28 C
Kollam
Thursday 15th October, 2026 | 12:12:57 PM
Home News Breaking News ഇന്നും വിവിധ ജില്ലകൾക്ക് കേന്ദ്രീകരിച്ച് ഉയർന്ന താപനില

ഇന്നും വിവിധ ജില്ലകൾക്ക് കേന്ദ്രീകരിച്ച് ഉയർന്ന താപനില

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകൾക്ക് കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത.

കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. കൊല്ലം പുനലൂരിൽ 38.8 °C ഉം കോട്ടയത്ത് 38.0 °C ഉം രേഖപ്പെടുത്തി. അതേ സമയം സംസ്ഥാനവ്യാപകമായി ഇന്നും ഒറ്റപ്പെട്ട നേരിയ വേനൽ മഴ ലഭിച്ചേക്കും.