തിരുവനന്തപുരം.പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായ ED കേസിൽ CPIM പ്രതിരോധം തീർക്കും.കോൺഗ്രസ് – ബി ജെ പി ഡീൽ ആരോപണത്തിൽ ഊന്നിയാകും പ്രതിരോധിക്കുക.നേതാക്കന്മാരെല്ലാം പിണറായിക്ക് വേണ്ടി അണിനിരക്കും .
വിപുലീകൃത സംസ്ഥാന സമിതിയിൽ ഒറ്റക്കെട്ടായി പിണറായിയെ പ്രതിരോധിക്കാൻ ആവശ്യപ്പെടാനും നീക്കം.
ED പിണറായി വിജയനെ ആക്രമിക്കുന്നുവെന്ന് വരുത്തി നേതാക്കന്മാരെല്ലാം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കും .പിണറായി വിജയന് എതിരായ ഇ ഡി കേസ് കോൺഗ്രസ് ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഊന്നികൊണ്ടുള്ള പ്രതിരോധം.
വിപുലീകൃത സംസ്ഥാന സമിതിയിൽ നേതാക്കൾ തന്നെ ഈ വിഷയം ഉയർത്തും. പ്രതിനിധികളുടെ വിമർശനം ഒഴിവാക്കാനാണ് പാർട്ടിയുടെ നീക്കം.
എം.വി. ജയരാജൻ
പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. കോൺഗ്രസുകാരനായ അസഫലിയോടാണ് സർക്കാർ നിയമോപദേശം തേടുന്നത്. അകത്താക്കാനാണ് തീരുമാനമെങ്കിൽ
പ്രതിഷേധം ഉണ്ടാകും. പിണറായിക്കെതിരെ ED നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ
കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം
CMRL ൽ നിന്ന് പണം വാങ്ങിയവരില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉണ്ട്,ഇവരെ ചോദ്യം ചെയ്യാൻ പോലും ED തയ്യാറാകുന്നില്ലെന്നും ജയരാജന്‍ ആരോപിച്ചു.

































