Home Blog Page 846

പാളയം പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്ന പ്രതി കൊച്ചിയില്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്ന പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ പി.എം. തഫ്‌സീര്‍ ദര്‍വേഷ് (30) ആണ് പിടിയിലായത്. ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് ഇയളെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ഇയാള്‍ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവര്‍ന്നത്. തലേന്ന് രാത്രിയില്‍ പമ്പ് അടച്ചതിന് ശേഷം ജീവനക്കാര്‍ ആരും സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ 1.80 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇയാള്‍ നടന്നുവരുന്നതും ഓഫീസില്‍ കയറുന്നതുമെല്ലാം സി സി ടി വി യില്‍ പതിഞ്ഞിരുന്നു.

സിസി ടിവി കാമറ ദൃശ്യങ്ങളില്‍ തഫ്‌സീറിനെ തിരിച്ചറിഞ്ഞ മ്യൂസിയം പൊലീസ് ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കേസില്‍ അന്വേഷണം നടത്തിയിരുന്ന എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്നലെ രാവിലെ ഇയാളെ പിടികൂടി.

വടക്കേമുറി ഇടശ്ശേരി പുത്തൻ വീട്ടിൽ ( റാണി ഭവനം ) അന്നമ്മ ഉണ്ണൂണ്ണി നിര്യാതയായി

പോരുവഴി. വടക്കേമുറി ഇടശ്ശേരി പുത്തൻ വീട്ടിൽ ( റാണി ഭവനം ) പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ അന്നമ്മ ഉണ്ണൂണ്ണി നിര്യാതയായി. മക്കൾ: ഓമന, രാജൻ (റിട്ടേ: മിലിട്ടറി )ബാബു, തോമസ്, സൂസമ്മ, ലിസി. മരുമക്കൾ: പരേതനായ തങ്കച്ചൻ, ജോയി ഫിലിപ്പ്, തങ്കമ്മ, റോസമ്മ, ഗ്രേസി,

180 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മുംബൈ.180 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.അറസ്റ്റിലായത് മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് അയസ് തൻവീർ.പെൺകുട്ടികളെ പ്രണയം നടിച്ച് വഞ്ചിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി.മുംബൈയിലും പൂനെയിലും കുട്ടികളെ എത്തിച്ച് പീഡിപ്പിച്ചു.അശ്ലീല ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്താണ് പീഡനം

350 ലധികം വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.പീഡിപ്പിക്കപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും.അറസ്റ്റ്, ബി ജെ പി എം പി നൽകിയ പരാതിയെ തുടർന്ന്.രാജ്യസഭാ എം പി അനിൽ ബോൻഡെയാണ് പൊലീസിൽ പരാതി നൽകിയത്.പ്രതി അയസ് എ ഐ എം ഐ എമ്മിനറെ ഭാരവാഹിയായിരുന്നുവെന്ന് ആരോപണം

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു,രാജ്യത്ത് തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്.

23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. വിജയവാഡ രണ്ടാംസ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.

ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഇക്കുറിയും മുന്നിൽ നിൽക്കുന്നത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്.

വിദ്യാർഥികൾക്ക് ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും:

results.cbse.nic.in

cbse.gov.in

cbseresults.nic.in

digilocker.gov.in

results.gov.in

മൊബൈൽ ആപ്പുകൾ: DigiLocker, UMANG ആപ്പുകൾ വഴി ഫലം പരിശോധിക്കാം.

SMS സേവനം: ഇന്റർനെറ്റ് ലഭ്യമല്ലാത്തവർക്ക് SMS വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.

IVRS (ഫോൺ വഴി): ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാം.

വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം.

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്നു. വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യില്‍വെച്ച് പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യം, ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജസ്റ്റിസ് എംഎം സുന്ദരേഷ് ആരാഞ്ഞു.

യുവതി പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി വാദം ഉന്നയിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഉണ്ടായത്. അവിശ്വാസികളുടെ ഹര്‍ജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്‌ന വീണ്ടും ആവര്‍ത്തിച്ചു. സാമൂഹിക പരിഷ്‌ക്കരണം എന്ന പേരില്‍ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ആ ഹര്‍ജി പരിഗണിക്കരുതായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രയായപെട്ടു.

നൂറ് വര്‍ഷമായി നിലനില്‍ക്കുന്ന ശബരിമലയിലെ ആചാരവും 150 വര്‍ഷത്തിലധികമായി നിലനില്‍ക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും. രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളത്. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മതാചാരങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന പാടില്ലെന്നും അഭിഷേക് മനു സിംഗ്വി വാദിച്ചു.പൊതു ക്ഷേത്രങ്ങളില്‍ വര്‍ഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വിലക്ക് പാടില്ലെന്ന് അഭിഷേക് മനു സിങ്‌വി വാദിച്ചു. അഭിഭാഷകന്‍ പിഎസ് സുധീറും ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ ആരോപണം; പവൻ ഖേരയ്‌ക്ക് തിരിച്ചടി, മുൻകൂർ ജാമ്യം സ്റ്റേ ചെയ്‌തു

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യയ്‌ക്കെതിരെ അപകീർത്തി പ്രസ്‌താവന നടത്തിയ കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു. തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ അസം സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹിമാന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമയ്‌ക്ക് രണ്ട് മുസ്ലീം രാഷ്‌ട്രങ്ങളുടേതുൾപ്പെടെ മൂന്ന് പാസ്‌‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാൽ, വ്യാജ രേഖകൾ കാണിച്ചാണ് ഖേരയുടെ ആരോപണമെന്നും പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നൽകിയ രേഖയാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്തയുടെ വിശദീകരണം.അതേസമയം, ഖേര വ്യാജരേഖകൾ പുറത്തുവിട്ടത് അസം തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതിന്റെ തെളിവാണെന്നാണ് ബിജെപിയുടെ ആരാപണം. റിനികി ഭൂയാൻ നൽകിയ പരാതിയിലാണ് അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തത്.

15 പേർ മരിച്ച ബോട്ട് അപകടത്തിൽ നിന്നും സ്ത്രീ രക്ഷപ്പെട്ടത് റീലിലൂടെ ലഭിച്ച അറിവ് ഉപയോഗിച്ച്

മഥുര: 15 പേർ മരിച്ച ബോട്ട് അപകടത്തിൽ നിന്നും സ്ത്രീ രക്ഷപ്പെട്ടത് റീലിലൂടെ ലഭിച്ച അറിവ് ഉപയോഗിച്ച്. നീന്തൽ അറിയാതിരുന്നിട്ടും, വെള്ളത്തിൽ വീണപ്പോൾ പരിഭ്രാന്തയാകാതെ റീലിൽ കണ്ട നിർദ്ദേശങ്ങൾ പാലിച്ചതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നാണ് ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.


ബോട്ട് മറിഞ്ഞതുമായി ബന്ധപ്പെട്ട തന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. ബോട്ട് മറിഞ്ഞ് യാത്രക്കാരെല്ലാം വെള്ളത്തിലേക്ക് വീണപ്പോൾ, മുൻപ് കണ്ട ഒരു വീഡിയോയിലെ കാര്യങ്ങൾ അതേപടി പാലിച്ചതിലൂടെയാണ് രക്ഷപ്പെടാനായതെന്ന് ഇവർ പറയുന്നു. അപകടത്തിൽ പതറാതെ എങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാം എന്നതിനെക്കുറിച്ചുള്ള ലളിതമായ ചില കാര്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.


‘ഇത്തരമൊരു അപകടം സംഭവിച്ചാൽ എന്തുചെയ്യണമെന്ന് പറയുന്ന ഒരു റീൽ വീഡിയോ മുൻപ് കണ്ടിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അതേപടി പിന്തുടർന്നു, അതുകൊണ്ടാണ് എനിക്ക് മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കാൻ കഴിഞ്ഞത്,’ അവർ പറഞ്ഞു.



ശ്വാസം അടക്കിപിടിക്കുക, വായ കർശനമായി അടച്ചുപിടിക്കുക, ശരീരം നിവർത്തിക്കിടന്ന് കാലുകൾ മാത്രം ചലിപ്പിക്കുക തുടങ്ങിയ ലളിതമായ നിർദ്ദേശങ്ങളാണ് ഇവര്‍ പിന്തുടർന്നത്. അപകടത്തിനിടയിൽ ബോട്ടിൽ തലയിടിച്ച് പരിക്കേറ്റിട്ടും മനോധൈര്യം കൈവിട്ടിരുന്നില്ല. വായ തുറക്കാതിരുന്നതിനാൽ ശ്വാസകോശത്തിൽ വെള്ളം കയറാതിരുന്നതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്.
ഏപ്രില്‍ 10 നാണ് പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് യമുനാനദിയിൽ മറിഞ്ഞത്. ലുധിയാന, മുക്ത്സർ എന്നിവിടങ്ങളിൽ നിന്നുള്ള 150-ഓളം വരുന്ന തീർത്ഥാടക സംഘത്തിൽപ്പെട്ടവരായിരുന്നു അപകടത്തിൽപ്പെട്ടവർ.


ഏകദേശം 40 യാത്രക്കാരുമായി പോയ ബോട്ട്, നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് മറിഞ്ഞത്.

Also Read:

ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, ‘ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല’

ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌. ഓരോ വിഭാഗത്തിന്‍റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലകേസിൽ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് കോടതിയിലെത്തിയത്.

ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്; ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം

ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 450 ഒഴിവുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

യോഗ്യത 2022-ലോ അതിനുശേഷമോ നേടിയതായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഒരുവർഷമാണ് പരിശീലനം.

എൻജിനിയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, നോൺ എൻജിനിയറിങ് ഗ്രാജേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ് എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ: nats പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് nats.education.gov.in/boat-srp.php സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 30.