27.9 C
Kollam
Tuesday 8th September, 2026 | 10:12:37 PM
Home News Breaking News ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയന്‍ ബെന്നി തോമസ് രാജിവെച്ചു

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയന്‍ ബെന്നി തോമസ് രാജിവെച്ചു

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മന്ത്രിയുടെ സ്വന്തം സഹോദരി ഭര്‍ത്താവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെതിരെ വലിയ വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി.
സഹോദരി ഭര്‍ത്താവ് എന്ന പദവി നോക്കിയല്ല ബെന്നി തോമസിനെ നിയമിച്ചതെന്നും, അദ്ദേഹം ദീര്‍ഘകാലമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Also Read:


നിയമസഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചത് ബെന്നി തോമസ് ആയിരുന്നു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു