Home Blog Page 756

സംസ്ഥാനത്ത് ജനകീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള മദ്യത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് ജനകീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകൾക്ക് പത്തു രൂപ വീതം ആണ് കുറഞ്ഞത്. ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി. സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്‍റെ പ്രതികരണം.

മുരളി വിഡിക്കൊപ്പം?,കെസിക്ക് എംഎല്‍എമാരുടെ മൃഗീയ ഭൂരിപക്ഷം ഇല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം.കെസിക്ക് എംഎല്‍എമാരുടെ മൃഗീയ ഭൂരിപക്ഷം ഇല്ലെന്ന് കെ മുരളീധരൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന കണക്ക് ശരിയല്ല. വി.ഡി.സതീശന് കെസിക്ക് തുല്യമായ അംഗബലം ഉണ്ട്. ചെന്നിത്തലയുടെ സീനിയോറിറ്റിക്ക് മറുപടിയുമായി മുരളി

ചെന്നിത്തല മാത്രമാണ് തന്നെക്കാൾ സീനിയർ. അപ്പോൾ താൻ മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ. കരുണാകരൻ, ആന്റണി കാലത്തും സീനിയോറിറ്റി മറികടന്നിട്ടുണ്ട്. എംഎൽഎമാരുടെ പിന്തുണ മാത്രമല്ല ജനവികാരം.ഗ്രൗണ്ടിൽ എന്ത് ഉണ്ടായി എന്നതും പരിശോധിക്കണം

രാഹുൽ കെ.സിക്കൊപ്പം അല്ല?രാഹുൽ ഗാന്ധി കെ സി സമവാക്യം തള്ളി മുരളി.കെസിയെ ഏകപക്ഷീയമായി പിന്തുണക്കുന്നില്ലെന്ന് മുരളി.രാഹുൽ ഗാന്ധി സമന്വയത്തിന്റെ ആളെന്നും മുരളി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണ് തുറക്കാത്ത അധികാരികൾക്കു മുന്നിൽ കണ്ണു മൂടിക്കെട്ടി പഞ്ചായത്ത് അംഗത്തിൻ്റെ പ്രതിഷേധം

​ശാസ്‌താംകോട്ട:ശാസ്താംകോട്ട പഞ്ചായത്ത് രണ്ടാം വാർഡിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട കെഎസ്ഇബി ഓഫീസിന് മുന്നിൽ കണ്ണ് മൂടിക്കെട്ടി ഗ്രാമപഞ്ചായത്ത് അംഗം നടത്തിയ സമരം വേറിട്ടതായി.ശാസ്താംകോട്ട പഞ്ചായത്ത് അംഗം റിയാസ് പറമ്പിലാണ് സമരം നടത്തിയത്.

തൻ്റെ വാർഡിൽ ഒരു വർഷമായി തുടരുന്ന ഇരുട്ടിന് പരിഹാരം കാണാത്തതിനെത്തുടർന്നായിരുന്നു പ്രതിഷേധം.മെയ് 17-നകം പ്രശ്നം പരിഹരിക്കാമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകിയതിനെ തുടർന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു.

കരുനാഗപ്പള്ളി നഗരസഭ കുടിവെള്ള പദ്ധതി നിർമ്മാണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

കരുനാഗപ്പള്ളി. നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചവറ കോലത്ത് മുക്കിൽ നിന്നും കരുനാഗപ്പള്ളി നഗരസഭാ താച്ചയിൽ മുക്കിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ഇടുന്ന പ്രവർത്തനങ്ങൾ സി ആർ മഹേഷ് എംഎൽ എ ഉദ്ഘാടനം ചെയ്തു.

കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തേക്ക് ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നുള്ള ശുദ്ധജലവിതരണം ആവശ്യമില്ലാതെ ആകും. അതിനാൽ ശാസ്താംകോട്ടയിൽ നിന്നുള്ള പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം ചവറകോലത്ത് മുക്കിൽ നിന്നും ദേശീയപാത വഴി കരുനാഗപ്പള്ളിയിൽ എത്തിച്ച് ലാലാജി മുക്ക് വഴി പടിഞ്ഞാറോട്ട് തറയിൽ മുക്ക് ചക്കാല മുക്ക് വഴി താച്ചയിൽ മുക്കിലുള്ള ജലസംഭരണ ടാങ്കിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.

സി ആർ മഹേഷ് എംഎൽഎ 2022ൽ അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപം കൊള്ളുന്നത് .ഈ പ്രവൃത്തിക്കായി അമൃത പദ്ധതിയിൽ 17.4 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നഗരസഭ അമൃത് പദ്ധതി വിഹിതത്തിൽ നിന്നും 40 ലക്ഷത്തോളം രൂപ ദേശീയപാത വിഭാഗത്തിൽ ലൈസൻസ് ഫീസ് ആയും ഗ്യാരണ്ടി തുകയായും കെട്ടിവച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനായി 14.9 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിരുന്നു. പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പി സോമരാജൻ അറിയിച്ചു.

രണ്ടാംഘട്ടമായി എല്ലാ വീടുകളിലും ഉപയോഗിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള വിതരണം സമ്പൂർണ്ണമാക്കുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായി തുകയും ഉടൻ അനുവദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്സി ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി സോമരാജൻ അധ്യക്ഷത വഹിച്ചു പേഴ്സൺ ബീന ജോൺസൺ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി രാജു ആശ അനിൽ ബി മോഹൻദാസ് മുനമ്പത്ത് ഗഫൂർ, കൗൺസിലർമാർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നഗരസഭാ സെക്രട്ടറി സന്ദീപ് അസി. എൻജിനീയർബിജു, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു

ലൈഫ് മിഷന്‍ ഗുണഭോക്താവില്‍ നിന്നും കൈക്കൂലി , വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ പിടികൂടി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പ്പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു

തിരുവനന്തപുരം: കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്തു. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപമാണ് വീട്. ക്ലിഫ് ഹൗസിലെ സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റി.
ഡല്‍ഹിയില്‍ നിന്ന് എത്തിയാല്‍ ഉടന്‍ ഈ വീട്ടിലേക്ക് മാറും എന്നാണ് വിവരം. സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് സിപിഎമ്മിന്റെ ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് ആര് എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്താല്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് സ്വാഭാവികമായി മാറും. ഇതില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവാകാന്‍ ആ?ഗ്രഹം ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം വാടക വീട്ടിലേക്ക് മാറുന്നത് എന്ന തരത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് രുചിക്കാത്ത തീരുമാനം വന്നേക്കും,തീരുമാനം ഹൈക്കമാന്‍ഡിന്‍റെ മാത്രമല്ലെന്ന് വരുത്താന്‍ വിശാല ചർച്ചയ്ക്ക് എഐസിസി

ന്യൂഡെല്‍ഹി.കേരളത്തിൽ ആരു മുഖ്യമന്ത്രി ആകണമെന്നതിൽ വിശാല ചർച്ചയ്ക്ക് എഐസിസി. മുൻ കെപിസിസി അധ്യക്ഷൻ മാരെയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗേയുമായും ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതലത്തിലേക്ക് എത്തിച്ചെങ്കിലും തീരുമാനം പൊതുവായുള്ളതായിരുന്നു എന്നു വരുത്താനുള്ള ചടങ്ങുകളാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടു നിൽക്കുന്ന കെസി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒരു ഇഞ്ച് പിന്നോട്ടില്ല എന്നുള്ള നിലപാടെടുത്തതോടെയാണ് കേരളത്തിലെ കൂടുതൽ നേതാക്കളെ വിളിച്ചുള്ള വിശാല ചർച്ചയ്ക്ക് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കെപിസിസിയുടെ മുൻ അധ്യക്ഷന്മാരെ ആദ്യം വിളിച്ചു. ഇതിൽ മുല്ലപ്പള്ളിക്ക് നേരിട്ട് എത്താൻ കഴിയാത്തതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു നിലപാട് ഫോണിലൂടെ അറിയിക്കും. കെ സുധാകരനും കെ മുരളീധരനും അടക്കമുള്ളവർ നേരിട്ട് എത്തി നിലപാട് പറയും. ഇതിൽ കെ സുധാകരൻ കെസി വേണുഗോപാലിനൊപ്പം ആണ്. കെ മുരളീധരൻ ആകട്ടെ വി ഡി സതീശന് വേണ്ടി നിലപാട് എടുക്കുകയും ചെയ്യും.

3 വർക്കിംഗ് പ്രസിഡണ്ടുമാരെയും ചർച്ചകൾക്കായി വിളിപ്പിച്ചു. എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ (മൂവരും കെ സി വേണുഗോപാലിനൊപ്പം). ഇതുനൊപ്പം ആണ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് ക്ഷണിച്ചത്. എ കെ ആന്റണിയുമായി ഫോണിൽ സംസാരിക്കും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗേയുമായും ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായുള്ള ആശയവിനിമയത്തിനുശേഷം ആവശ്യമെങ്കിൽ ഘടകകക്ഷികളുമായും ചർച്ച നടത്തിയേക്കും.

കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ അത് ദേശീയ നേതൃത്വത്തിന്റെ ഒറ്റയ്ക്കുള്ള തീരുമാനം ആണെന്നുള്ള പരാതി ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഈ നീക്കം.

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് സജീവമായാല്‍ ഉടന്‍ സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കുന്നതിനായി ലോഗിന്‍ വിവരങ്ങള്‍ തയ്യാറാക്കി വെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിലോക്കര്‍ തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലില്‍ സിബിഎസ്ഇ 12-ാം ക്ലാസ് ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റുകള്‍ക്കായി ‘Coming Soon’ (ഉടന്‍ വരുന്നു) എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഫലം വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13-നായിരുന്നു ബോര്‍ഡ് ഫലം പ്രസിദ്ധീകരിച്ചത്. 88.39 ശതമാനമായിരുന്നു അന്നത്തെ മൊത്തം വിജയം. cbse.gov.in, results.cbse.nic.in, cbseresults.nic.in digilocker.gov.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും.

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു

തിരുവനന്തപുരം.സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. 200ലധികം ബ്രാന്റുകളുടെ വിലയാണ് കുറഞ്ഞത്.500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി

സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. ജനകീയ ബ്രാൻഡുകൾക്കാണ് പത്തു രൂപ വീതം കുറഞ്ഞത്. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്ന് ബീവറേജ് കോർപ്പറേഷൻ

ലിസ്റ്റ് ചുവടേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും രാഹുല്‍

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.  അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു.

‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’ രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വര്‍ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ഥിച്ചത്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാന്‍ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.