Home News Kerala ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരില്‍ പോലീസിന്റെ വ്യാപക പരിശോധന

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരില്‍ പോലീസിന്റെ വ്യാപക പരിശോധന

Advertisement

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക പരിശോധന.പെരുമ്പാവൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ ലഹരിയുമായി 9 പേർ പിടിയിലായി.എ എസ് പി ഹാർദിഖ് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പെരുമ്പാവൂർ നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്
ഒതുക്കൂടുന്ന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന.ലഹരി കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്കോഡ് നായകളെ അടക്കം ഉപയോഗിച്ചാണ് പരിശോധന നടന്നത്.പരിശോധനയിൽ
ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് കഞ്ചാവും ഹെറോയിനും കണ്ടെത്തി.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് 9 പേരെ പോലിസ് പിടികൂടി.ഞായറാഴ്ച ദിവസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവെച്ച് വ്യാപാക ലഹരി ഇടപാടുകളാണ് പെരുമ്പാവൂർ നഗരത്തിൽ നടക്കുന്നത്.മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും ലഹരി വിൽപ്പനയുടെ ഭാഗമാണ്.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വരും ദിവസങ്ങളിലും പരിശോധനകളും തുടരാനാണ് പോലിസ് തീരുമാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here