Home Blog Page 70

രാജീവ് മാമ്പറ സ്മാരക പുരസ്കാരം ഡോ.ആർ നാരായണക്കുറുപ്പിന്

കരുനാഗപ്പള്ളി.സാമൂഹ്യപ്രവർത്തകനും ജി എസ് ടി അസിസ്റ്റന്റ് കമ്മീഷണറുമായിരുന്ന രാജീവ് മാമ്പറ യുടെ പേരിൽ രാജീവ് മാമ്പറ ഫൗണ്ടേഷനും രാജീവം ലൈബ്രറിയും ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പാലിയേറ്റീവ് പരിചരണ മേഖലയിൽ രോഗികൾക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഡോ. ആർ നാരായണക്കുറുപ്പിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മരുതൂർ കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി ആർ മഹേഷ് എംഎൽഎ അവാർഡ് സമ്മാനിക്കും രാജീവം ലൈബ്രറിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ നിർവഹിക്കുമെന്നും ഭാരവാഹികളായ ആർ രവീന്ദ്രൻ പിള്ള നജീബ് മണ്ണേൽ റെജി ഫോട്ടോ പാർക്ക്, സുരേഷ് വിശാഖം, എം എ അനിൽകുമാർ,എസ് ശിവകുമാർ എന്നിവർ അറിയിച്ചു

നേട്ടം2026 പഞ്ചായത്ത് മെമ്പർ എക്സലൻസ് അവാർഡും പഠനോപകരണ വിതരണവും

പോരുവഴി. നേട്ടം2026 പഞ്ചായത്ത് മെമ്പർ സ്റ്റാൻലി അലക്സ് എക്സലൻസ് അവാർഡും പഠനോപകരണ വിതരണവും ഓഫീസ് ഉദ്ഘാടനവും നടന്നു.
കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്  വിനു ഐ നായർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഖിൽ മനോഹർ  അനുരാജ് ശിവഗിരി,മത്തായി സുനിൽ , എബി പാപ്പച്ചൻ,കല്ലട ഗിരീഷ്

തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (കുഞ്ഞുമോൻ 85) നിര്യാതനായി

തേവലക്കര : അസംബ്ലീസ് ഓഫ് ഗോഡ് തേവലക്കര സഭാംഗവും മുൻ ഒമാൻ പെന്തക്കൊസ്തൽ അസംബ്ലി മെംബറുമായിരുന്ന ബി.ജി.മാത്യൂ (85 കുഞ്ഞുമോൻ അച്ചായൻ) നിര്യാതനായി . സംസ്‌കാര ശ്രുശ്രൂഷ സെപ്റ്റംബർ 15  ചൊവ്വ ഉച്ചയ്ക്ക് 3 ന് തേവലക്കര എ.ജി. ചർച്ച് സഭാ  സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ശാന്തമ്മ മാത്യൂ .
മക്കൾ: ഷീജ നൊറോണ, ജോർജ് മാത്യൂ
മരുമക്കൾ: സിറിൽ നൊറോണ, രേണുക
കൊച്ചു മക്കൾ : റെബേക്ക, ഡേവിഡ്, സേല, തോബിയാസ്

ഭാഷോത്സവം: ബ്രൂക് സ്കൂൾ ഓവറോൾ ചാമ്പ്യൻസ്

ശാസ്താംകോട്ട: ഹിന്ദി ഭാഷാപഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്ന ഭാഷോത്സവങ്ങൾ കുട്ടികളിൽ ഹിന്ദിയോടുള്ള താൽപ്പര്യം വർധിപ്പിക്കാൻ ഏറെ സഹായകമാണെന്ന് ബ്രൂക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറും കൊല്ലം സഹോദയ പ്രസിഡന്റുമായ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ പറഞ്ഞു.


ആയൂർ ചെറുപുഷ്പം സെൻട്രൽ സ്കൂളിൽ വർണ്ണാഭമായി അരങ്ങേറിയ കൊല്ലം സഹോദയ ഹിന്ദി ഭാഷോത്സവത്തിൽ 284 പോയിന്റ് നേടി ബ്രൂക് ഇന്റർനാഷണൽ സ്കൂൾ, ശാസ്താംകോട്ട ഓവറോൾ ചാമ്പ്യൻമാരായി. 262 പോയിന്റ് നേടിയ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, 179 പോയിന്റോടെ നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം സെക്കൻഡ് റണ്ണറപ്പുമായി. കൊല്ലം സഹോദയയുടെ കീഴിലുള്ള വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് ഭാഷോത്സവത്തിൽ പങ്കെടുത്തത്.
വിവിധ കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ കാറ്റഗറി ഒന്നിൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ (66 പോയിന്റ്) ഒന്നാം സ്ഥാനവും, സെന്റ് ജോൺസ് സ്കൂൾ (54 പോയിന്റ്) രണ്ടാം സ്ഥാനവും, സർവോദയ സ്കൂൾ (42 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ (56 പോയിന്റ്) ഒന്നാമതെത്തിയപ്പോൾ സെന്റ് ജോൺസ് സ്കൂൾ (53 പോയിന്റ്) രണ്ടും സർവോദയ സ്കൂൾ (52 പോയിന്റ്) മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കാറ്റഗറി മൂന്നിൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ (68 പോയിന്റ്) ഒന്നാം സ്ഥാനവും, സെന്റ് ജോൺസ് സ്കൂൾ (65 പോയിന്റ്) രണ്ടാം സ്ഥാനവും, സർവോദയ സ്കൂൾ (55 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. കാറ്റഗറി നാലിൽ ബ്രൂക് ഇന്റർനാഷണൽ സ്കൂൾ (82 പോയിന്റ്) ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സെന്റ് ജോൺസ് സ്കൂൾ (80 പോയിന്റ്) രണ്ടാം സ്ഥാനവും വിശ്വദീപ്തി സ്കൂൾ (28 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല് കാറ്റഗറികളിലും മികച്ച പ്രകടനം നിലനിർത്തി ഓവറോൾ കിരീടം സ്വന്തമാക്കിയ ബ്രൂക് ഇന്റർനാഷണൽ സ്കൂളിലെ വിജയികളായ വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റ് അനുമോദിച്ചു.

ഓവറോൾ കിരീടത്തിൽ മുത്തമിട്ട് ‘ടീം ഇജാബ’; മദദേ മീലാദ് ഗ്രാൻഡ് ഫിനാലെയിൽ ചരിത്ര വിജയം

കാരാളിമുക്ക്: മദദേ മീലാദ് ഗ്രാൻഡ് ഫിനാലെയിൽ 41 പോയിന്റോടെ ഒന്നാം സ്ഥാനം നേടി ടീം ഇജാബ. നിലവിലെ ചാമ്പ്യന്മാരായ ടീം കാരാളിമുക്ക് ഉൾപ്പെടെയുള്ള ടീമുകളെ പിന്തള്ളിയാണ് ‘ടീം ഇജാബ’ ഓവറോൾ കിരീടം സ്വന്തമാക്കിയത്.

കാരാളിമുക്ക് മുസ്ലിം ജമാഅത് ചീഫ് ഇമാം ജാബിർ മന്നാനി, മദ്റസാ കമ്മിറ്റി ചെയർമാൻ നവാസ് ശംങ്കുതുരുത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ മുബാറക്ക് മന്നാനിയും സൈദലി ജൗഹരിയും ടീം ഇജാബ വിദ്യാർത്ഥികളും ചേർന്ന് ഓവറോൾ കിരീടം ഏറ്റുവാങ്ങി.സജീവ് മുഹമ്മദ്‌, നവാസ് ഇടപ്പുരയിൽ തുടങ്ങിയവർ പങ്കെടുത്തു.

ആലുവയിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ മർദിച്ചെന്ന് പരാതി

ആലുവ. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണവിതരണക്കാരൻ മർദിച്ചെന്ന് പരാതി.ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിച്ചതിനാണ് പിറവം സ്വദേശി മധുസൂദനൻ നായർക്ക് മർദ്ദനമേറ്റത് .
സംഭവത്തിൽ ആലുവ ഈസ്റ്റ്‌ പോലിസ് കേസെടുത്തു.

ഇന്നലെ രാത്രി 10:30 യോടെയാണ് സംഭവങ്ങളുടെ തുടക്കം.ഫ്ലാറ്റിലെ താമസകാരൻ ഭക്ഷണം ഓർഡർ ചെയ്തത് അനുസരിച്ചാണ് ഡെലിവറി ജീവനക്കാരൻ ഫ്ലാറ്റിൽ എത്തിയത്.ഡെലിവറി ജീവനക്കാരൻ ഭക്ഷണവുമായി എത്തിയപ്പോൾ ഭക്ഷണം ഓർഡർ ചെയ്തയാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.ഈ സമയം ഭക്ഷണം കൈപ്പറ്റണമെന്ന് വിതരണക്കാരൻ സെക്യൂരിറ്റി യോട് ആവശ്യപ്പെട്ടു.ഫ്ലാറ്റിലെ താമസക്കാരൻ നിർദ്ദേശം നൽകാതിരുന്നതിനാൽ ഭക്ഷണം സ്വീകരിക്കാൻ സെക്യൂരിറ്റി വിസമ്മതിച്ചു.
ഇതോടെയാണ് ഡെലിവറി ജീവനക്കാരൻ മർദ്ദനം ആരംഭിച്ചത്.

ഒരു പ്രകോപനവുമില്ലാതെയാണ് ഡെലിവറി ജീവനക്കാരാൻ മർദിച്ചത് എന്നാണ് സെക്യൂരിറ്റിയുടെ പരാതിയിൽ പറയുന്നത്.
പ്ലാസ്റ്റിക് സ്കൂളെടുത്ത് സെക്യൂരിറ്റിയുടെ തലയിൽ അടിക്കുകയും തള്ളിയിടുകയും ചെയ്തു.തലയിലും മൂക്കിലും മുറിവുകൾ ഏറ്റ പിറവം സ്വദേശി മധുസൂദനൻ നായർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാളുടെ പരാതിയിൽ ആലുവ പോലിസ് കേസെടുത്തു.

കൊല്ലം ബീച്ചില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

കൊല്ലം: ബീച്ചില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയ യുവാവ് ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ വീണ് മരിച്ചു. പള്ളിത്തോട്ടം സംഗമം നഗറില്‍ ജോസഫ് സ്റ്റാന്‍ലി (മനോജ്-48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. പടപ്പക്കരയിലെ ഭാര്യാ സഹോദരിയുടെ മക്കളായ ആന്‍ഡ്രിയ, സാന്ദ്രിയ എന്നിവരോടൊപ്പം ബീച്ച് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന് മൂവരും കടലില്‍ കാല്‍ നനയ്ക്കാന്‍ ഇറങ്ങി. ആദ്യം കുട്ടികളും പിന്നീട് മനോജും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
പിന്നീട് കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി പരിശോധനയിലാണ് പിന്നീട് ജോസഫ് സ്റ്റാന്‍ലിയുടെ മൃതദേഹം കണ്ടെത്തിയത്.

നേതൃത്വത്തിനെതിരെ സംഘടിത വിമർശനം ഒഴിവാക്കാൻ അവസാനനിമിഷം വരെയും ശ്രമം

കോഴിക്കോട്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ സംഘടിത വിമർശനം ഒഴിവാക്കാൻ അവസാനനിമിഷം വരെയും ശ്രമം തുടർന്ന് ഔദ്യോഗികപക്ഷം. ഓരോ ജില്ലാ കമ്മിറ്റിയിൽ നിന്നുമുള്ള പ്രതിനിധികളെ അനുനയിപ്പിക്കാൻ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലാണ് ശ്രമം. നേതൃമാറ്റമെന്ന ആവശ്യം മാറ്റിവച്ച് ഭാവി എങ്ങനെയെന്ന ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണമെന്നാണ് നിർദേശം.


തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബ്രാഞ്ച് തലം മുതൽ ഉയർന്ന രൂക്ഷ വിമർശനങ്ങൾ വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടിക്കാണുന്നുണ്ട് നേതൃത്വം. തുറന്ന വിമർശനങ്ങൾ ഒഴിവാക്കാനുള്ള ശ്രമം തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ വിശദീകരണ യോഗം മുതൽ തുടങ്ങിയതുമാണ്. എന്നാൽ പിഴച്ചത് അണികൾക്കാണെന്ന പരാമർശം കേന്ദ്രനേതൃത്വത്തെയടക്കം ചൊടിപ്പിച്ചു. തിരുത്തൽ വരുത്തേണ്ട കാലത്തെ ധാർഷ്ട്യത്തിന്‍റെ ഭാഷയിൽ സംസ്ഥാനകമ്മിറ്റിയിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുഹമ്മദ് റിയാസുമായി അടുപ്പമുള്ള നേതാക്കൾ ചർച്ചകൾ നടത്തുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ വരെ നേരിൽക്കണ്ട് അനുനയചർച്ചകൾ. ഗ്രൂപ്പ് ചർച്ചയിൽ വിമർശനമുയർന്നാലും അത് പൊതുചർച്ചയിലേക്ക് എത്തിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന് സ്വാധീനമുള്ള ജില്ലാകമ്മിറ്റികൾക്ക് നിർദേശം നൽകി. വടക്കൻ കേരളത്തിൽ കാസർഗോഡ് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളിൽ ഔദ്യോഗികപക്ഷത്തിന് പൂർണ നിയന്ത്രണമുണ്ട്. എന്നാൽ തെക്കൻകേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്ന് വിമർശനം ഉയർന്നേക്കാം. വിമർശനങ്ങൾ പിണറായിയിൽ കേന്ദ്രീകരിക്കപ്പെടാതിരിക്കാനാണ് ഔദ്യോഗികപക്ഷത്തിന്‍റെ ജാഗ്രത.

പരാജയത്തിന്‍റെ ഉത്തരവാദിത്തം പാർട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും ഏറ്റെടുക്കണമെന്ന ആവശ്യം കമ്മിറ്റിയിൽ ഉയരുമെന്നുറപ്പാണ്. നേതൃത്വത്തെ തള്ളിപ്പറയാതെ പാർട്ടിയുടെ ഭാവി എങ്ങനെ വേണമെന്നതിലൂന്നി ചർച്ചകൾ കൊണ്ടുപോകാനായിരിക്കും ഔദ്യോഗിക പക്ഷത്തിന്‍റെ ശ്രമം. പക്ഷേ പിണായിക്കും ഗോവിന്ദനുമെതിരെ തുറന്ന വിമർശനമുണ്ടായാൽ സെക്രട്ടറിയുടെ മറുപടിക്ക് മുൻപ് ഔദ്യോഗികപക്ഷത്തെ പ്രതിനിധികൾ ചർച്ചയിൽ തന്നെ പ്രതിരോധമുയർത്തും. നേതൃമാറ്റമെന്ന ആവശ്യം ഉയരാതെനോക്കുന്നതിൽ എത്രകണ്ട് വിജയിക്കുമെന്നതനുസരിച്ചിക്കും ഔദ്യോഗികക്ഷത്തിന്‍റെ ഭാവി

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.5 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വൻതുക അനുവദിച്ച് സംസ്ഥാന സർക്കാർ.
പൊതുമരാമത്ത് വകുപ്പിന് 551 കോടി 50 ലക്ഷം രൂപ അനുവദിച്ചു.
ശബരിമല അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ നടപടി.മണ്ഡല പൂജകൾക്ക് മുന്നോടിയായിട്ടാണ് തുക അനുവദിച്ചത്.

ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി വിഡി സതീശൻ അനുമതി നൽകുകയായിരുന്നു. 2025 – 2026 ൽ 377.80 കോടിയും 2024 – 2025ൽ 326.97 കോടിയുമാണ് ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്.പമ്പ, ശബരിമല, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തുകയും പമ്പയിൽ അടിഞ്ഞു കൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമല മുന്നൊരുക്കങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നവീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തുക വിനിയോഗിക്കുന്നത്.

സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇന്നത്തെ ലോകത്ത് ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങിനില്‍ക്കില്ലെന്നും, അത് ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂട്ടായ പുരോഗതിക്കായി ഇതുവരെ കൈവരിച്ച നേട്ടങ്ങളെ തകിടംമറിക്കാന്‍ തക്കവിധം സാങ്കേതികവിദ്യയും പ്രധാന ധാതുക്കളും ആയുധവല്‍ക്കരിക്കുന്നതിന്റെ അപകടങ്ങള്‍ ബ്രിക്സ് രാജ്യങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മഹാമാരികള്‍, കാലാവസ്ഥ ദുരന്തങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഒരു പ്രതിസന്ധിയും ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങില്ലെന്ന് വ്യക്തമാക്കുന്നു’ -പ്രധാനമന്ത്രി പറഞ്ഞു. മഹാമാരികളെ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമായി ‘ബ്രിക്സ് ഇന്റഗ്രേറ്റഡ് ഏര്‍ലി വാണിങ് സിസ്റ്റം’ നടപ്പാക്കാന്‍ ധാരണയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായുള്ള ഡേറ്റ ഇന്റഗ്രേഷന്‍ സിസ്റ്റത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ തുടങ്ങിയ ലോകനേതാക്കളും ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ഉച്ചകോടിയില്‍ പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ നാല് തത്ത്വങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.