎം വ്യക്തമാക്കി. വീണയ്ക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ ലക്ഷ്യമിടാനുള്ള ഒരു മറ മാത്രമാണെന്ന് തുടക്കം മുതൽ വ്യക്തമായതാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രീതിയുടെ ഒരു ഉദാഹരണമാണിത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇഡി നടപടിയെ പിന്തുണയ്ക്കുകയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നുവെന്നും സിപിഎം പിബി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സിപിഎമ്മിനെ ഭീഷണിപ്പെടുത്താനോ പിണറായി വിജയനെ കുടുക്കാനോ കഴിയുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുതുന്നുവെങ്കില്‍, അവര്‍ തെറ്റുപറ്റിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി എക്‌സില്‍ കുറിച്ചു. രാജ്യത്തെ മൂന്ന് കോടതികള്‍ – വിജിലന്‍സ്, ഹൈക്കോടതി, സുപ്രീം കോടതി – എന്നിവ തള്ളിക്കളഞ്ഞ കേസിലാണ് പിണറായി വിജയനെതിരെ കേരള പൊലീസിനെക്കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിക്ക് ശേഷമാണ് ഈ നടപടികളെന്നും എംഎ ബേബി പറഞ്ഞു.

ലൈബ്രറിയില്‍ അക്രമം; കാപ്പ കേസ് പ്രതി അറസ്റ്റില്‍

അഞ്ചല്‍: അഞ്ചല്‍ ഇടയത്തെ ലൈബ്രറിയില്‍ അക്രമം നടത്തിയ കാപ്പ കേസിലെ പ്രതി അറസ്റ്റിലായി. ഇടയം മാസ്സ് ലൈബ്രറിയിലാണ് കാപ്പ കേസ് പ്രതിയുടെ അക്രമവും ഭീഷണിയും നടന്നത്. ഇടയം പുത്തന്‍ വീട്ടില്‍ നിക്കര്‍ബിജു എന്ന് വിളിക്കുന്ന ബിജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12-ഓടെ ലൈബ്രറി ക്കുള്ളില്‍ കടന്ന ബിജു അക്രമം കാണിച്ചത്. ഉച്ചത്തില്‍ അലറിക്കൊണ്ട് കസേരകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും വീണ്ടും കസേര നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തു. ഒച്ചയും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ട് പറഞ്ഞു വിടാന്‍ ശ്രമിച്ചെങ്കിലും പോകാതെ അവിടെ എത്തിയ നാട്ടുകാരെയും അസഭ്യം പറയുകയായിരുന്നു. ഈ സമയം ലൈബ്രറി അധികൃതര്‍ അഞ്ചല്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കുറഞ്ഞ വിലയ്‌ക്ക്‌ സവാള; ഫ്‌ളാഗ്‌ ഓഫ്‌ നാളെ

സംസ്ഥാനത്ത്‌ സവാള വില ക്രൂടിയ സാഹചര്യത്തിൽ 35 രൂപയ്ക്ക്‌ സവാള ലഭ്യമാക്കുന്ന പദ്ധതിക്ക്‌ ജില്ലയിൽ വ്യാഴാഴ്‌ച തുടക്കമാകും. നാഷണൽ കോ– ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്നാണ്‌ കൃഷിവകുപ്പ്‌ അറിയിച്ചത്‌. കൊല്ലം കലക്ട്രേറ്റിനു സമീപം രാവിലെ 10.30ന്‌ വിതരണ വാഹനങ്ങൾ മേയറും കലക്ടറും ചേർന്ന്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ജില്ലയിൽ വിവിധ മേഖലകളിലായി രണ്ട്‌ വാഹനങ്ങളാണ്‌ സവാള വിതരണം ചെയ്യുക.