27.7 C
Kollam
Sunday 13th September, 2026 | 07:41:14 PM
Home News Breaking News ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.5 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.5 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വൻതുക അനുവദിച്ച് സംസ്ഥാന സർക്കാർ.
പൊതുമരാമത്ത് വകുപ്പിന് 551 കോടി 50 ലക്ഷം രൂപ അനുവദിച്ചു.
ശബരിമല അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ നടപടി.മണ്ഡല പൂജകൾക്ക് മുന്നോടിയായിട്ടാണ് തുക അനുവദിച്ചത്.

ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി വിഡി സതീശൻ അനുമതി നൽകുകയായിരുന്നു. 2025 – 2026 ൽ 377.80 കോടിയും 2024 – 2025ൽ 326.97 കോടിയുമാണ് ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്.പമ്പ, ശബരിമല, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തുകയും പമ്പയിൽ അടിഞ്ഞു കൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച് ശബരിമല മുന്നൊരുക്കങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.തീർത്ഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകളുടെ അറ്റകുറ്റപ്പണികൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നവീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തുക വിനിയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here