26 C
Kollam
Sunday 6th September, 2026 | 05:16:20 AM
Home News Breaking News കത്രീഡൽ കോമ്പൗണ്ടിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക്

കത്രീഡൽ കോമ്പൗണ്ടിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക്

കോഴിക്കോട്. ചെറൂട്ടി റോഡിലെ ദേവമാതാ കത്രീഡൽ കോമ്പൗണ്ടിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നു .പാലക്കാട് കൊഴിഞ്ഞമ്പാറ സ്വദേശിനി ഫ്രാങ്കോയുടേതാണ് കുഞ്ഞെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.ഗർഭിണിയായതിനാൽ
തീർത്ഥാടനത്തിന് വരേണ്ട എന്ന് കുടുംബം പറഞ്ഞിരുന്നു.എന്നാൽ ഇത് വകവെക്കാതെന്ന് യുവതി തീർത്ഥാടനത്തിനായി എത്തിയത്.
പ്രസവശേഷം കുഞ്ഞ് മരിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നും, ഭയം കാരണം ആരോടും പറഞ്ഞില്ലെന്നുമാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി. നവജാത ശിശുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും.