Home Blog Page 525

യുവതിയുടെ മരണത്തിൽ ദുരൂഹത

താമരശ്ശേരി .കൈതപ്പൊയിൽ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച
സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം

കാക്കൂർ സ്വദേശിനിയായ ഹസ്ന (34)നെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും, ബെഡ് ഷീറ്റിൽ തൂങ്ങിയെന്ന് പറയുന്ന യുവതിയുടെ കാലുകൾ നിലത്ത് കുത്തിയ നിലയിൽ ആയിരുന്നുവെന്ന് നാട്ടുകാർ

ഇവർ നിരന്തരം ബാംഗ്ലൂർ യാത്രകൾ നടത്തിയിരുന്നതായി നാട്ടുകാർ

രാത്രിയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെമെൻ്റിലേക്ക് നിരവധി വാഹനങ്ങൾ വരാർ ഉണ്ടെന്നും ആരോപണം

വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ

പ്രതീക്ഷയോടെ 2026 നെ വരവേറ്റ് തെക്കൻ കേരളം



പ്രതീക്ഷയോടെ 2026 നെ വരവേറ്റ് തെക്കൻ കേരളം.. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായി ആഘോഷമാണ് സംഘടിപ്പിച്ചത്.. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി

കോവളം കാസ്റ്റ് വില്ലേജിലും പപ്പഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേറ്റു. 2025 ന്  ആഘോഷത്തോടെ വിട പറയാൻ കോവളത്തെയും, ശംഖുമുഖത്തേയും കടൽത്തീരങ്ങളിലേക്ക് ആയിരങ്ങൾ എത്തി

പൂക്കളും, ദീപാലങ്കാരങ്ങളുമായി കനക്കുന്നിൽ വസന്തോൽസവം.


മാനവീയം വീഥിയിലും പുതുവൽസര രാവ് ആഘോഷമാക്കി

കൊല്ലത്ത് മൂതാക്കരയിലും, തങ്കശ്ശേരിയിലും പുതുവർഷത്തെ വരവേൽക്കാൻ വൻ ജനാവലിയാണ് ഒത്തുകൂടിയത്.

നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരം ആഘോഷിച്ച് രാജ്യതലസ്ഥാനം

ന്യൂ ഡെൽഹി. കർശന നിയന്ത്രണങ്ങൾക്കിടയിലും പുതുവത്സരം ആഘോഷിച്ച് രാജ്യതലസ്ഥാനം. ഡൽഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാന നഗരത്തിലെ ആഘോഷങ്ങൾ


നഗരത്തിന്റെ ഹൃദയ ഭാഗമായ കോണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു 2026 നെ വരവേൽക്കുന്ന ആഘോഷ നിശ.ബോംബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന നിയന്ത്രണത്തിലായിരുന്നു പ്രദേശം. എന്നിരുന്നാലും തിമിർക്കുന്നതായിരുന്നു ആഘോഷം


നാട്ടിലെ ആഘോഷങ്ങളുടെ അത്ര വരില്ലെങ്കിലും ചുരുങ്ങിയ സൗകര്യങ്ങളിൽ ആഘോഷങ്ങൾ കളറാക്കി ഡൽഹി മലയാളികൾ

ഇന്ത്യാ ഗേറ്റ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ ആഘോഷങ്ങൾ നീണ്ട് നിന്നത് 7 മണി വരെ മാത്രം. പോലീസും ബോംബ് സ്‌ക്വാഡുമെത്തി ആളുകളെ സ്ഥലത്ത്‌ നിന്ന് പിരിച്ചുവിട്ടു. പബ്ബ്കളും മാളുകളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ തുടർന്നു.

പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റ് കൊച്ചി

കൊച്ചി. പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റ് കൊച്ചി. വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. മൂന്ന് ലക്ഷത്തോളം ആളുകൾ പങ്കെടുത്തു

സങ്കടങ്ങളെ കത്തിച്ച് കളഞ്ഞ് പുത്തൻ പ്രതീക്ഷകളോടെ ഫോർട്ട് കൊച്ചി വെളിമൈതാനം 2026 നെ വരവേറ്റു. 2.50 ലക്ഷത്തോളം ആളുകൾ എത്തിയതായാണ്
കണക്ക്

കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിലും
പാപ്പാഞ്ഞി കത്തിയമർന്നു.
കനത്ത പോലീസുരക്ഷയിലായിരുന്നു
ഫോർട്ട് കൊച്ചിയിലെ ആഘോഷം.

തൃക്കാക്കരയിലും വിപുലമായ ആഘോഷത്തോടെയാണ്
പുതുവർഷത്തെ വരവേറ്റത്.

ആലപ്പുഴ ബീച്ചിലും, കോട്ടയം വടവാതൂരും
പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിനാളുകൾ എത്തി.


കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ  കേരളയാത്രക്ക് ഇന്ന് തുടക്കം

കാസർകോട്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന്  കാസർകോട് ആരംഭിക്കും. മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ജാഥ നയിക്കുന്നത്.  ഉള്ളാൾ സയ്യിദ് മദനി മഖാമിൽ വെച്ച് യാത്രയുടെ പതാക കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്‌ കൈമാറും. തുടർന്ന് വൈകിട്ട് അഞ്ചിന് ചെർക്കളയിൽ പൊതുസമ്മേളനം നടക്കും. വിവിധ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഈ മാസം 16ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക

എല്ലാവർക്കും അത്ഭുതകരമായ ഒരു 2026, പ്രധാനമന്ത്രി

ഡെൽഹി. പുതുവത്സര ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

“എല്ലാവർക്കും അത്ഭുതകരമായ ഒരു 2026 ആശംസിക്കുന്നു.

വരാനിരിക്കുന്ന വർഷം നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയവും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർത്തീകരണവും നൽകട്ടെ.

നമ്മുടെ സമൂഹത്തിൽ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു”

എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

ശബരിമല സ്വർണ്ണ മോഷണ കേസ്,  അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും

തിരുവനന്തപൂരം. ശബരിമല സ്വർണ്ണ മോഷണ കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും. നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക.

ഡൽഹി യാത്രയെ കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി

ഇന്നലെ കസ്‌റ്റഡിയിൽ വാങ്ങിയപ്പോഴാണ് മൊഴി നൽകിയത്
സോണിയാഗാന്ധിയെ കണ്ടതിനെ കുറിച്ചാണ് മൊഴി നൽകിയത്.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പ്രശാന്തിനെ അടുത്ത ആഴ്ച SIT വീണ്ടും ചോദ്യം ചെയ്യും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകൽ വെളിച്ചത്തിൽ എം.എൽ.എയുടെ ബോർഡ് വച്ച കാറിൽ പോയാണ് മൊഴി നൽകിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങൾ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചു. അതിനിടെ അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ നിലപാടും ചർച്ചയാവുകയാണ്. സിപിഐഎമ്മുമായി ബന്ധമുള്ള 2 സി.ഐ മാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

മന്നം ജയന്തി ആഘോഷങ്ങൾ ഇന്നും നാളെയുമായി  പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത്

ചങ്ങനാശേരി. 149ാമത് മന്നം ജയന്തി ആഘോഷങ്ങൾ ഇന്നും നാളെയുമായി  പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഇന്ന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. 10.30ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കും. എൻ.എസ്. എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. നാളെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

പത്രം |മലയാള ദിനപത്രങ്ങളിലൂടെ| 2026 ജനുവരി 1, വ്യാഴം| 1101 ധനു 17|രോഹിണി (രാത്രി 08:52 വരെ, തുടർന്ന് മകയിരം)

പുതുപ്രതീക്ഷകളുമായി 2026: ലോകമെമ്പാടും ആവേശകരമായ പുതുവത്സര ആഘോഷങ്ങൾ

ലോകമെമ്പാടും വലിയ ആവേശത്തോടെ 2026-നെ വരവേറ്റു. കേരളത്തിൽ കൊച്ചി, കോവളം, വർക്കല എന്നിവിടങ്ങളിൽ പുതുവത്സരത്തോടനുബന്ധിച്ച് വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് കടന്നത്.

കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത: എട്ടാം ശമ്പള കമ്മീഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതുവർഷ സമ്മാനമായി എട്ടാം ശമ്പള കമ്മീഷൻ ഇന്ന് (ജനുവരി 1) മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകൾ. അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് സൂചനകൾ നൽകുന്നത്.

സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ: രാജ്യം പത്തു പുതിയ നിയമങ്ങളിലേക്ക്

ജനുവരി 1 മുതൽ രാജ്യത്ത് സാമ്പത്തിക മേഖലയിൽ പത്തു പ്രധാന മാറ്റങ്ങൾ നിലവിൽ വന്നു. എൽപിജി സിലിണ്ടർ വില പുതുക്കൽ, ആധാർ-പാൻ ലിങ്കിംഗ് കർശനമാക്കൽ, വാഹന വില വർദ്ധനവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ബാങ്ക് അക്കൗണ്ടുകൾക്ക് പുതിയ നിയമം: ‘സീറോ ബാലൻസ്’ അക്കൗണ്ടുകൾ ക്ലോസ് ചെയ്തേക്കാം

ദീർഘകാലം ഇടപാടുകൾ നടത്താതെ ‘സീറോ ബാലൻസ്’ ആയി തുടരുന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ബാങ്കുകൾ ഒരുങ്ങുന്നു. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ പുതിയ നീക്കം.


റേഷൻ വിതരണം: വെള്ള, നീല കാർഡുകാർക്ക് ജനുവരിയിൽ അധിക അരി ഉണ്ടാകില്ല

സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് ജനുവരി മാസത്തിൽ അധിക അരി ലഭിക്കില്ല. ഇന്ന് മന്നം ജയന്തി പ്രമാണിച്ച് റേഷൻ കടകൾക്ക് അവധിയാണ്. ജനുവരി 3 മുതൽ വിതരണം പുനരാരംഭിക്കും.

റെയിൽവേ വേഗത വർദ്ധിപ്പിക്കുന്നു: ട്രെയിൻ സമയക്രമത്തിൽ മാറ്റം

ജനുവരി 1 മുതൽ ട്രെയിനുകൾ കൂടുതൽ വേഗതയിൽ സർവീസ് നടത്തും. ഇതിനെത്തുടർന്ന് പല ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. യാത്രക്കാർ പുതുക്കിയ സമയക്രമം ശ്രദ്ധിക്കേണ്ടതാണ്.

താമരശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം

താമരശേരിയിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം ഉണ്ടായി. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നു. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശബരിമലയിലെ പ്രഭാമണ്ഡലത്തിൽ നിന്നും സ്വർണ്ണപ്പാളികൾ കവർന്നു; പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

ശബരിമല ശ്രീകോവിലിന് ചുറ്റുമുള്ള പ്രഭാമണ്ഡലത്തിലെ സ്വർണ്ണപ്പാളികൾ കവർന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. പ്രഭാമണ്ഡലത്തിലെ ശിവരൂപം, വ്യാളീരൂപം, ദശാവതാരങ്ങൾ, രാശി ചിഹ്നങ്ങൾ എന്നിവ പതിപ്പിച്ച പാളികളിലെ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

  • സ്വർണ്ണത്തിന്റെ അളവ്: നിലവിൽ 989 ഗ്രാം സ്വർണം കവർന്നതായാണ് രേഖകൾ. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകുമ്പോൾ ഇത് വർദ്ധിക്കാൻ സാധ്യതയുണ്ട്.
  • പ്രതികൾ: മുൻ ദേവസ്വം ബോർഡ് ഭാരവാഹികളായ എ. പത്മകുമാർ, എൻ. വാസു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ.
  • അന്വേഷണം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴികളിലെ വൈരുദ്ധ്യം കാരണം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. അദ്ദേഹത്തിന്റെ വിദേശ യാത്രകളെക്കുറിച്ചും ബംഗളൂരു സന്ദർശനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു.

ശ്രീനാരായണഗുരു ദർശനങ്ങൾ ലോകരക്ഷയ്ക്കുള്ള വഴികാട്ടി: മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ലോകരക്ഷയ്ക്കുള്ള വഴികാട്ടിയാണെന്നും അദ്ദേഹം യഥാർത്ഥ വിശ്വഗുരുവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഡോ. അശ്വിൻ മോഹനചന്ദ്രൻ നായർ വിടവാങ്ങി; അവയവദാനത്തിലൂടെ മൂന്ന് പേർക്ക് പുതുജീവൻ

മസ്തിഷ്ക മരണം സംഭവിച്ച പി.ജി വിദ്യാർത്ഥി ഡോ. അശ്വിൻ മോഹനചന്ദ്രൻ നായരുടെ (32) അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവൻ നൽകി. ഹൃദയവാൽവ്, കരൾ, കണ്ണ് എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം ശ്രീചിത്ര, കിംസ്, ചൈതന്യ എന്നീ ആശുപത്രികളിലെ രോഗികൾക്കാണ് അവയവങ്ങൾ നൽകിയത്.

കഴിഞ്ഞ മാസം റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ‘കെ സോട്ടോ’ (K-SOTTO) ഏകോപിപ്പിച്ച ശസ്ത്രക്രിയ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലാണ് നടന്നത്.


ചാത്തന്നൂരിൽ പെയിന്റ് ഷോറൂമിന് തീപിടിച്ചു; രണ്ട് കോടിയുടെ നാശനഷ്ടം

ചാത്തന്നൂർ തിരുമുക്കിൽ ദേശീയപാതയോരത്തുള്ള ‘ടോറിയൻ മെറ്റൽസ് ആൻഡ് പെയിന്റ്സ്’ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രി വൻ തീപിടിത്തമുണ്ടായി. രാജേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമിനുണ്ടായ അപകടത്തിൽ രണ്ട് കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.


മകൾക്കെതിരായ വധശ്രമം: പിതാവിന് 4 വർഷം കഠിനതടവ്

സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൾ സാക്ഷി പറയുമെന്ന ഭയത്താൽ പത്തുവയസ്സുകാരിയെ വധിക്കാൻ ശ്രമിച്ച പിതാവ് ഷിബുവിന് (37) കോടതി ശിക്ഷ വിധിച്ചു. കൊല്ലം ഫസ്റ്റ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി നാല് വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്.


എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരം: സി.പി.ഐ റിപ്പോർട്ട്

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും നിലപാടുകൾക്കെതിരെ റിപ്പോർട്ടിൽ കടുത്ത വിമർശനമുണ്ട്.

  • കാരണങ്ങൾ: ശബരിമല വിഷയം, സ്വർണക്കടത്ത് വിവാദങ്ങൾ, ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ചുള്ള പ്രസ്താവനകൾ എന്നിവ തിരിച്ചടിയായി.
  • വിമർശനം: മുന്നണിയിൽ സി.പി.എം ഏകാധിപത്യം നടക്കുന്നുവെന്നും ഏകോപനമില്ലായ്മ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സി.പി.ഐ ‘ചതിയൻ ചന്തു’വെന്ന് വെള്ളാപ്പള്ളി; മറുപടിയുമായി ബിനോയ് വിശ്വം

ഒമ്പതു വർഷം സർക്കാരിനൊപ്പം നിന്ന ശേഷം ഇപ്പോൾ തള്ളിപ്പറയുന്ന സി.പി.ഐ ‘ചതിയൻ ചന്തു’വാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എന്നാൽ ഇടതുമുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം തിരിച്ചടിച്ചു. ജനവികാരം അറിയാൻ ജനുവരി 15 മുതൽ സി.പി.ഐ ഭവന സന്ദർശനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


കെ.എസ്.ആർ.ടി.സിയിൽ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളവും ഭക്ഷണവും

കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഉടൻ ആരംഭിക്കും. വിൽപന നടത്തുന്ന കണ്ടക്ടർക്ക് 2 രൂപയും ഡ്രൈവർക്ക് 1 രൂപയും ഇൻസെന്റീവ് ലഭിക്കും. ദീർഘദൂര യാത്രക്കാർക്ക് ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി

ആഗോള സാമ്പത്തിക രംഗത്ത് ജപ്പാനെ പിന്നിലാക്കി ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ഇന്ത്യയുടെ നിലവിലെ ജി.ഡി.പി 4.18 ലക്ഷം കോടി ഡോളറാണ്. 2030-ഓടെ ഇന്ത്യ ജർമ്മനിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രവചിക്കുന്നു.


കെ.എസ്.എഫ്.ഇ സർക്കാരിന് 70 കോടി രൂപ ലാഭവിഹിതം കൈമാറി

2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറി. ചെയർമാൻ കെ. വരദരാജനും എം.ഡി ഡോ. എസ്.കെ. സനിലും ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ചെക്ക് കൈമാറി.


പുതുവർഷത്തിൽ വാഹനങ്ങൾക്ക് വില കൂടും

ഉൽപ്പാദനച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ജനുവരി മുതൽ വാഹനങ്ങൾക്ക് 3 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ പ്രമുഖ കമ്പനികൾ തീരുമാനിച്ചു. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട തുടങ്ങി മിക്ക കമ്പനികളും ഈ മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു.


മന്നം ജയന്തി ആഘോഷങ്ങൾ പെരുന്നയിൽ ആരംഭിച്ചു

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തി ആഘോഷങ്ങൾ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ജനുവരി 1, 2 തീയതികളിലായി വിപുലമായി നടക്കും.


ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു; അന്വേഷണം അടൂർ പ്രകാശിലേക്കും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. വിദേശയാത്രകളെക്കുറിച്ചും പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. കൂടാതെ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

class=”category-tag”>തിയേറ്റർ റിലീസ്

അനൂപ് മേനോന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഈ തനിനിറം’ ജനുവരി 16-ന് തിയേറ്ററുകളിലേക്ക്

അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഈ തനിനിറം’ ജനുവരി 16-ന് പ്രദർശനത്തിനെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ചാത്ത പച്ച: ദ റിങ് ഓഫ് റൗഡീസ്’ എന്ന ചിത്രവും ഈ മാസം തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്.

OTT റിലീസ്

മമ്മൂട്ടിയുടെ ‘കളംകാവൽ’ സോണി ലിവിലേക്ക്; ഒടിടി റിലീസുകളുടെ വിവരങ്ങൾ പുറത്ത്

മമ്മൂട്ടി നെഗറ്റീവ് റോളിലെത്തിയ ‘കളംകാവൽ’ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ് (Sony LIV) വഴി സ്ട്രീമിംഗ് ആരംഭിക്കുന്നു. ഷെയിൻ നിഗത്തിന്റെ ‘ബാൽട്ടി’ ആമസോൺ പ്രൈമിലൂടെയും ജനുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. അതേസമയം, റോഷൻ മാത്യുവിന്റെ ‘ഇത്തിരി നേരം’ ഇപ്പോൾ സൺ എൻ.എക്സ്റ്റിൽ ലഭ്യമാണ്.

ബോക്സ് ഓഫീസ്

ദിലീപ് ചിത്രം ‘ഭ ഭ ബ’ കളക്ഷനിൽ ഇടിവ് രേഖപ്പെടുത്തി

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രം ‘ഭ ഭ ബ’ ബോക്സ് ഓഫീസിൽ തണുത്ത പ്രതികരണമാണ് നേടുന്നത്. റിലീസ് ദിനങ്ങളിൽ മികച്ച പ്രതീക്ഷ നൽകിയെങ്കിലും നിലവിൽ കളക്ഷനിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സിനിമ

പ്രഭാസിന്റെ ‘രാജാ സാബ്’ ജനുവരി 9-ന്; പ്രീ-റിലീസ് ചടങ്ങിൽ വികാരാധീനനായി സംവിധായകൻ മാരുതി

ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘രാജാ സാബ്’ ജനുവരി 9-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ സംവിധായകൻ മാരുതി വികാരാധീനനായി സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

വിവാദം

റൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുന്ന റൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ. ചിത്രത്തിലെ പാകിസ്ഥാൻ വിരുദ്ധ പരാമർശങ്ങളെ തുടർന്നാണ് നടപടിയെന്നാണ് സൂചന.

തമിഴ് സിനിമ

എ.ആർ. റഹ്മാൻ അഭിനയരംഗത്തേക്ക്; പ്രഭുദേവയുടെ ‘മൂൺവാക്കിൽ’ സംവിധായകന്റെ വേഷത്തിൽ

സംഗീത വിസ്മയം എ.ആർ. റഹ്മാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു. പ്രഭുദേവ നായകനാകുന്ന ‘മൂൺവാക്ക്’ എന്ന കോമഡി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഒരു സിനിമാ സംവിധായകന്റെ കഥാപാത്രത്തെയാണ് റഹ്മാൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ബിഗ് അനൗൺസ്മെന്റ്

‘ദി കേരള സ്റ്റോറി 2’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

വിവാദങ്ങൾക്കും വിജയങ്ങൾക്കും ശേഷം സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും.

ഇന്ന് മുതൽ രാജ്യത്ത്  ചില  മാറ്റങ്ങൾ നിലവിൽ വരും, ഓർക്കണം

ഡെൽഹി.2026 ലേക്ക്  പ്രവേശിക്കുമ്പോൾ ക്കുമ്പോൾ, ഇന്ന് മുതൽ രാജ്യത്ത്  ചില സാമ്പത്തിക മാറ്റങ്ങളും നിലവിൽ വരും.
പാൻ കാർഡ്-ആധാർ ലിങ്കിങ് പൂർത്തിയാക്കാത്ത പൗരന്മാർക്ക് ഇന്ന് മുതൽ ബാങ്കിംഗ്, സർക്കാർ സേവനങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തും. നികുതി റിട്ടേണുകൾ സമർപ്പിക്കൽ, റീഫണ്ടുകൾ സ്വീകരിക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സപ്പെടുമെന്നും മുന്നറിയിപ്പ് ഉണ്ട്. ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരും.കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ശമ്പളത്തിലും പെൻഷനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം, യഥാർത്ഥ വർദ്ധനവ് ഉടനടി പ്രതിഫലിക്കില്ല.എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ സമർപ്പിക്കുകയും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തതിനുശേഷം മാത്രമേ പുതുക്കിയ ശമ്പള ഘടന പ്രാബല്യത്തിൽ വരൂ.
ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകൾക്കും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിനും  പുതുക്കിയ വിലകൾ  ഇന്ന് പ്രഖ്യാപിക്കും.യുപിഐ ഇടപാടുകളിൽ കൂടുതൽ കർശനമായ പരിശോധനകളും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസേജിംഗ് ആപ്പുകൾക്ക് കർശനമായ സിം വെരിഫിക്കേഷൻ മാനദണ്ഡങ്ങളും ഇന്ന് മുതൽ നടപ്പിലാക്കും.