Home News Local ഉല്ലാസ് കോവൂർ എം.എൽ.എയെ കോൺഗ്രസ്സ് അഭിനന്ദിച്ചു

ഉല്ലാസ് കോവൂർ എം.എൽ.എയെ കോൺഗ്രസ്സ് അഭിനന്ദിച്ചു


ശാസ്താംകോട്ട:സംസ്ഥാനബജറ്റിൽ കുന്നത്തൂർ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 45 കോടി രൂപ ടോക്കൺ ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്ക് താൽക്കാലിക ആശ്വാസമായി അത്യാഹിത വിഭാഗത്തിൽ വൈകുന്നേരം ഒരു ഡോക്ടറുടെ സേവനം കൂടി അനുവദിപ്പിച്ച ഉല്ലാസ് കോവൂർ എം.എൽ.എ യെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു. കോഴി തീറ്റഫാക്ടറി , ശാസ്താംകോട്ട നഗര വികസനം, കെ.എസ്.എം.ഡി.ബി. കോളജ് ആഡിറ്റോറിയം,ശാസ്താംകോട്ട, കിഴക്കേ കല്ലട, മൺറോതുരുത്ത് പഞ്ചായത്തുകൾ കൂട്ടി ചേർത്ത് ടൂറിസം വികസ പദ്ധതി,കല്ലട ജലോത്സവ സ്ഥിരം പവിലിയൻ ,വിവിധപാലങ്ങളും റോഡുകളും ,ഹാർച്ചറി നവീകരണം, കനാലുകളുടെ നവീകരണം തുടങ്ങിയവയാണ് ബജറ്റിൽ ഇടം പിടിച്ചത് .


കൂടാതെ റെയിൽവേ സ്റ്റേഷർ റോഡ് നവീകരണം, പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കേന്ദ്രീകരിച്ച് ഇലക്ട്രിസിറ്റി സെക്ഷൻ ആഫീസ്, ശാസ്താംകോട്ട താലൂക്ക് ആശുപത്രി നവീകരണം അടക്കമുള്ളവയ്ക്ക്കൂടി തുക അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു.മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ് ,
വൈ.നജിം, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, നടുവിലക്കര.ആർ. കൃഷ്ണകുമാർ , വിനോദ് വില്ല്യത്ത്,ശ്രീജിത്ത്കല്ലട, ഷിബുമൺറോതുടങ്ങിയവർ പ്രസംഗിച്ചു