27.9 C
Kollam
Tuesday 8th September, 2026 | 09:14:58 PM
Home News Local മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ  തക്കാളിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന...

മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ  തക്കാളിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന യാത്രികൻ മരിച്ചു

ശാസ്താംകോട്ട : മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ കഴിഞ്ഞ മാസം 30  തക്കാളിലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്രവാഹന യാത്രികൻ മരിച്ചു. മൈനാഗപ്പള്ളി ഇടവനശ്ശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്ദുൽ സലാം(55) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ചത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം ഇരുചക്രവാഹനത്തിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ തമിഴ്നാട്ടിൽ നിന്നും തക്കാളിയുമായി വന്ന ലോറി, കുറ്റിയിൽ മുക്ക് ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അബ്ദുൽ സലാം സഞ്ചരിച്ച വാഹനത്തിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കേറ്റിരുന്നു.
അബ്ദുൽ സലാമിൻ്റെ ഖബറടക്കം ഇടവനശ്ശേരി കാഞ്ഞിരംമൂട് ജുമാ മസ്ജിദിൽ നടന്നു.
ഭാര്യ സബീന
മക്കൾ : മുഹമ്മദ് മുബാരക്ക്, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹ്‌സിൻ
മരുമകൾ : റംസിയ