Home News Breaking News ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍

ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍

മുംബൈ: ബാങ്കോക്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മുന്‍ മിസിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍. 2025-ലെ മുന്‍ മിസിസ് കേരള മത്സരാര്‍ഥിയായ ഹര്‍ഷ സണ്ണിയാണ്(28) മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. 11.82 കോടിയുടെ കഞ്ചാവുമായാണ് യുവതിയെ അറസ്റ്റിലായത്. ജൂണ്‍ 10 ന് രാത്രിയില്‍ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെത്തിയതായിരുന്നു ഹര്‍ഷ. പതിവ് പരിശോധനക്കിടെ യുവതിയുടെ പെരുമാറ്റത്തില്‍ ഉദ്യോ?ഗസ്ഥര്‍ക്ക് സംശയം തോന്നുകയും ബാ?ഗുകള്‍ പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ ട്രോളി ബാ?ഗിനുള്ളില്‍ നിന്ന് വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് ഡ്ര?ഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കിറ്റ് ഉപയോ?ഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് എന്‍ഡിപിഎസ് നിയമപ്രകാരം യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.