സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു,രാജ്യത്ത് തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാലാണ് ആദ്യഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ഈ പരീക്ഷയില്‍ പങ്കെടുത്തത്. 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയം … Continue reading സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു,രാജ്യത്ത് തിരുവനന്തപുരം മേഖല ഒന്നാമത്