25.7 C
Kollam
Wednesday 22nd July, 2026 | 02:58:17 AM
Home Lifestyle Entertainment ‘തുടരും’ ചിത്രത്തിന് ശേഷം മോഹൻലാൽ–തരുൺ മൂർത്തി പുതിയ ചിത്രത്തിന് പേരിട്ടു…

‘തുടരും’ ചിത്രത്തിന് ശേഷം മോഹൻലാൽ–തരുൺ മൂർത്തി പുതിയ ചിത്രത്തിന് പേരിട്ടു…

‘തുടരും’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘അതിമനോഹരം’ എന്നാണ് സിനിമയുടെ പേര്.സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ–തരുൺ മൂർത്തി–ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ  വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് പുതിയ ചിത്രത്തിന്റെ പേര് അണിയറക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. 


മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ ഫസ്റ്റ് ലുക്കിൽ കാണാം. മലയാള സിനിമ ലോകവും മോഹൻലാൽ  ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ്ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read: