ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നിയമസഭയിൽ നടൻ വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മിസ നിയമത്തെയും അടിയന്തരാവസ്ഥക്കാലത്തെ തന്റെ ജയിൽവാസത്തിനിടെയുണ്ടായ പരിക്കിനെയും പരാമർശിച്ചായിരുന്നു വിജയ്‌യുടെ പ്രസംഗം. ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
സിനിമാ ഷൂട്ടിങ്ങിന് സമാനമായാണ് വിജയ് ഭരണം നടത്തുന്നതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും ഉപയോഗിച്ച് ഭരണപരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
“തമ്പി വിജയ്, നിങ്ങൾ പറഞ്ഞത് സത്യമാണ്. അടിയന്തരാവസ്ഥക്കാലത്തെ എന്റെ പോരാട്ടം ഡിഎംകെയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രത്തെ തിരുത്താൻ നിങ്ങൾക്ക് കഴിയില്ല. ജയിലിൽ ക്രൂരമായ മർദനമേറ്റാണ് എനിക്ക് താടിയെല്ലിന് പരിക്കേറ്റത്. ആ ആക്രമണം തടയുന്നതിനിടെയാണ് മുൻ മദ്രാസ് മേയറും ഡിഎംകെ എംപിയുമായ ചിട്ടി ബാബു ജയിലിൽ കൊല്ലപ്പെട്ടത്,” സ്റ്റാലിൻ പറഞ്ഞു.
ചരിത്രം അറിയാൻ നിയമസഭയിലെ ലൈബ്രറിയിൽ പോയി പഠിക്കണമെന്നും സ്റ്റാലിൻ വിജയിയോട് ആവശ്യപ്പെട്ടു. നിയമസഭയിൽ താടിയിൽ കൈവെച്ച് നടത്തിയ ആംഗ്യം ഉദ്ദേശപൂർവമല്ലെന്ന വിജയ്‌യുടെ വിശദീകരണത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
സർക്കാർ കമ്മീഷനെയും അഴിമതി ആരോപണങ്ങളെയും കുറിച്ച് വിജയ് നടത്തിയ പരാമർശങ്ങളും സ്റ്റാലിൻ തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ലിന് പരിക്കേറ്റ സംഭവത്തെ പരിഹസിക്കുന്നതായിരുന്നു ആംഗ്യമെന്ന വിമർശനം ഇതിന് പിന്നാലെ ഉയർന്നിരുന്നു.
‘തമ്പി വിജയ്, ചരിത്രത്തെ തിരുത്താനാകില്ല’ ; താടിയില്‍ തട്ടിയുള്ള ആംഗ്യത്തില്‍ മറുപടിയുമായി സ്റ്റാലിൻ
തുരുമ്പിച്ച ആയുധവുമായി ഇ.ഡിയുടെ രാഷ്ട്രീയ വേട്ട,പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർത്ത് ദേശാഭിമാനി
തിരുവനന്തപുരം.പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർത്ത് ദേശാഭിമാനി. എഡിറ്റോറിയൽ പേജ് പൂർണ്ണമായും ഇ.ഡിക്കെതിരെ. എഡിറ്റോറിയലിന് പുറമേ വിഷയത്തിൽ പ്രത്യേക ലേഖനങ്ങളും. തുരുമ്പിച്ച ആയുധവുമായി ഇ.ഡിയുടെ രാഷ്ട്രീയ വേട്ട എന്ന് എഡിറ്റോറിയൽ. മൂന്നാം മോദി സർക്കാർ രൂപം കൊണ്ടതും നിലനിൽക്കുന്നതും ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ പിൻബലത്തിൽ
ഡിജിപിക്ക് ഇഡി രണ്ടുദിവസം മുൻപ് നൽകിയ കത്ത് നേരത്തെയും സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി. ഇഡി നൽകിയ കത്ത് തള്ളിക്കളഞ്ഞു. വസ്തുനിഷ്ഠമായി പൊലീസ് അന്വേഷിക്കുകയും വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധിന്യായങ്ങൾ പരിശോധിച്ചാണ് കത്ത് തള്ളിയത്
ഭരണം മാറിയപ്പോൾ ഇ.ഡി പുതിയ കത്ത് നൽകിയതാണ്. ഇ.ഡിയുടേത് രാഷ്ട്രീയലാക്ക്. ടി. വീണ മാത്രമാണ് ഇടപാട് നടത്തിയതെന്ന് നേരത്തെ പറഞ്ഞു. ഇപ്പോൾ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നു. ടി. വീണയുടെ ഇടപാടുകളും നിയമപരം. കരാർ പ്രകാരം നടത്തിയ ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം
സി എം ആർ എൽ ഓഫീസ് റെയ്ഡ് ചെയ്തപ്പോൾ കിട്ടിയെന്ന് അവകാശപ്പെടുന്ന ഡയറിയിൽ 182 കോടി രൂപയുടെ ഇടപാടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി. ഇതിൽ രണ്ടോ മൂന്നോ കോടിയുടെ കാര്യത്തിൽ മാത്രം ഇ.ഡിക്ക് ഉത്കണ്ഠ. സംസ്ഥാന മന്ത്രിമാർ വരെ പണം വാങ്ങിയവരുടെ പട്ടികയിലുണ്ട്
കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന കോൺഗ്രസിന്റെ പൊതു നിലപാടിനോട് കേരളത്തിൽ നീതിപുലർത്തുമോ എന്ന് കണ്ടറിയാം
ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന 90 കിലോയോളം കഞ്ചാവ് പിടികൂടി
തിരുവന്തപുരം. വാഴിച്ചലിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കടത്തികൊണ്ടുവന്ന
ഏകദേശം 90 കിലോയോളം കഞ്ചാവാണ് പോലീസ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേകം രഹസ്യമായി നിർമ്മിച്ച അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
2.200 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത്.തമിഴ്നാട് രജിസ്ട്രേഷൻ വാഹനമായ TN 09 AR 6156-ലാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്
പിണറായിയും കുടുംബവും ദുബായിലേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ ഇഡിയുടെ വിശദമായ അന്വേഷണം,റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളെ ചോദ്യം ചെയ്യും,ഇഡിയുടെ കത്തിൽ അതീവ ഗൗരവ വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ, കേസ് എടുക്കും
കൊച്ചി.സിഎംആർഎൽ എക്സാലോജിക് സാമ്പത്തികയിടപാട് കേസിൽ പിണറായിയും കുടുംബവും ദുബായിലേക്ക് പണം കടത്തിയെന്ന കണ്ടെത്തലില്‍ ഇഡിയുടെ വിശദമായ അന്വേഷണം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളെ ചോദ്യം ചെയ്യും. പണമെത്തിയ വിദേശ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഈ പണം പിന്നീട് എന്ത് ചെയ്തുവെന്നതി ലടക്കമാണ് അന്വേഷണം. സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ കൈക്കൂലിപ്പണത്തിന്റെ ഒരു വിഹിതമാണ് ദുബായിൽ എത്തിയത്. വീണ 85 ലക്ഷം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
വീണ സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയ കുറിപ്പുകളിൽ നിന്നാണ് ഈ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇന്ത്യയിൽ 20 കോടിയുടെ ഇടപാടുകളും നടന്നിട്ടുണ്ട്. ഈ പണമിടപാടുകളിലും ഇഡിയുടെ അന്വേഷണം തുടരുകയാണ്. ഹവാലയിടപാടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതസമയം CMRL എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തിൽ അതീവ ഗൗരവ വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ . പുറത്തു വന്നതിനേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തിൽ ഉള്ളത് എന്നാണ് സൂചന.തെളിവുകളും കൈമാറിയിട്ടുണ്ട്.അതുകൊണ്ടാണ് നിയമ പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. പക്ഷെ തീരുമാനം തിടുക്കത്തിൽ ആകില്ല. രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്ര കഴിഞ്ഞെത്തുന്ന മുറയ്ക്ക് 16 ന് ശേഷം ആകും അന്തിമ തീരുമാനം
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി.വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി കോടതി വിലയിരുത്തും. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച പിന്നാക്ക വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതി പരിശോധിക്കും.
അന്വേഷണസംഘം പ്രോസിക്യൂഷൻ അനുമതിക്കായി നൽകിയ അപേക്ഷകളിൽ തീരുമാനമെടുക്കാൻ പിന്നെ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞതവണ കോടതി നിർദ്ദേശം നൽകിയിരുന്നു. എട്ടു കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയതായും വയനാട്ടിലെ കേസുകളിൽ അന്വേഷണം പൂർത്തിയായതായും, അന്വേഷണസംഘം കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു
അമിതവേഗത്തിൽ എത്തിയ ലോറി അപകടത്തിൽപ്പെട്ടു, വാതില്‍പൂട്ടി അകത്തിരുന്ന മദ്യലഹരിയിലായ ഡ്രൈവറെ ക്യാബിന്‍ കുത്തിത്തുറന്ന് പുറത്തിറക്കി
കൊച്ചി.അമിതവേഗത്തിൽ എത്തിയ ലോറി അപകടത്തിൽപ്പെട്ടു, ഇലക്ട്രിക് പോസ്റ്റുകളിലും രണ്ട് വാഹനങ്ങളിലും ഇടിച്ചു
രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ. അപകടത്തിന് പിന്നാലെ ലോറി നാട്ടുകാർ തടഞ്ഞു. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടം സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് മടങ്ങുന്നതിനിടെ രാത്രി ഏഴരയോടെയാണ് സംഭവം
നിയന്ത്രണംവിട്ട ലോറി ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ലോറി തടഞ്ഞു. ലോറി നിർത്തിയെങ്കിലും പുറത്തിറങ്ങാതെ ഡ്രൈവർ. കാബിൻ ഡോർ അകത്തുനിന്ന് പൂട്ടി. പോലീസ് സ്ഥലത്തെത്തിയിട്ടും ഡ്രൈവർ പുറത്തിറങ്ങിയില്ല
ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരുടെ ആരോപണം. പൊലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വർക്ക്ഷോപ്പിൽനിന്ന് ആളെത്തി വാതിൽ തുറന്ന് ഡ്രൈവറെ പുറത്തിറക്കി
വൃദ്ധമാതാവിന് മകൻ്റെ ക്രൂര മർദ്ദനം ചവറയിലെ സംഭവത്തില്‍ മകന്‍ പിടിയില്‍
ചവറ. വൃദ്ധമാതാവിന് മകൻ്റെ ക്രൂര മർദ്ദനം,കൊല്ലം ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെയാണ് മകൻ വേണു മർദ്ദിച്ചത്.സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞ് പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.തിങ്കളാഴ്ച രാത്രി യായിരുന്നു മര്‍ദ്ദനം.
മാതാവിനെ വേണു അടിക്കുന്ന ദൃശ്യങ്ങൾ ഹോം നഴ്‌സ് പകര്‍ത്തി കാണിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മർദ്ദിച്ച ശേഷം വീട്ടിൽ നിന്ന് പോയ വേണു പുറത്തുപോയി.പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് ഇയാളെ പൊലീസ് പിടികൂടി. ചവറ കെ എം എം എല്ലിലെ തൊഴിലാളിയാണ് വേണു. ഇയാള്‍ അമ്മയോടൊപ്പമാണ് താമസം.മകളടക്കം മൂന്നുമക്കളുണ്ട് വയോധികയ്ക്ക് വിമുക്തഭടനായ മൂത്ത മകന്‍ ഇവിടെ അമ്മയെ പരിചരിക്കാനായി ഹോം നഴ്സിനെ നിര്‍ത്തിയിട്ടുണ്ട്.
ചവറ പോലീസ് മാതാവിൻ്റെയും ഹോം നഴ്‌സിൻ്റെയും മൊഴി എടുത്ത് ഇയാള്‍ക്കെതിരെ കേസെടുത്തു.
വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനായുള്ള അഞ്ച് പരിശോധനകൾ
ഹൃദ്രോഗവും വൃക്കരോഗവും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതായത്, വൃക്കരോഗം ഹൃദ്രോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ഹൃദ്രോഗം വൃക്കരോഗത്തിനും കാരണമാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകൾ ഇവ രണ്ടിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദ്രോഗവും വൃക്കരോഗവും തമ്മിൽ അടുത്ത ബന്ധമുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ വളരെ വെെകിയാകും പലരും അറിയുന്നത്. രക്തം, മൂത്രം എന്നിവയുടെ പരിശോധനകളും പതിവ് ആരോഗ്യ പരിശോധനകളും ഹൃദ്രോഗികൾക്ക് വിട്ടുമാറാത്ത വൃക്കരോഗം നേരത്തേ കണ്ടെത്താനും, ഭാവിയിൽ ഹൃദയ-വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഹൃദയം വൃക്കകളിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങൾ, ഇലക്ട്രോലൈറ്റുകൾ, രക്തസമ്മർദ്ദം എന്നിവയെ വൃക്കകൾ നിയന്ത്രിക്കുന്നു. ഇവയിലൊന്നിനുണ്ടാകുന്ന തകരാറ് മറ്റേ അവയവത്തിന് അധിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ഹൃദ്രോഗവും വൃക്കരോഗവും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതായത്, വൃക്കരോഗം ഹൃദ്രോഗത്തിന് കാരണമാകുന്നതുപോലെ തന്നെ ഹൃദ്രോഗം വൃക്കരോഗത്തിനും കാരണമാകാം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകൾ ഇവ രണ്ടിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിട്ടുമാറാത്ത വൃക്കരോഗം പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെയാണ് രൂപപ്പെടുന്നത് എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. വേദനയോ മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങളോ മറ്റ് പ്രകടമായ ലക്ഷണങ്ങളോ ഇല്ലാതെ തന്നെ ഒരാൾക്ക് വൃക്കയ്ക്ക് കാര്യമായ തകരാറ് സംഭവിക്കാം. അതിനാൽ, ഹൃദ്രോഗം, ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രമേഹം എന്നിവയുള്ളവർക്ക്, ദീർഘകാല ഹൃദയ സംരക്ഷണത്തിന്റെ ഭാഗമായി പതിവായി വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനായുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സാധാരണയായി വൃക്കകൾ പുറന്തള്ളുന്ന ഒരു മാലിന്യമായ ‘സീറം ക്രിയാറ്റിനിൻ’ (serum creatinine) അളവ് ഒരു സാധാരണ രക്തപരിശോധനയിലൂടെ കണ്ടെത്താനാകും. വൃക്കകൾ എത്ര കാര്യക്ഷമമായാണ് രക്തം ശുദ്ധീകരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന ‘എസ്റ്റിമേറ്റഡ് ഗ്ലോമെറുലാർ ഫിൽട്രേഷൻ റേറ്റ്’ (eGFR) കണക്കാക്കാൻ, ഡോക്ടർമാർ ക്രിയാറ്റിനിൻ പരിശോധനാഫലത്തോടൊപ്പം മറ്റ് ഘടകങ്ങളെയും കൂടി ആശ്രയിക്കുന്നു. കുറഞ്ഞത് മൂന്ന് മാസത്തോളം eGFR നിരക്ക് 60 mL/min/1.73 m2-ൽ താഴെയായി തുടരുന്നത് വിട്ടുമാറാത്ത വൃക്കരോഗത്തെ (CKD) സൂചിപ്പിക്കാം.
മൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതം
വൃക്കകൾക്ക് സംഭവിക്കുന്ന പ്രാരംഭഘട്ടത്തിലുള്ള തകരാറുകൾ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്നാണ് മൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതം (uACR). ആരോഗ്യകരമായ വൃക്കകൾ രക്തത്തിലെ പ്രോട്ടീനായ ആൽബുമിനെ ശരീരത്തിൽ തന്നെ നിലനിർത്തുന്നു; എന്നാൽ വൃക്കയിലെ ഫിൽട്ടറിംഗ് സംവിധാനത്തിന് (അരിക്കൽ പ്രക്രിയയ്ക്ക്) തകരാറുണ്ടാകുമ്പോൾ ആൽബുമിൻ മൂത്രത്തിലൂടെ പുറത്തേക്ക് പോകാൻ ഇടയാകുന്നു. eGFR നിരക്ക് 60-ന് മുകളിലാണെങ്കിൽ പോലും, uACR 30 mg/g-ൽ കൂടുതലാണെങ്കിൽ അത് വൃക്ക തകരാറിനെ സൂചിപ്പിക്കുന്നു.
രക്തസമ്മർദ്ദം
രക്തസമ്മർദ്ദം ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തെ സൂചിപ്പിക്കുന്ന ഒരു ഘടകമാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തസമ്മർദ്ദം വൃക്കയ്ക്കുള്ളിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. അതേസമയം, വൃക്കയുടെ പ്രവർത്തനം കുറയുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ചെയ്യാം.
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ HbA1c
ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും ഒരു പ്രധാന കാരണമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് വൃക്കയിലെ ഫിൽട്ടറിംഗ് യൂണിറ്റുകളെ ക്രമേണ തകരാറിലാക്കാം. ഇതിന്റെ പ്രാരംഭ ലക്ഷണമായി പലപ്പോഴും ‘ആൽബുമിനൂറിയ’ (മൂത്രത്തിലൂടെ ആൽബുമിൻ എന്ന പ്രോട്ടീൻ നഷ്ടപ്പെടുന്നത്) കണ്ടുവരുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർ വർഷത്തിലൊരിക്കലെങ്കിലും eGFR, uACR പരിശോധനകൾക്ക് വിധേയരാകണമെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നു.
പതിവ് മൂത്രപരിശോധന
മൂത്രത്തിലെ രക്തം, പ്രോട്ടീൻ അല്ലെങ്കിൽ മറ്റ് അസ്വാഭാവികതകൾ എന്നിവയുടെ സാന്നിധ്യം പോലുള്ള അധിക സൂചനകൾ നൽകാൻ ഒരു അടിസ്ഥാന മൂത്രപരിശോധനയ്ക്ക് സാധിക്കും. വിട്ടുമാറാത്ത വൃക്കരോഗം വിലയിരുത്തുന്നതിൽ uACR, eGFR എന്നിവയ്ക്ക് പകരമാവില്ലെങ്കിലും, തുടർപരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കാൻ ഡോക്ടർമാരെ സഹായിക്കാൻ ഇതിന് കഴിയും.
കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി; കൊച്ചി നഗരത്തിൽ വ്യാപക തെരച്ചിൽ
കൊച്ചി: കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശി പൗരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബംഗ്ലാദേശ് സ്വദേശിയായ ഹദിയുള്ള ഖാൻ ആണ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
മതിയായ രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചുവന്നതിനാണ് ഹദിയുള്ള ഖാൻ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഇവരെ സ്റ്റേഷൻ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് നിർത്തിയിരുന്നത്. ഇതിനിടെ ഹദിയുള്ള ഖാൻ ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ഇയാൾ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും ഇവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തയാൾ ചാടിപ്പോയ വിവരം ഈ ഘട്ടത്തിൽ പൊലീസുകാർ അറിഞ്ഞിരുന്നില്ല. ശൗചാലയത്തിലേക്ക് പോയ ഇയാളെ കാണാതായതോടെയാണ് പൊലീസ് സംഭവമറിയുന്നത്.
വിവരമറിഞ്ഞ് ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പാലാരിവട്ടം സ്റ്റേഷനിലെത്തി. ചാടിപ്പോയ ഹദിയുള്ള ഖാനെ കണ്ടെത്താൻ കൊച്ചി നഗരത്തിലും പുറത്തും പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും; വീണ 20.5 കോടിയുടെ ഇടപാട് നടത്തി, വിദേശത്തേക്ക് പണം അയച്ചെന്നും തെളിവുകള്‍
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഇഡിയുടെ ശുപാർശ കത്തിൽ ഹവാല ഇടപാടിൻ്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ വിവരങ്ങളിൽ പറയുന്നു.
ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ആണ് ഇഡി ഡിജിപിക്ക് കൈമാറിയത്. പിണറായിക്കെതിരെ കേസെടുക്കുന്നതിൽ കരുതലോടെ നീങ്ങുകയാണ് സർക്കാർ. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം.
സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുടെ തെളിവുകൾക്ക് പുറമെയാണ് ഇഡി ഹവാല തെളിവുകളും കൈമാറിയത്. വീണയുടെ 20.5 കോടി രൂപയുടെ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തി. മുഹമ്മദ് റിയാസുമായുള്ള വിവാഹത്തിന് ശേഷമാണ് ഹവാല ഇടപാട് നടന്നത്. വിദേശത്തേക്ക് പണം അയച്ചതും വിവാഹശേഷമെന്നാണ് കണ്ടെത്തൽ. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയത്. ബാങ്ക് രേഖകൾ സഹിതമാണ് ഇഡി ഡിജിപിക്ക് തെളിവുകൾ കൈമാറിയത്. റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനെതിരെയും സർക്കാർ എഫ്ഐആർ ഇടുമെന്ന വിലയിരുത്തലിലാണ് ഇഡി. മതിയായി തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നൽകും. ആദ്യം പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിക്കുമെന്നാണ് സൂചന. അതിനും ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം ഉണ്ടാകൂ.






































