28.1 C
Kollam
Wednesday 9th September, 2026 | 08:20:14 PM
Home News Breaking News പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോള്‍ വേണം,അമ്മമാര്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോള്‍ വേണം,അമ്മമാര്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പരോൾ നിഷേധിച്ചതിനെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി. ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാർ നൽകിയ ഹർജിയാണ് തള്ളിയത്

ക്രമസമാധാന പ്രശ്നം മുൻനിർത്തി പരോൾ നിഷേധിക്കാമെന്ന് ഹൈക്കോടതി. പരോൾ നിഷേധിച്ചത് നിയമവിരുദ്ധമല്ലെന്ന് കോടതി

കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ചയില്ലെന്ന് ഹൈക്കോടതി. പ്രതികൾക്ക് പരോൾ നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ട്. കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here