കൊല്ലം: ബീച്ചില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയ യുവാവ് ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ വീണ് മരിച്ചു. പള്ളിത്തോട്ടം സംഗമം നഗറില്‍ ജോസഫ് സ്റ്റാന്‍ലി (മനോജ്-48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. പടപ്പക്കരയിലെ ഭാര്യാ സഹോദരിയുടെ മക്കളായ ആന്‍ഡ്രിയ, സാന്ദ്രിയ എന്നിവരോടൊപ്പം ബീച്ച് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന് മൂവരും കടലില്‍ കാല്‍ നനയ്ക്കാന്‍ ഇറങ്ങി. ആദ്യം കുട്ടികളും പിന്നീട് മനോജും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
പിന്നീട് കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി പരിശോധനയിലാണ് പിന്നീട് ജോസഫ് സ്റ്റാന്‍ലിയുടെ മൃതദേഹം കണ്ടെത്തിയത്.




























