ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 450 ഒഴിവുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
യോഗ്യത 2022-ലോ അതിനുശേഷമോ നേടിയതായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഒരുവർഷമാണ് പരിശീലനം.
എൻജിനിയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, നോൺ എൻജിനിയറിങ് ഗ്രാജേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ് എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ: nats പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് nats.education.gov.in/boat-srp.php സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 30.






























