ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് നല്‍കും. എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല .ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന തീരുമാനമായിരിക്കും ഇത്. എല്ലാ സ്ത്രീകള്‍ക്കു യാത്ര സൗജന്യമായിരിക്കും. പ്രത്യേകം കാര്‍ഡ് ആവശ്യമില്ല. 15ന് മുഖ്യമന്ത്രി തമ്പാനൂരില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകള്‍ ആയിരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആദ്യ 100 ദിവസത്തിനു ശേഷം വിശദമായ പഠനം നടത്തി രണ്ടാംഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും നടപ്പാക്കിയേക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കും.
ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം 712 കോടി രൂപയും എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടി രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ 125 കോടി രൂപ പ്രതിമാസം കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. സൗജന്യയാത്ര പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. എപിഎല്‍, ബിപിഎല്‍ വേര്‍തിരിവില്ലാതെ എല്ലാ വനിതകള്‍ക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍
ചിതറിത്തെറിച്ച പഴയ കൂടാരത്തിലേക്ക് തിരികെ? മമതയും പവാറും കോൺഗ്രസിലേക്ക് മടങ്ങുമോ; അഭ്യൂഹങ്ങൾ ശക്തമാകുന്നു!
ന്യൂ ഡെൽഹി: തൃണമൂൽ കോൺഗ്രസും ശരദ് പവാറിന്റെ എൻസിപി-എസ്പിയും കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികൾക്കിടയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇത്തരം വാർത്തകളെ തള്ളിക്കളയുന്നുണ്ടെങ്കിലും, ഈ പാർട്ടികൾ മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള സാധ്യത ശക്തമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പട്ടോൾ നൽകിയ സൂചനകൾ ഈ ചർച്ചകൾക്ക് കൂടുതൽ വ്യക്തത നൽകുന്നുണ്ട്. വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കാൻ ശരദ് പവാറും മമത ബാനർജിയും കോൺഗ്രസുമായി ലയിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് കേവലം സഖ്യമല്ല, മറിച്ച് പാർട്ടികളുടെ പൂർണ്ണമായ ലയനമായിരിക്കുമെന്നും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും പട്ടോൾ കൂട്ടിച്ചേർത്തു. നേരത്തെ തന്നെ എൻസിപി-എസ്പി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യം മറ്റു സഖ്യകക്ഷികളും ഉന്നയിക്കുന്നുണ്ട്. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ശരദ് പവാറിനോട് ലയനത്തെക്കുറിച്ച് ആലോചിക്കാൻ ആവശ്യപ്പെട്ടപ്പോൾ, സുപ്രിയ സുലെ നിഗൂഢമായ രീതിയിലാണ് പ്രതികരിച്ചത്. അതേസമയം, രാഹുൽ ഗാന്ധിയെ നേതൃസ്ഥാനത്ത് അംഗീകരിച്ചുകൊണ്ട് എല്ലാ പ്രാദേശിക പാർട്ടികളും കോൺഗ്രസിൽ ലയിക്കണമെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ആഹ്വാനം ചെയ്തു. ഇന്ത്യാ സഖ്യത്തിന്റെ വ്യക്തമായ നേതൃത്വം രാഹുൽ ഗാന്ധിക്ക് നൽകിയാൽ മാത്രമേ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
1998-ൽ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തിൽ വിയോജിച്ചാണ് മമത ബാനർജിയും ശരദ് പവാറും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടികൾ രൂപീകരിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറം, എൻസിപിയിൽ അജിത് പവാർ നടത്തിയ കലാപത്തെ തുടർന്ന് പാർട്ടി ചിഹ്നവും പേരും നഷ്ടപ്പെട്ട പവാറിന് ബിജെപി സഖ്യത്തിന്റെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസും സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്നതിനാലാണ് മാതൃസംഘടനയിലേക്കുള്ള മടങ്ങിവരവ് എന്ന ആശയത്തിന് ഇപ്പോൾ പ്രസക്തിയേറുന്നത്.
കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 16 വര്‍ഷം നീണ്ട പകിട്ടാര്‍ന്ന കരിയറിനാണ് 35-കാരനായ താരം തിരശ്ശീലയിടുന്നത്. ന്യൂസിലന്‍ഡിനായി 378 മത്സരങ്ങള്‍ കളിച്ച വില്യംസണ്‍, 48 സെഞ്ചുറികളുള്‍പ്പെടെ 19,346 റണ്‍സാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് വില്യംസണ്‍.
2010-ല്‍ അരങ്ങേറ്റം കുറിച്ച വില്യംസണ്‍, ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് നേതൃത്വം നല്‍കി. 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ടീമിനെ മൂന്ന് ഫോര്‍മാറ്റുകളിലും നയിച്ച താരം, 2021-ലെ ഉദ്ഘാടന ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന് സമ്മാനിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലും മൂന്ന് സെമിഫൈനലുകളിലും ടീമിനെ എത്തിച്ച അദ്ദേഹത്തിന്റെ നേതൃപാടവം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2015-ലെ ഐസിസി ക്രിക്കറ്റര്‍, 2019-ലെ ടെസ്റ്റ് പ്ലെയര്‍ എന്നീ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. റെക്കോര്‍ഡ് നാല് തവണയാണ് താരം ‘സര്‍ റിച്ചാര്‍ഡ് ഹാഡ്ലി മെഡല്‍’ സ്വന്തമാക്കിയത്.
”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതാണ് ശരിയായ സമയമെന്ന് എനിക്ക് ബോധ്യപ്പെട്ടു. ടീമിന് വേണ്ടി എല്ലാം നല്‍കി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്,” വില്യംസണ്‍ പറഞ്ഞു. താന്‍ വിരമിച്ചെങ്കിലും ടീമിന്റെ ഭാവിയില്‍ താന്‍ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്യംസണിന്റെ വിരമിക്കലോടെ ഇംഗ്ലണ്ടിനെതിരായ ബാക്കി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കും.
ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
മുംബൈ: ബാങ്കോക്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍. 2025-ലെ മുന്‍ മിസിസ് കേരള മത്സരാര്‍ഥിയായ ഹര്‍ഷ സണ്ണിയാണ്(28) മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. 11.82 കോടിയുടെ കഞ്ചാവുമായാണ് യുവതിയെ അറസ്റ്റിലായത്. ജൂണ്‍ 10 ന് രാത്രിയില്‍ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെത്തിയതായിരുന്നു ഹര്‍ഷ. പതിവ് പരിശോധനക്കിടെ യുവതിയുടെ പെരുമാറ്റത്തില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് സംശയം തോന്നുകയും ബാ?ഗുകള്‍ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ ട്രോളി ബാ?ഗിനുള്ളില്‍ നിന്ന് വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് ഡ്ര?ഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കിറ്റ് ഉപയോ?ഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് എന്‍ഡിപിഎസ് നിയമപ്രകാരം യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു
ന്യൂഡല്‍ഹി: ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പരിശോധനക്കിടെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. നൈജീരിയന്‍ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്. ഔട്ടര്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലായിരുന്നു ആന്റി നാര്‍ക്കോടിക്‌സ് ബ്യൂറോയുടെ പരിശോധന. സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റില്‍ ലഹരിമരുന്ന് നിര്‍മാണ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആന്റി നാര്‍ക്കോട്ടിക്സ് സ്‌ക്വാഡ് പരിശോധന നടത്താനെത്തിയത്.
എന്നാല്‍ സ്‌ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സമീപത്തെ ബുരാരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡല്‍ഹിയില്‍ ആന്റി നാര്‍ക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധന തുടരുകയാണ്. പരിശോധനയില്‍ യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിനും പരിസര പ്രദേശങ്ങളില്‍ നിന്നും സിന്തറ്റിക് മരുന്ന നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തി.
കേസില്‍ ഫ്ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയില്‍ താമസിക്കുന്ന മാര്‍ട്ടിന്‍ ആരോണ്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു. സ്‌കൈയുടെ പക്കല്‍ നിന്ന് നിരോധിത മയക്കുമരുന്നായ മെത്താം ഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പോലീസ്.
പതിനാറുകാരിയെ പീഡിപ്പിച്ചു, 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു
കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിലാണ് 25 കാരിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെ പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ
സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക സാഹചര്യത്തിലെ മരണം, കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി
കൊച്ചി. പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സിബിഐ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ ഒരു കേസിന്റെ അവസ്ഥാ റിപ്പോർട്ട് പരിശോധിച്ച കോടതി, അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാൻ തക്കവണ്ണമുള്ള വ്യക്തമായ സാഹചര്യങ്ങൾ നിലവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസ് സാക്ഷ്യപ്പെടുത്തിയതും സംസ്ഥാന സർക്കാർ സമർപ്പിച്ചതുമായ വസ്തുതാവിവരണ പത്രികയിൽ പരാമർശിക്കുന്ന 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ മറുപടി നൽകേണ്ടതുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാൻ സിബിഐക്ക് കോടതി അനുമതി നൽകി.
തലസ്ഥാന നഗരസഭയില്‍ ഭൂരിപക്ഷ പരീക്ഷണം;ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ പോര് കടുക്കുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍, വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നു. കൗണ്‍സിലറുടെ അറസ്റ്റ് നഗരസഭയിലെ ഭൂരിപക്ഷ കണക്കുകൂട്ടലുകളെ നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്.
വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ആര്‍. സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നഗരസഭയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഭൂരിപക്ഷം നിലനിര്‍ത്താനാകുമോ എന്ന ചോദ്യമാണ് പ്രധാന ചര്‍ച്ചാവിഷയമായത്. 101 അംഗ കൗണ്‍സിലില്‍ വളരെ നേരിയ ഭൂരിപക്ഷത്തിലാണ് നിലവിലെ ഭരണസമിതി മുന്നോട്ട് പോകുന്നത്.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലറുടെ അംഗത്വം ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സുഗതന്‍ ഇതിനകം രണ്ട് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതായാണ് ലഭ്യമായ വിവരം. അടുത്ത കൗണ്‍സില്‍ യോഗത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.
അതേസമയം, കൗണ്‍സിലറെ അറസ്റ്റ് ചെയ്ത നടപടിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കോടതിയില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കുന്നതിന് മുമ്പ് അറസ്റ്റ് നടപ്പിലാക്കിയതില്‍ സംശയങ്ങള്‍ ഉണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്. എല്ലാ നിയമപരമായ മാര്‍ഗങ്ങളും സ്വീകരിച്ച് സാഹചര്യം നേരിടുമെന്നും മേയര്‍ വി.വി. രാജേഷ് വ്യക്തമാക്കി.
ഇതിനിടെ, സുഗതന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി പ്രതിഷേധം ശക്തമാക്കുകയാണ്. ഗുരുതര ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തി കൗണ്‍സിലറായി തുടരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളും മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമപരമായും രാഷ്ട്രീയപരമായും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ തലസ്ഥാന നഗരസഭ കടന്നുപോകുന്നത്. അടുത്ത കൗണ്‍സില്‍ യോഗം, കോടതിയുടെ ഇടപെടലുകള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് എന്നിവയാണ് നഗരസഭയിലെ അധികാര സമവാക്യങ്ങളെ നിര്‍ണയിക്കുക. സുഗതന്റെ അംഗത്വം നിലനില്‍ക്കുമോ, അതോ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമാകുമോ എന്നത് വരും ദിവസങ്ങളിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അമ്മയുടെ കൈയിലിരിക്കെ തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഉഡുപ്പി : അമ്മയുടെ മടിയിലിരിക്കെ തെങ്ങില്‍ നിന്ന്തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹെരാഞ്ചെയിലാണ് ദുരന്തം.
ഹെരാഞ്ചെയിലെ പ്രശാന്ത് പൂജാരിയുടെയും സുചിത്ര പൂജാരിയുടെയും മകനായ ദക്ഷ് പൂജാരി (1.5) ആണ് മരിച്ച ആണ്‍കുട്ടി.
ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അമ്മ മൂത്ത കുഞ്ഞിനെ സ്കൂളിലയക്കാൻ ദക്ഷിനെയും എടുത്ത് കൃഷിത്തോട്ടത്തിലൂടെ പോകുമ്പോള്‍ പെട്ടെന്ന് ഒരു തേങ്ങ കുട്ടിയുടെ തലയിലേക്ക് വീണു.
നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എങ്കിലും കുട്ടി മരിച്ചു. ഇവർക്ക് ദിയ (6), എന്ന് പേരായ ഒരു മൂത്ത കുട്ടി കൂടിയുണ്ട് .
വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം.
അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇ ഡി മറുപടി നൽകിയിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.




































