ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട അജ്ഞാത യുവാവ് കുന്നത്തൂർ സ്വദേശിയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.കുന്നത്തൂർ ഒന്നാം വാർഡ് മാനാമ്പുഴ നല്ലൂർ പുത്തൻവീട്ടിൽ സണ്ണി ഐസക്ക് മാത്യുവിൻ്റെയും ലിസിയുടെയും മകൻ
നോബിൾ ടി മാത്യുവാണ് (38) മരിച്ചത്.സംസ്കാരം ഇന്ന് 3ന് കടമ്പനാട് എള്ളുംവിള മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.മാനസിക അസ്വാസ്ഥ്യമുള്ള നോബിൾ കുന്നത്തൂർ പി.എച്ച്.സിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.തിരിച്ച് എത്താതായതോടെ പരിഭ്രാന്തരായ വീട്ടുകാർ ശാസ്താംകോട്ട
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ,പൊലീസിൻ്റെ നിർദ്ദേശ പ്രകാരം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 10.30 ഓടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള
ഐലൻ്റ് എക്സ്പ്രസ് ട്രെയിൻ വരുമ്പോഴാണ് ഫ്ലൈ ഓവറിന് താഴ്ഭാഗത്ത് ലൂപ്പ് ലൈനിൽ യുവാവിൻ്റെ മൃതദ്ദേഹം കാണപ്പെട്ടത്.എന്നാൽ ട്രെയിൻ തട്ടുന്നതോ ട്രെയിനിൽ നിന്ന് വീഴുന്നതോ ആരും കണ്ടിരുന്നില്ല.വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി തുടർ നടപടി സ്വീകരിക്കുകയും മൃതദ്ദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട അജ്ഞാതൻ കുന്നത്തൂർ സ്വദേശി
കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40% മുതൽ 80% വരെ സബ്‌സിഡിയോടെ സ്വന്തമാക്കാവുന്ന ‘സ്മാം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൊല്ലം:കാർഷിക മേഖലയിൽ നൂതന യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘സ്മാം’ (SMAM) പദ്ധതിയിലേക്ക് 2025-26 സാമ്പത്തിക വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു.കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ കർഷകർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ 2025 ഡിസംബർ 31 മുതൽ അപേക്ഷകൾക്കായി തുറന്നു കൊടുക്കും.താത്പര്യമുള്ളവർക്ക് https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഡിസംബർ 31 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം.കാർഷിക ഉപകരണങ്ങളും വിളവെടുപ്പിന് ശേഷമുള്ള മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഓരോ ഉപകരണത്തിന്റെയും നിബന്ധനകൾക്കനുസരിച്ച് 40 ശതമാനം മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വ്യക്തികൾക്ക് പുറമെ കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ അഥവാ കസ്റ്റം ഹയറിങ് സെൻ്ററുകൾ ആരംഭിക്കുന്നതിനായി പദ്ധതി തുകയുടെ 40 ശതമാനം വരെ സാമ്പത്തിക സഹായവും സർക്കാർ നൽകുന്നുണ്ട്.യന്ത്രവൽക്കരണം കുറവായ പ്രദേശങ്ങളിൽ ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 24 ലക്ഷം രൂപ വരെ സഹായമായി ലഭിക്കും.
അപേക്ഷകർ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, നിലവിലെ വർഷത്തെ കരം അടച്ച രസീത് അല്ലെങ്കിൽ പാട്ടക്കരാർ, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ് എന്നിവ രജിസ്ട്രേഷൻ സമയത്ത് കരുതേണ്ടതാണ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും കർഷക ഗ്രൂപ്പുകൾ പാൻ കാർഡും അപേക്ഷയോടൊപ്പം സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി നേരിട്ടോ 7034324287, 9495135808, 9400871570, 7012854102, 9383471479 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
അബുദാബിയിൽ നഴ്സാകാം; നോര്‍ക്ക റൂട്സ് മുഖേന നിയമനം
അബുദാബി കേന്ദ്രമായ ആരോഗ്യ സേവനമേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 50 സ്റ്റാഫ് നഴ്സ് (പുരുഷന്‍) ഒഴിവ്.
നോര്‍ക്ക റൂട്സ് മുഖേനയാണു നിയമനം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 10നകം അപേക്ഷിക്കണം.
∙യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി, എമർജന്‍സി/കാഷ്വൽറ്റി/ഐസിയു സ്പെഷ്യൽറ്റിയില്‍ കുറഞ്ഞത് ഒരു വർഷ പരിചയം, ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎൽഎസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിങ് യോഗ്യതയും വേണം. 0471-2770536. www.nifl.norkaroots.org; www.norkaroots.kerala.gov.in
മുഖകാന്തി കൂട്ടാൻ ‘റോസ് വാട്ടർ’ മാജിക് ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ചർമ്മകാന്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ചേരുവകയാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
റോസ് വാട്ടറിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സൂര്യതാപം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. പതിവായി റോസ് വാട്ടർ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ്.
ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. കാരണം ഇതിന്റെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. ചർമ്മം വൃത്തിയാക്കാനും അനാവശ്യമായ പാടുകൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും റോസ് വാട്ടർ അനുയോജ്യമാണ്.
റോസ് വാട്ടർ ഉപയോഗിക്കേണ്ട വിധം
ഒന്ന്
രണ്ട് സ്പൂൺ റോസ് വാട്ടറും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ പാക്ക്.
രണ്ട്
റോസ് വാട്ടറും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റ് നേരം ഇട്ടേക്കുക. മുഖത്തെ കറുത്തപാടുകൾ മാറാനും മുഖകാന്തി കൂട്ടാനും ഈ പാക്ക സഹായിക്കും.
മൂന്ന്
രണ്ട് സ്പൂൺ മഞ്ഞൾപൊടിയും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.
വാദങ്ങൾക്ക് SOP യുമായി സുപ്രിം കോടതി
ഡെൽഹി. കേസുകളിൽ വാക്കാലുള്ള വാദങ്ങൾക് സമയപരിധി പാലിക്കാൻ സുപ്രിം കോടതി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ ( SOP) പുറപ്പെടുവിച്ചു
ആദ്യമായാണ് വാദങ്ങൾക്ക് സമയ പരിധി പാലിക്കാൻ SOP പുറപ്പെടുവി ക്കുന്നത്.
ഇത് സംബന്ധിച്ച് സർക്കുലർ സുപ്രിംകോടതി പുറപ്പെടുവിച്ചു.
വാദം കേൾക്കൽ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും വാക്കാലുള്ള വാദങ്ങൾ നടത്തുന്നതിനുള്ള സമയപരിധി അഭിഭാഷകർ സമർപ്പിക്കണം.
അഡ്വക്കേറ്റ് -ഓൺ-റെക്കോർഡ് അല്ലെങ്കിൽ നോഡൽ അഭിഭാഷകർ വഴി, അഞ്ച് പേജിൽ കൂടാത്ത ഒരു ഹ്രസ്വ കുറിപ്പ് സമർപ്പിക്കാനും നിർദ്ദേശം.
ഫലപ്രദമായ കോടതി മാനേജ്മെന്റും , പ്രവൃത്തി സമയത്തിന്റെ തുല്യമായ വിതരണവും സുഗമമാക്കാൻ ആണ് SOP
ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിൽ; ‘കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാവില്ല’
കൊല്ലം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകില്ലെന്ന് പ്രസംഗത്തിൽ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദകേട് കാണിക്കേണ്ടി വരികയാണ്. കർണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താൻ കൂടി വേണ്ടതാണ്. മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെയാണ് സിദ്ധരാമയ്യും പിണറായിയും ഒരേ വേദിയിലെത്തുന്നത്.
ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുകയാണ്. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്‌ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരു ശബ്‌ദിച്ചിരുന്നു. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു പ്രവർത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്.
ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർത്ഥാടകരാകണം. സർവ്വ മത സാഹോദര്യത്തോടെയാകണം എന്ന് നിർദേശം നൽകി. ഗുരുവിൻ്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
കൊല്ലം: കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. മരിച്ച അശ്വിൻ്റെ ഹൃദയ വാൽവ് ശ്രീചിത്രയിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്.
തോൽവിക്ക് കാരണം
ഭരണ വിരുദ്ധ വികാരം തന്നെ, സി പി ഐ
തിരുവനന്തപുരം. തോൽവിക്ക് കാരണം
ഭരണ വിരുദ്ധ വികാരം തന്നെയെന്ന് CPI.
സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സ്ഥിരീകരണം
“LDF നെ സ്നേഹിച്ച വിവിധ വിഭാഗങ്ങളിൽ
ശക്തമായ വിമർശനം നിലനിൽക്കുന്നു”
“ഇതാണ് ഫലത്തിൽ തെളിയുന്നത്”
” വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങൾ നമുക്ക് വോട്ട് ചെയ്തില്ല”
“മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം “
സർക്കാരിൻെറ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂന പക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകൾ എന്നിവ പരാജയ കാരണമായി
ഇത് LDF ൽ യോഗത്തിൽ ഉയർന്ന ചർച്ചയാണെന്നും CPI റിപ്പോർട്ട്
തീവ്ര വോട്ടർ പട്ടിക,ഉത്തർ പ്രദേശിൽ 2.89 കോടി വോട്ടർമാർ പുറത്ത്
ന്യൂഡെൽഹി.തീവ്ര വോട്ടർ പട്ടിക പരിഷ്കരണം:
ഉത്തർ പ്രദേശിൽ 2.89 കോടി വോട്ടർമാർ പട്ടികക്ക് പുറത്ത് പോകുമെന്ന് സൂചന.
ഏറ്റവും കൂടുതൽ വോട്ടർ മാരെ നീക്കം ചെയ്യുന്ന സംസ്ഥാനമാകും ഉത്തർ പ്രദേശ്.
സംസ്ഥാനത്തെ കരട് പട്ടിക പ്രസിദ്ധീ കരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി.
ജനുവരി 6 ലേക്കാണ് കരട് പട്ടിക നീട്ടിയത്.
മൂന്നാം തവണയാണ് ഉത്തർ പ്രദേശിൽ കരട് പട്ടിക യുടെ സമയ പരിധി നീട്ടുന്നത്.
പരാതികൾ ജനുവരി 6 മുതൽ ഫെബ്രുവരി 6 വരെ സ്വീകരിക്കും.
ജനുവരി 6 മുതൽ ഫെബ്രുവരി 27 പരാതികൾ. തീർപ്പാക്കൽ നടത്തും.
മാർച്ച് 6 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.





































