ശാസ്താംകോട്ട തടാകത്തെ മലിനീകരണത്തില്‍ നിന്നും കൈയേറ്റങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായി തടാകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11, 12, 19 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലുള്ള ഖനനങ്ങളും മണലൂറ്റും പടിഞ്ഞാറെ കല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും മുഴുവന്‍ ഖനനപ്രവര്‍ത്തനങ്ങളും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന അനധികൃതപ്രവര്‍ത്തനങ്ങളും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു. ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിതമേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പൊലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്നിവ കര്‍ശന നിയമനടപടി സ്വീകരിക്കും.



























