ആലപ്പുഴ. 70 വർഷം പ്രവൃത്തി പാരമ്പര്യം ഉള്ള ഒരാളെ പാർട്ടി പ്രവർത്തകരെ കൊണ്ട് അസഭ്യം പറയിപ്പിക്കുന്നു. മതങ്ങൾ എത്രയായലും മനുഷ്യൻ നന്നാവുന്നുണ്ടോ ? ജി സുധാകരന്‍ ചോദിച്ചു.
എൻ്റെ മണ്ഡലത്തിൽ കേന്ദ്രസേനയെ കൊണ്ട് വരേണ്ടി വന്നു.ആക്രമങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു.വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണം.വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവരാണ്.യൂണിയൻകരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥൻ.കളക്ടർമാർ ഇവർക്ക് വഴങ്ങും
അമ്പലപ്പുഴയിൽ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്.പിൻതുണ കോൺഗ്രസ് പിന്നീട് പ്രഖ്യാപിച്ചതാണ്.70 % പണവും കോൺഗ്രസാണ് ചെലവഴിച്ചത്.മെമ്പർ ഷിപ്പ് പുതുക്കത്തത് കാരണമാണ് ഞാൻ പാർട്ടിയിൽ പുറത്തായത്.ഞാൻ രാജിവെച്ചിട്ടില്ല, എന്നെ പുറത്താക്കിയിട്ടില്ല
പാർട്ടിയിൽ മെമ്പർഷിപ്പ് പുതുക്കിയില്ല അത്രമാത്രം. ആരോടും ചർച്ച ചെയ്യാതെയാണ് അമ്പലപ്പുഴയിൽ മത്സരിച്ചത്.ആകെ ചോദിച്ചത് ഭാര്യയോടും മകനോടും മാത്രം.ആറുമാസം മുമ്പ് ചർച്ച തുടങ്ങി എന്നാണ് പിണറായി വിജയൻ പറഞ്ഞത്.ആഭ്യന്തര വകുപ്പിന് ലഭിച്ച കള്ള വിവരമായിരിക്കും അത്.കോൺഗ്രസാണ് ഇങ്ങോട്ട് വന്ന് പിന്തുണ പ്രഖ്യാപിച്ചത്.
സജി ചെറിയാനെതിരെ ജി സുധാകരൻ.ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞയാൾ കേരളം ഭരിക്കുന്നു.ഇത് അമേരിക്കയിൽ പറഞ്ഞാൽ ആജീവനാന്ത തെരഞ്ഞെടുപ്പ് വിലക്ക് നേരിടും. ഇവിടെ ആളുകൾ അത് കേട്ട് ചിരിക്കുന്നു. ബിഷപ്പുമാരുടെയും സമുദായങ്ങളുടെയും സഹായത്തോടെ ജയിച്ചിട്ട് എന്ത് കാര്യം
പാർലമെന്ററി വ്യാമോഹം എന്നാൽ കുത്തക മുതലാളിത്തത്താൽ നയിക്കപ്പെടുന്നത്.മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശം.അല്ലാതെ തനിക്കല്ല പാർലമെന്ററി വ്യാമോഹമുള്ളത്



































