Home News National അമ്മയുടെ കൈയിലിരിക്കെ തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

അമ്മയുടെ കൈയിലിരിക്കെ തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഉഡുപ്പി : അമ്മയുടെ മടിയിലിരിക്കെ തെങ്ങില്‍ നിന്ന്തേങ്ങ തലയില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹെരാഞ്ചെയിലാണ് ദുരന്തം.

ഹെരാഞ്ചെയിലെ പ്രശാന്ത് പൂജാരിയുടെയും സുചിത്ര പൂജാരിയുടെയും മകനായ ദക്ഷ് പൂജാരി (1.5) ആണ് മരിച്ച ആണ്‍കുട്ടി.

ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അമ്മ മൂത്ത കുഞ്ഞിനെ സ്കൂളിലയക്കാൻ ദക്ഷിനെയും എടുത്ത് കൃഷിത്തോട്ടത്തിലൂടെ പോകുമ്പോള്‍ പെട്ടെന്ന് ഒരു തേങ്ങ കുട്ടിയുടെ തലയിലേക്ക് വീണു.

നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എങ്കിലും കുട്ടി മരിച്ചു. ഇവർക്ക് ദിയ (6), എന്ന് പേരായ ഒരു മൂത്ത കുട്ടി കൂടിയുണ്ട് .