കാരാളിമുക്ക്: മദദേ മീലാദ് ഗ്രാൻഡ് ഫിനാലെയിൽ 41 പോയിന്റോടെ ഒന്നാം സ്ഥാനം നേടി ടീം ഇജാബ. നിലവിലെ ചാമ്പ്യന്മാരായ ടീം കാരാളിമുക്ക് ഉൾപ്പെടെയുള്ള ടീമുകളെ പിന്തള്ളിയാണ് ‘ടീം ഇജാബ’ ഓവറോൾ കിരീടം സ്വന്തമാക്കിയത്.
കാരാളിമുക്ക് മുസ്ലിം ജമാഅത് ചീഫ് ഇമാം ജാബിർ മന്നാനി, മദ്റസാ കമ്മിറ്റി ചെയർമാൻ നവാസ് ശംങ്കുതുരുത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ മുബാറക്ക് മന്നാനിയും സൈദലി ജൗഹരിയും ടീം ഇജാബ വിദ്യാർത്ഥികളും ചേർന്ന് ഓവറോൾ കിരീടം ഏറ്റുവാങ്ങി.സജീവ് മുഹമ്മദ്, നവാസ് ഇടപ്പുരയിൽ തുടങ്ങിയവർ പങ്കെടുത്തു.
































