Home News Breaking News വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ… വാഴ 2 വിന് ശേഷം...

വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ… വാഴ 2 വിന് ശേഷം തന്റെ കഥാപാത്രത്തെ മനോഹരമാക്കിയ ബിജു കുട്ടനെ തേടിയെത്തി

Advertisement

ഒടുവിൽ വാഴ 2 സിനിമയിലൂടെ വീണ്ടും വൈറൽ ആ പടക്കം പൊട്ടിച്ച് വീഴുന്ന ചേട്ടനെ കണ്ടുപിടിച്ചു. ഏറെക്കാലമായി വിഷുദിനത്തില്‍ വീണ്ടും വീണ്ടും കുത്തിപ്പൊക്കിയിരുന്ന ആ വിഡിയോ വീണ്ടും ആവിഷ്ക്കരിച്ച് കയ്യടി വാങ്ങി ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമയാണ് വാഴ 2. സിനിമയില്‍ ആ വൈറല്‍ അച്ഛനായി വേഷമിട്ടത് നടന്‍ ബിജുക്കുട്ടനായിരുന്നു.

Also Read:

വലിയ പ്രേക്ഷക പ്രശംസയാണ് ഈ വേഷം ബിജുക്കുട്ടന് നേടിക്കൊടുത്തത്.  ഇപ്പോഴിതാ വൈറലായ ആ അച്ഛന്‍  ബിജുക്കുട്ടനൊപ്പമെത്തി. സിനിമകണ്ട്  ആ അച്ഛന്‍   ബിജുക്കുട്ടനെ തേടിയെത്തി എന്ന് പറയുന്നതായിരിക്കും കുറേക്കൂടി ഉത്തമം.



വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ആ വൈറല്‍ വിഡിയോയിലെ വ്യക്തി ആരാണെന്ന് സിനിമയുടെ സംവിധായകന്‍ സവിനും എഴുത്തുകാരന്‍ വിപിന്‍ദാസിനും അറിയില്ലായിരുന്നു. എന്നാല്‍ കുടുംബത്തോടെ സിനിമ കണ്ട ആ അച്ഛന്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ബിജുക്കുട്ടനെ തേടിയെത്തുകയായിരുന്നു. തന്‍റെ മകന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്തെടുത്ത വിഡിയോ തന്‍റെ  അനിയനാണ് സമൂഹമാധ്യമങ്ങളിലെത്തിച്ചതെന്നും, പിന്നീട് തന്നെ നിരവധി ആളുകള്‍ കളിയാക്കിയെന്നും മദ്യപിച്ചിരുന്നോ എന്ന് ചോദിച്ചിരുന്നെന്നും ഇത് വേദനയുളവാക്കിയെന്നും വൈറല്‍ അച്ഛന്‍ ബിജുക്കുട്ടനോട് പറഞ്ഞു.
പിന്നീട് സിനിമയുടെ പാട്ട് വന്നപ്പോള്‍ സീന്‍ കണ്ട് ഭയപ്പെട്ടെന്നും സിനിമ കണ്ടപ്പോള്‍ വളരേയധികം സന്തോഷം ഉണ്ടായെന്നും അദേഹം ബിജുക്കുട്ടനോട് പറഞ്ഞു. ഷിബിന്‍ ചേട്ടന്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ വൈറല്‍ അച്ഛനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബിജുക്കുട്ടന്‍ വിവരിച്ചിട്ടില്ല.

https://www.facebook.com/share/p/186UMCFYT2/
Advertisement