കൊച്ചി.നവവത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചി കനത്ത സുരക്ഷയിലാണ്. ഗതാഗത നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും ആഘോഷശേഷം
മടങ്ങുന്നതിന് വിപുലമായ സൗകര്യങ്ങളും തയ്യാറാണ്. ഫോട്ട് കൊച്ചിക്ക് പുറമെ, തൃക്കാക്കര മലയാറ്റൂർ എന്നിവിടങ്ങളിലും പുതുവത്സര
പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
2026നെ വരവേൽക്കാൻ ആയിരങ്ങളാണ് ഫോർട്ട് കൊച്ചിയിലേയ്ക്ക് ഒഴുകിയെത്തുന്നത്. 4 മണിയോടെ ആരംഭിച്ച ഗതാഗത നിയന്ത്രണശേഷം
കാൽനടയാത്രക്കാരെ കടത്തി വിടുന്നതും സുരക്ഷയുടെ ഭാഗമായി പശ്ചിമകൊച്ചിയിൽ വിലക്കി. വൻ ജനപ്രവാഹം കണക്കിലെടുത്ത് 1200
പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പുറമെ അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് എന്നിവരേയും സജ്ജരാക്കി.
പാപ്പാനിയെ കത്തിച്ചാലുടനെ ആളുകൾ പിരിയരുതെന്നാണ് നിർദേശം. കൂട്ടമായി പോകുന്നത് അപകട സാധ്യത വർദ്ധിപ്പിക്കും. ഫോർട്ട് കൊച്ചിയിൽ നിന്ന് 12 മണി മുതൽ പുലർച്ചെ 3 മണിവരെ കെ എസ് ആർ ടി സി സർവ്വീസ് നടത്തും. വൈപ്പിനിൽ നിന്ന് പുലർച്ചെ 1.30 വരെ വാട്ടർ മെട്രോയും, റോ റോ സർവ്വീസും, സർക്കാരിന്റ ബോട്ട് സർവ്വീസും ഉണ്ട്. മെട്രോ സർവ്വീസ് രാത്രി 1.30വരെ നീട്ടി, ഇതിന് പുറമെ കൊച്ചി മെട്രോയുടെ ഇലട്രിക് ഫീഡർ ബസും ഉറപ്പാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിക്ക് പുറമെ തൃക്കാക്കര, മലയാറ്റൂർ നക്ഷത്ര തടകാം എന്നിവിടങ്ങളിലും പുതുവത്സര
ആഘോഷങ്ങളും പാപ്പാനിയെ കത്തിക്കലും ഒരുക്കിയിട്ടുണ്ട്.
നവവത്സരത്തെ വരവേൽക്കാൻ കനത്ത സുരക്ഷയിൽ കൊച്ചി
സംസ്ഥാനത്തെ 37 അധ്യാപകര്‍ക്ക് ‘ഗുരുശ്രേഷ്ഠ പുരസ്ക്കാരം’
ശാസ്താംകോട്ട (കൊല്ലം):അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ഏർപ്പെടുത്തിയ 31-ാമത് ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിന് സംസ്ഥാനത്തെ 37 അധ്യാപകർ അർഹരായി.ഇതിനൊപ്പം പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്ക്കാരവും സമ്മാനിക്കും.2026 ജനുവരി അവസാനവാരം നടക്കുന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം നടക്കുമെന്ന് ഭാരവാഹികളായ മാത്യു അഗസ്റ്റ്യന്‍,കെ.സുരേഷ് കുമാര്‍,കെ.വി തോമസ്,വി.എന്‍ സദാശിവന്‍ പിള്ള,പി.എ ജോര്‍ജ്,അമ്മിണി .എസ് ഭദ്രന്‍,ജയരാജ് കെ.എസ് എന്നിവര്‍ അറിയിച്ചു.എല്‍.പി വിഭാഗം:ഷീബ.എന്‍ (ഹെഡ്മിസ്ട്രസ്,ഗവ.എല്‍പിഎസ് ഇഞ്ചക്കാട്,കൊല്ലം),മുസ്തഫ ഇ (ജിഎല്‍പിഎസ്,കല്‍പ്പറ്റ,വയനാട്), ബെന്നി മാത്യു (ഹെഡ്മാസ്റ്റര്‍, സിഎംഎസ് എല്‍പിഎസ് മഞ്ചുക്കാട്, പുതുപ്പള്ളി,കോട്ടയം),കണ്ണന്‍’കെ (ഹെഡ്മാസ്റ്റര്‍,എഎല്‍പി സ്കൂള്‍,പാടൂര്‍, പാലക്കാട്),റാണി’വി (ഹെഡ്മിസ്ട്രസ്, ജിഎല്‍പിഎസ് വെളിനല്ലൂര്‍,കൊല്ലം),ആശ.എസ് (ഹെഡ്മിസ്ട്രസ്,ഗവ.എല്‍പിഎസ് ഇരവിപേരൂര്‍,പത്തനംതിട്ട),ശശികല പി.ആര്‍ (ഹെഡ്മിസ്ട്രസ്,ഗവ എല്‍പിഎസ്,പ്രമാടം,മല്ലശ്ശേരി).യു.പി വിഭാഗം:അബ്ദുള്‍ അലി എം.സി (യുപിഎസ്ടി,എയുപി സ്കൂള്‍,തൃപ്പനച്ചി,മലപ്പുറം),മേഴ്സി വി.എം (വയത്തൂര്‍ യു.പി സ്കൂള്‍, ഉളിക്കല്‍,കണ്ണൂര്‍),ജ്യോതിനാഥന്‍ എ, (യുപിജിഎസ്,കരുനാഗപ്പള്ളി,കൊല്ലം), ലീന പി,(ജാനകി മെമ്മോറിയല്‍ യു.പി സ്കൂള്‍,ചെറുപുഴ,കണ്ണൂര്‍), മോഹന്‍ദാസ്.കെ (ഹെഡ്മാസ്റ്റര്‍,ജിയുപിഎസ്,ചോക്കാട്, മലപ്പുറം),സത്യകുമാര്‍ തടത്തില്‍ (ഹെഡ്മാസ്റ്റര്‍,എസ്.വിഎ യു.പി സ്കൂള്‍, കാപ്പില്‍,വണ്ടൂര്‍).എച്ച്.എസ് വിഭാഗം:എം.സൈറാബാനു (ഗവ.എച്ച്എസ്എസ്,അരീക്കോട്, മലപ്പുറം),ഷാജിമോന്‍.കെ (ഹെഡ്മാസ്റ്റര്‍,ബിഎംജിഎച്ച്എസ് കുളത്തൂപ്പുഴ ,കൊല്ലം),രാജേഷ് എം (കല്ലാടി എച്ച്എസ്എസ്,കുമരംപുത്തൂര്‍, പാലക്കാട്),സാം ജോണ്‍ (എംറ്റിഎച്ച്എസ് ഫോര്‍ ഗേള്‍സ്,കൊട്ടാരക്കര),റ്റി.ആര്‍ ഷാജു (എസ്.കെ.വി ഹൈസ്കൂള്‍ കടമ്പാട്ടുകോണം,തിരുവനന്തപുരം), സുജാത പി.വി (ജിവിഎച്ച്എസ്എസ് ഇരിങ്ങോലി,എറണാകുളം),അലി അക്ബര്‍ (ഇസ്ലാമിയ ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍,ഇടവണ്ണ,മലപ്പുറം),സജി റ്റി.ജി, (ഹെഡ്മാസ്റ്റര്‍, ജിഎച്ച്എസ് ബീനാച്ചി, സുല്‍ത്താന്‍ബത്തേരി,വയനാട്),പ്രീതാ ആന്‍റണി (സെന്‍റ് ഫിലോമിനാസ് ജിഎച്ച്എസ്,പൂന്തുറ, തിരുവനന്തപുരം),ഭാവന ആര്‍ (റ്റിഇഎം വിഎച്ച്എസ്എസ്,മൈലോട്,കൊല്ലം), മായ വസുന്ധരാദേവി(ഹെഡ്മിസ്ട്രസ്, ഇഎം എസ്എച്ച്എസ്എസ്,വണ്ടന്‍മേട്,ഇടുക്കി),സിസ്റ്റര്‍ ഡാന്‍റി ജോസഫ് (ഹെഡ്മിസ്ട്രസ്,സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്,അയവന,എറണാകുളം),ജയരാമന്‍ പി.കെ (മേമുണ്ട എച്ച്എസ്എസ് വടകര,കോഴിക്കോട്),ബാലചന്ദ്രന്‍ പിള്ള (സെന്‍റ് ജോണ്‍സ് എച്ച്എസ്എസ്, മറ്റം,ആലപ്പുഴ),ജിജി കുര്യാക്കോസ് (ഹെഡ്മാസ്റ്റര്‍,ജിഎച്ച്എസ്എസ്,പട്ടുവം,കണ്ണൂര്‍).എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ വിഭാഗം:ഭാസ്കരന്‍ പി (ജിഎച്ച്എസ്എസ് കരിമ്പ,പാലക്കാട്),ഡോ.മുഹമ്മദ് സുധീര്‍ (പ്രിന്‍സിപ്പാള്‍,ഗവ.വിഎച്ച്എസ്എസ്, മണീട്,എറണാകുളം),അശ്വതി അലക്സ് (സിഎംഎസ്എച്ച്എസ് മല്ലപ്പള്ളി,പത്തനംതിട്ട),മഞ്ജു.ജി (എന്‍എസ്എസ്എച്ച്എസ്എസ് വടക്കടത്തുകാവ്,അടൂര്‍),സുധീപ് പി ദാസ് (എസ്.എന്‍ ട്രസ്റ്റ് എച്ച്എസ്എസ് ചേര്‍ത്തല,ആലപ്പുഴ),സുനില്‍കുമാര്‍.കെ, (ഗവണ്‍മെന്‍റ് എച്ച്എസ്എസ്,കുളത്തൂപ്പുഴ കൊല്ലം). സ്പെഷ്യലിസ്റ്റ് വിഭാഗത്തില്‍ നിന്നും പ്രശാന്ത് എം.കെ (മ്യൂസിക് ടീച്ചര്‍, കുറ്റിക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോഴിക്കോട്),ലോഹിതാക്ഷന്‍ .കെ (ഡ്രായിംഗ് ടീച്ചര്‍,അസീസി സ്കൂള്‍ ഫോര്‍ ദി ഡെഫ്,മാലപ്പറമ്പ്,മലപ്പുറം),ഗ്ലീന.ഡി (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍,ജിഎച്ച്എസ്എസ് കുമ്മിള്‍).മുതിര്‍ന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളില്‍ നിന്നും പത്ത് പേരെ വിവിധ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും.ബിജു.വി (സാഹിത്യശ്രേഷ്ഠ,ഗവ.മോഡല്‍ എച്ച്എസ്എസ്, കരുനാഗപ്പള്ളി),ശ്രീകുമാര്‍.ബി ചാങ്ങയില്‍,പുതുക്കാട്,ചവറ, (മാധ്യമശ്രേഷ്ഠ,ദൂരദര്‍ശന്‍ തിരുവനന്തപുരം),ഡോ.സെയ്ദ് ഷിറാസ് മൈനാഗപ്പള്ളി (ആതുരശ്രേഷ്ഠ,ജില്ലാ ആയുര്‍വേദ ആശുപത്രി,കൊല്ലം),ഗണേശന്‍ കെ,ശ്രീ ഗണേശ് സദന്‍,വാളാംചേരി,മലപ്പുറം (കര്‍മ്മശ്രേഷ്ഠ),റ്റി.കെ വിജയരാഘവന്‍,തണല്‍,വടകര (കര്‍മ്മശ്രേഷ്ഠ),പത്മനാഭന്‍ കണ്ണമ്പ്രത്ത്,കോഴിക്കോട് (കര്‍ഷക ശ്രേഷ്ഠ),ആശ.ജി,(ആചാര്യശ്രേഷ്ഠ,അസി.പ്രൊഫസര്‍, സെന്‍റ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര, കൊല്ലം),വര്‍ഗീസ് ആന്‍റണി (ആചാര്യശ്രേഷ്ഠ,റിട്ട.അദ്ധ്യാപകന്‍, സെന്‍റ് ജോസഫ് ജിഎച്ച്എസ്എസ്,ചങ്ങനാശ്ശേരി കോട്ടയം),ഫാദര്‍ ഡോ.റിന്‍ജു പി കോശി (ആചാര്യശ്രേഷ്ഠ,സെന്‍റ് തോമസ് എച്ച്എസ്എസ് കടമ്പനാട്),ഫാദര്‍ പോള്‍ എടത്തൊട്ടി (ആചാര്യശ്രേഷ്ഠ,പ്രിന്‍സിപ്പാള്‍,നിര്‍മ്മല എച്ച്എസ്എസ് മൂവാറ്റുപുഴ
2026 പിറന്നു… കിരിബാത്തിയില്‍
പുതുപ്രതീക്ഷകളോടെ 2026-നെ വരവേറ്റ് ലോകം. പുതുവല്‍സരം ആദ്യമെത്തുന്ന വിദൂര പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയില്‍ 2026 പിറന്നു. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തും.
കിരിബാത്തിക്ക് പിന്നാലെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയില്‍ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ് 2026 അവസാനമായെത്തുക.
പസഫിക് സമുദ്രത്തിന്റെ 3.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം വ്യാപിച്ചു കിടക്കുന്ന ദ്വീപാണ് 33 അറ്റോളുകള്‍ ചേര്‍ന്ന കിരിബാത്തി. ഏകദേശം 116,000 ആണ് ഇവിടത്തെ ജനസംഖ്യ.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം…?
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് നടപടി. പോറ്റിയുമായി അടൂര്‍ പ്രകാശിനു അടുപ്പമുണ്ടെന്നു എസ്.ഐ.ടി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തന്നെ ചോദ്യം ചെയ്യുമെന്നത് തെറ്റായ വാര്‍ത്തയെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. എസ്‌ഐടി നോട്ടീസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ എസ്.ഐ.ടി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള തനിക്ക് അറിവും പങ്കുമില്ലാത്ത കാര്യമാണെന്നും അന്വേഷണസംഘം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘത്തോട് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതില്‍ തീരുമാനം എടുക്കുകയുള്ളൂ. എന്‍.വാസുവിന്റെയും പത്മകുമാറിന്റെയും മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.
ശബരിമല യുവതീ പ്രവേശനം…. എം. സ്വരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി
കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം.സ്വരാജ് നടത്തിയെന്നാണ് പരാതി. പ്രസംഗം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അയ്യപ്പന്റെ ബ്രഹ്‌മചര്യമവസാനിച്ചെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം.സ്വരാജിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. 2018-ല്‍ എറണാകുളത്ത് വെച്ച് സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.
വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിഷ്ണു സുനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് എടുക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. എം.സ്വരാജിന്റെ 2018ലെ പ്രസംഗത്തിന്റെ വിഡിയോ സഹിതമാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടിയത്.
113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം. സ്മാർട്ട് സിറ്റി ഇ ബസ് കരാർ വ്യവസ്ഥകൾ KSRTC പാലിക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ കണ്ടെത്തൽ. കോർപ്പറേഷൻ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന നിബന്ധന പാലിക്കുന്നില്ല. ടിക്കറ്റ് വരുമാനത്തിന്റെ 30% കോർപ്പറേഷന് നൽകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും കോർപ്പറേഷൻ. സ്വന്തം നിലയ്ക്ക് നടത്താൻ കഴിയുമെങ്കിൽ ബസ്സുകൾ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന് തിരികെ നൽകാമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്നും വെല്ലുവിളി.
സ്മാർട്ട് സിറ്റി ഇ ബസുകളെ ചൊല്ലി കൊമ്പ് കോർത്ത് കോർപ്പറേഷനും സർക്കാരും. കെഎസ്ആർടിസി, കോർപ്പറേഷൻ, സ്മാർട്ട് സിറ്റി എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ കരാർ പരിശോധിച്ച മേയർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. കോർപ്പറേഷൻ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന നിബന്ധന പാലിക്കുന്നില്ല.ടിക്കറ്റ് വരുമാനത്തിന്റെ 30% കോർപ്പറേഷന് നൽകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല.കരാർ വ്യവസ്ഥ ലംഘിക്കുന്നു എന്ന് ആരോപിച്ച് ഇലക്ട്രിക് ബസുകൾ നിലവിൽ സർവീസ് നടത്തുന്ന റൂട്ട് കണ്ടുപിടിക്കാൻ സ്മാർട്ട് സിറ്റിക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകി.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസം ബസുകൾ സർവീസ് നടത്തിയ റൂട്ട് കണ്ടുപിടിക്കാനാണ് നിർദേശം.
വിവരങ്ങൾ ശേഖരിച്ചതിനു ശേഷം കെഎസ്ആർടിസിയെ സമീപിക്കാനാണ് കോർപ്പറേഷൻ തീരുമാനം. കോർപ്പറേഷന് അതേ നാണയത്തിൽ മറുപടിയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. 113 ബസുകൾ കോർപ്പറേഷന്റെത് മാത്രമല്ല. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണവും
ഡ്രൈവറും കണ്ടക്ടർമടക്കം എല്ലാം നൽകുന്നത് കെഎസ്ആർടിസി ആണ്.
ബസുകൾ വേണമെന്ന് മേയർ എഴുതിത്തന്നാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും കോർപ്പറേഷന് വിട്ടു നൽകും..
മേയർ പഠിച്ചിട്ട് പറയണം. ഇ ബസുകൾ കൊണ്ടാണ് KSRTC ജീവിക്കുന്നതെന്ന് ആരും പറയരുത്.തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കടുപ്പിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ യുള്ള കലാപ ആഹ്വാനത്തിന്റെ പേരിൽ,യുഎസിലും ജർമ്മനിയിലും താമസിക്കുന്ന മൂന്ന് കശ്മീരികൾക്കെതിരെ കേസ്
ജമ്മു. സമൂഹ മാധ്യമങ്ങളിലൂടെ യുള്ള കലാപ ആഹ്വാനത്തിന്റെ പേരിൽ,യുഎസിലും ജർമ്മനിയിലും താമസിക്കുന്ന മൂന്ന് കശ്മീരികൾക്കെതിരെ കേസ്.
ജമ്മു കശ്മീർ പോലീസ് ആണ് കേസ് എടുത്തത്.മുബീൻ അഹമ്മദ് ഷാ,അസിസുൾ ഹസ്സൻ അഷായ്,റിഫത് വാനി എന്നിവർക്ക് എതിരെയാണ് കേസ്.തെരുവ് യുദ്ധത്തിന് പ്രേരിപ്പിക്കുക, പൊതു സ്വത്ത് നശിപ്പിക്കുക, പൊതു ക്രമസമാധാനം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.പ്രതികൾ 2026 ജനുവരി 31-ന് മുൻപായി ഹാജരാകണമെന്ന് കൗണ്ടർ ഇന്റലിജൻസ് കശ്മീർ വിജ്ഞാപനം പുറത്തിറക്കി
സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം സിപിഎമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മാറാട് കലാപം പോലും ഉണ്ടായില്ലെന്നും പിണറായി സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വര്‍ഗീയ കലാപം ഉണ്ടായോ? പറയാനാണെങ്കില്‍ എനിക്ക് ഒരുപാട് ഉണ്ട്. വര്‍ഗീയ കലാപകാരികളാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്. കലാപം ഇനിയും ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പണ്ട് ഉണ്ടായിരുന്നില്ലേ? ഇനിയും ഉണ്ടാവണോ?. ഒരു മാറാട് കലാപം ഉണ്ടായില്ലേ. എന്തെല്ലാം കലാപം ഉണ്ടായി. പത്തുവര്‍ഷം ഭരിച്ചിട്ട് വര്‍ഗീയ കലാപം ഉണ്ടായോ? അതുമാത്രം കണ്ടാല്‍ മതി.’ – വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ കൊള്ള നടത്തിയവര്‍ ആരായാലും പിടിക്കട്ടെ. അതില്‍ പിണറായി എന്തുചെയ്തു? കോടതി പറഞ്ഞത് അനുസരിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലേ?. ആര് എന്ത് തെറ്റ് ചെയ്താലും അവനെല്ലാം അനുഭവിക്കും.പത്മകുമാര്‍ കള്ളനാണ് എന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. കൊള്ളക്കാരനാണ്. ഉപ്പും തിന്നവന്‍ വെള്ളം കുടിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
വിവാദ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രകോപിതനായി. മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ സമ്മതിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നത് പിണറായി സര്‍ക്കാരല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിലാണ് വെള്ളാപ്പള്ളി നടേശന്‍ കുപിതനായത്. തുടര്‍ന്ന് കുറെ നാളായി തുടങ്ങിയിട്ട് എന്ന് പറഞ്ഞ് മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല.
ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു വലിച്ചെറിഞ്ഞു
ഡൽഹി. ഹരിയാന ഫരീദാബാദിൽ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.
മുഖത്തും തലയ്ക്കിലും ഗുരുതരമായി പരിക്കേറ്റ യുവതിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളിൽ കയറ്റിയായിരുന്നു കൊടുംക്രൂരത.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
അമ്മയുമായി വഴക്കിട്ട യുവതി താൻ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
അർദ്ധരാത്രി വാഹനങ്ങൾ ലഭിക്കാതായതോടെ പ്രതികൾ നൽകിയ ലിഫ്റ്റ് യുവതി സ്വീകരിച്ചു. സുരക്ഷിതമായി
എത്തിക്കാമെന്ന് ഉറപ്പു നൽകിയ പ്രതികൾ യുവതിയെ ഇക്കോ വാനിനുള്ളിൽ കയറ്റി.
ഗുരുഗ്രാം ഫരീദാബാദ് റോഡിലേക്ക് വാഹനം എത്തിയതിന് പിന്നാലെ പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തു. മൂന്നുമണിക്കൂർ നീണ്ട അതിക്രമത്തിനൊടുവിൽ ഓടുന്ന വാനിൽ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
പിന്നാലെ യുവതി സഹോദരിയെ വിവരമറിയിച്ചു.മുഖത്തും തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുഖത്ത് 12 തുന്നലുകൾ ഉണ്ട്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു രണ്ടുപേരെ അറസ്റ്റ് ചെയ്തു.






































