Home News Breaking News കെസിക്ക് പിന്തുണയിട്ട ഫേസ് ബുക്ക് പോസ്റ്റുമായി ഓടി കെ സുധാകരന്‍

കെസിക്ക് പിന്തുണയിട്ട ഫേസ് ബുക്ക് പോസ്റ്റുമായി ഓടി കെ സുധാകരന്‍

കണ്ണൂര്‍.കെ.സി വേണുഗോപാലിന് പിന്തുണയർപ്പിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രവർത്തകർ ചേരിതിരിഞ്ഞു കൊമ്പു കോർത്തതോടെ കമന്റ്‌ സെഷൻ ഓഫാക്കി കെ. സുധാകാരൻ. ഇന്നലെ വൈകീട്ട് പങ്ക് വെച്ച പോസ്റ്റാണ് പുലിവാലായത്. മുഖ്യമന്ത്രിയായി KC വേണുഗോപാലിനെ
പരിഗണിക്കണമെന്ന് പറഞ്ഞ കുറിപ്പിന് താഴെ വിമർശനവുമായി VD സതീശൻ, രമേശ്‌ ചെന്നിത്തല അനുകൂലികൾ രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. മുഖ്യമന്ത്രിയാവാൻ യോഗ്യൻ VD യെന്ന് ഒരു വിഭാഗം, ചെന്നിത്തല മതിയെന്ന് മറ്റൊരു വിഭാഗം. കമന്റുകൾ ചേരിതിരിഞ്ഞ് തെറിവിളികളായതോടെ കമന്റ് ഭാഗം പൂട്ടുകയായിരുന്നു. നേരത്തെ മാത്യു കുഴൽനാടൻ, അലോഷ്യസ് സേവിയർ തുടങ്ങിയവരും KC ക്കായി രംഗത്തെത്തിയിരുന്നു. പിന്തുണപ്പോര് സമൂഹമാധ്യമങ്ങളിൽ വൻ ട്രോളിനും വഴിയൊരുക്കിയിട്ടുണ്ട്..