Home News Breaking News ടിപ്പർ അപകടത്തിൽ മരിച്ച 15 കാരൻ പാർഥിപന്റെയും കുടവട്ടൂർ സ്വദേശി ഹരിലാലിന്റെയും സംസ്ക്കാര ചടങ്ങുകൾ ഇന്ന്

ടിപ്പർ അപകടത്തിൽ മരിച്ച 15 കാരൻ പാർഥിപന്റെയും കുടവട്ടൂർ സ്വദേശി ഹരിലാലിന്റെയും സംസ്ക്കാര ചടങ്ങുകൾ ഇന്ന്

കൊട്ടാരക്കര. ടിപ്പർ അപകടത്തിൽ മരിച്ച 15 കാരൻ പാർഥിപന്റെയും കുടവട്ടൂർ സ്വദേശി ഹരിലാലിന്റെയും സംസ്ക്കാര ചടങ്ങുകൾ ഇന്ന് നടക്കും.

നാടിനെ നടുക്കിയ അപകടത്തിൽ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്. ഗുരുതരമായി പരിക്കേറ്റ കൗഷിക്, റിഷബ്, ഡ്രൈവർ നിസാം എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.മരിച്ച അജയകുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് നടന്നു. അതേ സമയം ഡ്രൈവർ നിസാമിനെതിരെ അലക്ഷ്യമായി വാഹനം ഒടിച്ച് അപകടമുണ്ടാക്കിയതിനു പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് മണ്ണ് കയറ്റി അമിത വേഗതയിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞത്