Home Blog Page 628

യുവാക്കൾ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പത്തനംതിട്ട. കോന്നിയിൽ മൂന്ന് യുവാക്കൾ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ബൈക്ക് പാർക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികളുമായി ഉണ്ടായ
തർകത്തിലാണ് ഇവർ എയർഗൺ എടുത്ത്
ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

പത്തനാപുരം സ്വദേശി കാർത്തിക്, അരുവാപ്പുലം സ്വദേശി ഷോൺ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മൂന്നാമത്തെയാൾ പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു… ഇയാൾക്കായി തിരച്ചിൽ നടത്തുന്നു

ഓട്ടോറിക്ഷ തൊഴിലാളികളെ യുവാക്കൾ മർദിച്ചെന്നും പരാതിയുണ്ട്

യുവാക്കൾ മദ്യലഹരിയിലാണെന്ന് നാട്ടുകാർ പറഞ്ഞു

പാർട്ടിക്ക് തെറ്റുപറ്റിയില്ല,തിരുത്താൻ തയ്യാറാകാതെ സിപിഎം

തിരുവനന്തപുരം. തെരഞ്ഞെടുപ്പ് പരാജയം
തിരുത്താൻ തയ്യാറാകാതെ സിപിഎം

പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലുമായി സംസ്ഥാന സെക്രട്ടറിയേറ്റ്
സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു

തിരിച്ചടിയായത് ജാതി സമവാക്യവും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും

ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല
സർക്കാരിനെതിരായ പ്രചരണം അഴിച്ചുവിട്ടത് ഗുണം കണ്ടു. പ്ലീനം ഉണ്ടാകാനും സാധ്യതയില്ല

പ്ലീനം വേണമെങ്കിൽ കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടെ എന്ന് റിപ്പോർട്ട്

പടവുകൾ വിദ്യാർത്ഥികളെ അനുമോദിച്ചു

ചവറ. വികാസ് കലാ സാംസ്കാരിക സമിതിയുടെ പരി|പാടി പടവുകൾ സമാപിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എപ്ലസ് വിജയികളെ അനുമോദിച്ചു. തെരഞ്ഞെടുത്ത നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.


ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഐ ആർ.ഇ ജനറൽമാനേജർ ഉദ്ഘാടനം ചെയ്തു.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ കൊമേഴ്സ് വകുപ്പ് മേധാവി ഡോ.ബിജു ടെറൻസ് മോട്ടിവേഷൻ ക്ലാസ്സെടുത്തു. ഐ.ആർ.ഇ ഡപ്യൂട്ടി ജനറൽ മാനേജർ ഭക്ത ദർശൻ, വികാസ് പ്രസിഡന്റ് ശ്രീജേഷ് വി, കൺവീനർ എസ്. രാജൻ പിള്ള, സെക്രട്ടറി എസ്. രാഗേഷ് എന്നിവർ സംസാരിച്ചു.

മൺറോത്തുരുത്തിലെ ട്രെയിൻ സ്റ്റോപ്പുകൾ തിരികെ നൽകാതെ റെയിൽവേ

മൺറോ തുരുത്ത്. മിക്ക സ്റ്റേഷനുകളിലും മൺറോത്തുരുത്തിലെ ട്രെയിൻ സ്റ്റോപ്പുകൾ തിരികെ നൽകാതെ റെയിൽവേകോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ്‌  പുനഃ സ്ഥാപിച്ചെങ്കിലും, മൺറോ ത്തുരുത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ്  ഇപ്പോഴും തുടരുകയാണ്.16327,16328 മധുര – ഗുരുവായൂർ -മധുര എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പാണ്, അഞ്ചു വർഷം കഴിഞ്ഞിട്ടും തിരികെ നൽകാത്തത്.

രണ്ടു പതിറ്റാണ്ടിനിടെ  രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പാണ് ഇവിടെ നഷ്ടപ്പെട്ടത്. 1980ൽ ചെങ്ങന്നൂരിനും കൊല്ലത്തിനുമിടയിൽ മലബാർ എക്സ്പ്രസിന് ആദ്യ സ്റ്റോപ്പ്‌ ലഭിച്ച സ്റ്റേഷനാണ് മൺറോത്തുരുത്ത്.പ്ലാറ്റ്ഫോ മുകളുടെ സമീപം തോട് ഒഴുകുന്ന കാരണം പറഞ്ഞ് 20 വർഷം മുമ്പ് അത് നിർത്തലാക്കിയതിനു പുറമെയാണ്, കോവിഡിന്റെ പേരിൽ മധുര – ഗുരുവായൂർ-മധുര എക്സ്പ്രസിന്റെ  സ്റ്റോപ്പ്  കൂടി   റദ്ദാക്കിയത്.

സീറോ ബേസ്ഡ് ടൈം ടേബിൾ പ്രകാരം പരമാവധി സ്റ്റോപ്പുകൾ ഒഴിവാക്കാനാണ് സ്റ്റോപ്പ്‌ ഒഴിവാക്കിയതെന്നാണ് ചീഫ് ട്രാൻസ്‌പോർട്ടേഷൻ മാനേജർ അന്ന് പറഞ്ഞത് . 518 കി. മീറ്റർ ദൂരത്തിലോടുന്ന ട്രെയിന്  57   സ്റ്റോപ്പുള്ളപ്പോഴാണ് റെയിൽവേ ഈ  വിചിത്ര നിലപാട് സ്വീകരിച്ചത്.അതിനു ശേഷം ചെറിയനാട്, പെരിനാട്, കുറി   സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ്‌  അനുവദിക്കുകയും ചെയ്തു.

നിലപാടിലെ ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി  റെയിൽവേ
മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും  സോണൽ, ഡിവിഷണൽ അധികൃതർക്കും നേരിട്ട് നിവേദനം നൽകിയെങ്കിലും ഇതുവരെയും അനുകൂല തീരുമാനമുണ്ടായില്ല.എറണാകുളത്തിനും മധുരയ്ക്കുമിടയിൽ മൺറോത്തു രുത്തിലും ഓച്ചിറയിലും മാത്രമാണ് ഇനി  സ്റ്റോപ്പ്‌ തിരികെ നൽകാനുള്ളത്.

30 ലക്ഷം രൂപയോളം വാർഷിക ടിക്കറ്റ് വരുമാനമുള്ള മൺറോത്തു രുത്ത്, കേരളത്തിലെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രമായി വളരുകയാണ്. തമിഴ് നാട്ടിൽ നിന്നാണ് ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്.
വിഷയം അടിയന്തരമായി പരിശോധിച്ച്, ഗുരുവായൂർ – മധുര – ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ്‌  അടിയന്തരമായി പുനഃ സ്ഥാപിക്കണമെന്ന്  ദ് കോസ് പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ  അധികൃതരോട്  വീണ്ടും ആവശ്യപ്പെട്ടു.

യോഗത്തിൽ എസ്. സോമരാജൻ, പി. വിനോദ്, കിടങ്ങിൽ മഹേന്ദ്രൻ, എൻ. അംബുജാക്ഷ പണിക്കർ, വി. എസ്. പ്രസന്നകുമാർ,ഡി. ശിവ പ്രസാദ്, എ. കെ. സഹജൻ, കളത്തറ ശാന്തകുമാർ എന്നിവർ പങ്കെടുത്തു.

“സി.പി.എം വിശ്വാസ്യത നഷ്ടപ്പെടുത്തി; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ”

ആലപ്പുഴ: പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും വിമർശനവുമായി മുതിർന്ന നേതാവും എം.എ.ൽ.എയുമായ ജി. സുധാകരൻ. പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു. തന്റെ പുതിയ എം.എൽ.എ ഓഫീസ് ഉദ്ഘാടന വേളയിലാണ് വിമർശനം ഉന്നയിച്ചത്.

കെ.എൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഴുന്നേറ്റ് നിന്ന് ശക്തമായി സംസാരിക്കാൻ സഭയിൽ ഒരു സി.പി.ഐ.എം നേതാവിനും കഴിയുന്നില്ല. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. നിലവിലെ സഭയിലെ പാർട്ടിയുടെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നിയെന്നും, ഇടത്തോട്ട് മുണ്ടുടുത്തത് കൊണ്ട് മാത്രം ആരും ഇടതുപക്ഷമാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ആദ്യം ഒരുത്തിയെ കൊണ്ടുവന്നു, പിന്നീട് അവളെ മാറ്റി മറ്റൊരുത്തിയെ കൊണ്ടുവന്നു. ഈ തരംതാണ കളി കാരണമാണ് ആലപ്പുഴയിലെ ഭരണം എൽ.ഡി.എഫിന് നഷ്ടമായത്. നിലവിൽ സി.പി.ഐ.എമ്മിൽ ജനങ്ങൾക്ക് അംഗീകാരമുള്ള ഒരൊറ്റ യുവജന നേതാവ് പോലുമില്ല. സമൂഹത്തിൽ പാർട്ടിയുടെ വിശ്വാസ്യത പൂർണ്ണമായി തകർന്നു.

അടുത്തകാലത്തൊന്നും സി.പി.ഐ.എം ഇനി നന്നാകാൻ പോകുന്നില്ല എന്നും ജി. സുധാകരൻ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണ്. സ്വന്തമായി നിൽക്കാൻ കഴിയാതെ ‘ഊന്നുവടിയിൽ’ നടക്കുന്ന സി.പി.ഐ.എം ആണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് പറയുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടി മുസ്ലിം ലീഗാണെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.

കവിത ലൈബ്രറി ബാലവേദി പഠനോപകരണ വിതരണം

മൈനാഗപ്പള്ളി. ഇടവനശ്ശേരി കവിത ലൈബ്രറി ബാലവേദി യുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ കെ ബി സരോജാക്ഷൻ പിള്ള ഉദ്ഘാടനം ചെയ്തു

. ബാലവേദി പ്രസിഡന്റ്‌ നിള, സെക്രട്ടറി അനാമിക, ലൈബ്രറി വൈസ് പ്രസിഡന്റ് ചന്ദ്ര മോഹൻ, വനിത വേദി സെക്രട്ടറി ലത ബി. നായർ, ബാലവേദി വൈസ് പ്രസിഡന്റ്‌ അഭിമന്യു എന്നിവർ പങ്കെടുത്തു.

മയിലാടുംപാറ സി എസ് ഐ ചർച്ചിൽ പരിസ്ഥിതി ഞായർ ആചരിച്ചു

പെരുങ്കടവിള : സി എസ് ഐ മയിലാടുംപാറ സഭ പരിസ്ഥിതി ഞായർ ആഘോഷിച്ചു.സഭാ ശുശ്രൂഷകൻ ഇവാ.എം കെ റിജോഷ് പള്ളി കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. സഭാ അംഗങ്ങൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. സഭാ സെക്രട്ടറി ഷിബിൻ രാജ്, റെജി, ഷിബു, ബിനു, രതീഷ്,ബിജു, വിജിൻ എന്നിവർ നേതൃത്വം നൽകി.

വിദേശത്തേക്ക് അയക്കാൻ കൊടുത്തുവിട്ട വസ്ത്രത്തിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തി

വിദേശത്തേക്ക് അയക്കാൻ കൊടുത്തുവിട്ട വസ്ത്രത്തിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയായി യുവാവിനെയാണ് നാട്ടുകാരൻ തന്നെ കുടുക്കാൻ ശ്രമിച്ചത്, സംഭവത്തിൽ യുവാവ് വണ്ടൂർ പോലീസിൽ പരാതി നൽകി.

വണ്ടൂർ ചെറുക്കോട് മുതീരിയിലാണ് സംഭവം. സൗദിയിലേക്ക് പോകാൻ ഒരുങ്ങിയ യുവാവിന്റെ അടുക്കലേക്കാണ് നാട്ടുകാരൻ പാഴ്‌സലുമായി എത്തിയത്. സൗദിയിലുള്ള തന്റെ സഹോദരന് എത്തിച്ചുകൊടുക്കാനുള്ള വസ്ത്രമാണ് പാഴ്‌സലിൽ എന്നായിരുന്നു നാട്ടുകാരൻ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചത്. നാട്ടുകാരനെ വിശ്വസിച്ച യുവാവ് പാഴ്‌സൽ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ യുവാവിന്റെ വീട്ടുകാർക്ക് ഉണ്ടായ ചില സംശയങ്ങളാണ് വലിയ അപകടത്തിൽ നിന്നും യുവാവിനെ രക്ഷിച്ചത്. സംശയം തോന്നിയ കുടുംബം പാഴ്‌സൽ തുറന്ന് പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനായിലാണ് പാന്റിന്റെ പോക്കറ്റിനുള്ളിൽ നിന്നും ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ അതീവ ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കേസിൽ യുവാവിനെ മനഃപൂർവ്വം പെടുത്താൻ ശ്രമിച്ചതാണെന്നാണ് വീട്ടുകാർ ആരോപണം.

വലിയൊരു ചതിയിൽ നിന്നാണ് യുവാവും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പാഴ്‌സൽ കൊടുത്തുവിട്ട വ്യക്തിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വീട്ടുകാർ വണ്ടൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ വണ്ടൂർ പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരില്‍ പോലീസിന്റെ വ്യാപക പരിശോധന

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക പരിശോധന.പെരുമ്പാവൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ ലഹരിയുമായി 9 പേർ പിടിയിലായി.എ എസ് പി ഹാർദിഖ് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പെരുമ്പാവൂർ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്
ഒതുക്കൂടുന്ന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.ലഹരി കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്കോഡ് നായകളെ അടക്കം ഉപയോഗിച്ചാണ് പരിശോധന നടന്നത്.പരിശോധനയിൽ
ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് കഞ്ചാവും ഹെറോയിനും കണ്ടെത്തി.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് 9 പേരെ പോലിസ് പിടികൂടി.ഞായറാഴ്ച ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവെച്ച് വ്യാപാക ലഹരി ഇടപാടുകളാണ് പെരുമ്പാവൂർ നഗരത്തിൽ നടക്കുന്നത്.മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും ലഹരി വിൽപ്പനയുടെ ഭാഗമാണ്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധനകളും തുടരാനാണ് പോലിസ് തീരുമാനം.

മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ  തക്കാളിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന യാത്രികൻ മരിച്ചു

ശാസ്താംകോട്ട : മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ കഴിഞ്ഞ മാസം 30  തക്കാളിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന യാത്രികൻ മരിച്ചു. മൈനാഗപ്പള്ളി ഇടവനശ്ശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്ദുൽ സലാം(55) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം ഇരുചക്രവാഹനത്തിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ തമിഴ്നാട്ടിൽ നിന്നും തക്കാളിയുമായി വന്ന ലോറി, കുറ്റിയിൽ മുക്ക് ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അബ്ദുൽ സലാം സഞ്ചരിച്ച വാഹനത്തിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
അബ്ദുൽ സലാമിൻ്റെ ഖബറടക്കം ഇടവനശ്ശേരി കാഞ്ഞിരംമൂട് ജുമാ മസ്ജിദിൽ നടന്നു.
ഭാര്യ സബീന
മക്കൾ : മുഹമ്മദ് മുബാരക്ക്, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹ്‌സിൻ
മരുമകൾ : റംസിയ