ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് നല്‍കും. എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല .ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന തീരുമാനമായിരിക്കും ഇത്. എല്ലാ സ്ത്രീകള്‍ക്കു യാത്ര സൗജന്യമായിരിക്കും. പ്രത്യേകം കാര്‍ഡ് ആവശ്യമില്ല. 15ന് മുഖ്യമന്ത്രി തമ്പാനൂരില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകള്‍ ആയിരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആദ്യ 100 ദിവസത്തിനു ശേഷം വിശദമായ പഠനം നടത്തി രണ്ടാംഘട്ടത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും നടപ്പാക്കിയേക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കും.
ഓര്‍ഡിനറി ബസുകളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിവര്‍ഷം 712 കോടി രൂപയും എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടി രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ 125 കോടി രൂപ പ്രതിമാസം കെഎസ്ആര്‍ടിസിക്കു നല്‍കുന്നുണ്ട്. സൗജന്യയാത്ര പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. എപിഎല്‍, ബിപിഎല്‍ വേര്‍തിരിവില്ലാതെ എല്ലാ വനിതകള്‍ക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed.





























വനിതകൾക്ക് free സവാരി നല്ല കാര്യം തന്നെ… പക്ഷേ ഉദ്യോഗസ്ഥകളായ സ്ത്രീകളാണ് ഏറിയ പങ്കും യാത്രക്കാർ… അവർക്കു ഈ ആനുകൂല്യം വേണ്ടി വരുമോ / കൊടുക്കണോ ? പ്രൈവറ്റ് ബസ്കാർക്ക് ഇതുകൊണ്ട് ഒരു ദോഷവും ഉണ്ടാകില്ലെന്നു ഉറപ്പു വരുത്തണം… പിന്നെ free travel നു ഒരു മിനിമം /മാക്സിമം ദൂര പരിധിയോ ഒരാഴ്ച /മാസം ഇത്ര travel ചെയ്യാം എന്ന ഒരു limit വേണ്ടേ ? ഖജനാവിൽ കാശില്ലാത്ത അവസ്ഥയിൽ ഈ പ്രഖ്യാപനം വേണ്ടായിരുന്നു എന്നൊരു തോന്നൽ… KSRTC ഇതിന്റെ പേരിൽ ഒരു loss ലേക്ക് പോകുമോ എന്ന പേടി പലർക്കുമെന്നപോലെ എനിക്കും…. എന്തായാലും പറഞ്ഞത് നടപ്പാക്കുന്ന ഈ മുഖ്യമന്ത്രി ക്കും മന്ത്രിമാർക്കും നല്ല ഒരു ഭരണം കാഴ്ചവക്കാൻ കഴിയട്ടെ… എന്നാശംസിക്കുന്നു…