കൊട്ടാരക്കര:കൊട്ടാരക്കരയിലെ ടിപ്പര് ലോറി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്കുള്ള സര്ക്കാരിന്റെ ധനസഹായം കൊടിക്കുന്നില് സുരേഷ് എംപി, ജില്ലാ കളക്ടര് ആനി ജൂലാ തോമസ് എന്നിവര് ചേര്ന്ന് കൈമാറി. വീടുകള് സന്ദര്ശിച്ചാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് അനുവദിച്ച 5 ലക്ഷം രൂപ നല്കിയത്. അപകടത്തില് ജീവന് നഷ്ടമായ കെഎസ്ആര്ടിസി ജീവനക്കാരനും നെടുവത്തൂര് സ്വദേശിയുമായ അജയകുമാര്(45), കടലാവിള കാര്മല് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിയായ പാര്ഥിപ് (15), കുടവട്ടൂര് സ്വദേശി ഹരിലാല് (54) എന്നിവരുടെ കുടുംബങ്ങള്ക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
ടിപ്പര് ലോറികളുടെ പരിശോധന, സമയനിയന്ത്രണം, ലോഡ് കയറ്റുന്ന പരിധി എന്നിവ കൂടുതല് കര്ക്കശമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്ക്ക് ധനസഹായം കൈമാറി
സാൽവേഷൻ ആർമി ലഹരിക്കെതിരെ നടത്തുന്ന പോരാട്ടം ഉചിതമെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ലഹരിക്കെതിരെ സാൽവേഷൻ ആർമി സഭ നടത്തുന്ന പോരാട്ടം ഉചിതമായ തീരുമാനമാണെന്നും അത് സമൂഹത്തിന് ഗുണം ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സാൽവേഷൻ ആർമി തിരുവനന്തപുരം സെൻട്രൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച 162-ാം സ്ഥാപക ദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“മനുഷ്യൻ മൃഗമാകുന്നു” എന്ന് പറയുന്നതിനേക്കാൾ “മനുഷ്യൻ പിശാചായി മാറുന്നു” എന്ന് പറയുന്നതാണ് കൂടുതൽ ശരിയെന്നും ദൈവ വിശ്വാസമില്ലായ്മയും ലഹരിയുടെ ഉപയോഗവുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്നവർക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ ടി. സാഗർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് കൗൺസിലർ എസ്. അനിത, ചീഫ് സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജേക്കബ് ജോസഫ്,
കോർ ഓഫീസർ മേജർ മോൻസി വി. എസ്,
ടി. പി. ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു.
മേജർ സിൽദാ മോൻസി, ആൽഫ്രഡ് പി. ജോർജ്, കുന്നത്തൂർ ജെ. പ്രകാശ്, ബ്രിംബൽ സൈമൺ, അനിൽ തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് ഗാനാലാപനം, സാൽവേഷൻ ആർമി ബ്രാസ് ബാൻഡ് ഡിസ്പ്ലേ, ടിംബ്രൽ ഡിസ്പ്ലേ, ലഹരി വിരുദ്ധ ബോധവൽകരണ സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.
മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് ചൊല്ലിയാട്ടകളരി
മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്നലെ കഥകളി ചരിത്രവഴികളിലൂടെ എന്ന വിഷയത്തിൽ നടന്ന മുഖമൊഴി പ്രഭാഷകൻ കുരുമ്പോലിൽ ശ്രീകുമാർ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി സുരേഷ് ചാമവിള അധ്യക്ഷത വഹിച്ചു.റ്റി. സുരേന്ദ്രൻപിള്ള ,ഡി. ഗുരുദാസൻ, അജിശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം മേളം വിഭാഗത്തിലെ 8 വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടന്നു.
ഇന്ന് രാവിലെ 10.30 ന് സെമിനാർ, വിഷയം:നാട്യധർമ്മി, ലോകധർമ്മി അഭിനയം കഥകളിയിൽ.
ഉത്ഘാടനം:ഡോ. കണ്ണൻ കന്നേറ്റി,3.30 ന് കലാമണ്ഡലം വിശാഖ് അവതരിപ്പിക്കുന്ന ചൊല്ലിയാട്ട കളരി, 6 ന് കഥകളി, കഥ:ലവണാസുരവധം എന്നിവയാണ് പരിപാടികൾ.
സുഹൃത്തുമായി വിഡിയോ കോളില് സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി
സുഹൃത്തുമായി വിഡിയോ കോളില് സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ലങ്കര് ഹൗസിലുള്ള ഹോട്ടല് മുറിയിലാണ് സംഭവം. അല്വാല് സ്വദേശിനിയായ 26കാരി രേണുകയാണ് മരിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ ഒരു പബ്ബില് ജോലിചെയ്തുവരികയായിരുന്നു. രേണുകയ്ക്കൊപ്പം മുറിയെടുത്ത യുവാവിനെ കണ്ടെത്തിയെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു.
ബുധനാഴ്ച പുലര്ച്ചെ മൂന്ന് മണിയോടെയാണ് രേണുകയും ഒരു യുവാവും ചേര്ന്ന് ഹോട്ടലില് മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലില് നിന്നും പോവുകയും ചെയ്തു. തുടര്ന്ന് രാത്രിയോടെ ഭക്ഷണം കഴിച്ച് കിടന്ന രേണുകയെ പിന്നീട് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള് പറയുന്നു. ഹോട്ടല് ജീവനക്കാരാണ് രേണുകയുടെ മരണവിവരം പൊലീസിനെ അറിയിച്ചത്.
ഹോട്ടല് ജീവനക്കാരുടെ മൊഴി പ്രകാരം രാത്രി 11.56ഓടെയാണ് രേണുക ഭക്ഷണം ഓര്ഡര് ചെയ്തത്. ഇതിന് ശേഷം അവിടെ ആരും വന്നുപോയിട്ടുമില്ല. രേണുകയുടെ ഫോണ് പരിശോധിച്ചപ്പോഴാണ് സുഹൃത്തിനെ 12.24ഓടെ വിഡിയോ കോള് ചെയ്തതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രേണുക ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറയുന്നു. സത്യ എന്ന സുഹൃത്തുമായാണ് രേണുക ആ രാത്രി വിഡിയോ കോളില് സംസാരിച്ചത്. രേണുകയുടെ മൃതദേഹം പോസ്റ്റ്മാര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള് അറിയിച്ചു. രേണുകയ്ക്ക് ഒപ്പം മുറിയെടുത്ത സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മുന്കൂട്ടി അറിയിപ്പൊന്നും നല്കാതെ എഴുന്നൂറോളം ജീവനക്കാരെ മെഡിക്കല് കോഡിങ് കമ്പനി പിരിച്ചുവിട്ടു
കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കല് കോഡിങ് കമ്പനി മുന്കൂട്ടി അറിയിപ്പൊന്നും നല്കാതെ ഏഴുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു. ‘കോറോ ഹെല്ത്ത്’ എന്ന കമ്പനിയാണ് പിരിച്ചുവിടല് മൈക്ക് അനൗണ്സ്മെന്റിലൂടെ ജീവനക്കാരെ അറിയിച്ചത്. എച്ച്.ആര് വിഭാഗം ഓരോരുത്തര്ക്കും പിരിച്ചുവിടല് നോട്ടീസ് നല്കി ഉടന് തന്നെ ഓഫീസില് നിന്ന് പുറത്തുപോകാന് ആവശ്യപ്പെടുകയായിരുന്നു.
യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയായിരുന്നു മാനേജ്മെന്റിന്റെ ഈ ക്രൂരമായ നടപടി. സാധാരണയായി തൊഴില് കരാറുകളില് പറയുന്ന നോട്ടീസ് കാലയളവ് പോലും പാലിക്കാന് കമ്പനി തയ്യാറായില്ല. പല ജീവനക്കാരും തങ്ങളുടെ ടാര്ഗറ്റ് പൂര്ത്തിയാക്കാനായി രാവിലെ ഏഴേമുക്കാലോടെ തന്നെ ലോഗിന് ചെയ്ത് ജോലിയില് മുഴുകിയിരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ടാര്ഗറ്റ് പൂര്ത്തിയാക്കിയില്ലെങ്കില് അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വരുമെന്ന ഭയത്താല് അതികഠിനമായി അധ്വാനിച്ചവര്ക്ക് ലഭിച്ച സമ്മാനം അപ്രതീക്ഷിതമായ പുറത്താകല് മാത്രമായിരുന്നു.
കമ്പനിക്ക് ലാഭമില്ലെന്നും നടത്തിക്കൊണ്ടുപോകാന് ബുദ്ധിമുട്ടാണെന്നുമാണ് മാനേജ്മെന്റ് നിരത്തുന്ന ന്യായീകരണം. എന്നാല്, പതിനായിരത്തോളം ജീവനക്കാരുള്ള സ്ഥാപനം ഉത്തര്പ്രദേശിലും ഹൈദരാബാദിലും പുതിയ റിക്രൂട്ട്മെന്റുകള് നടത്തുമ്പോള് കേരളത്തിലെ മാത്രം ജീവനക്കാരെ ഒഴിവാക്കുന്നത് വിവേചനമാണെന്ന് ഇവര് ആരോപിക്കുന്നു.
കമ്പനിയുടെ ഔദ്യോഗിക സീലുകള് പോലുമില്ലാത്ത കടലാസിലാണ് പലര്ക്കും പിരിച്ചുവിടല് ഉത്തരവ് നല്കിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരെ കൈകാര്യം ചെയ്യാന് സുരക്ഷാ ജീവനക്കാരെന്ന പേരില് ഗുണ്ടാസംഘത്തെ നിയോഗിച്ചെന്നാണ് ജീവനക്കാരുടെ ആരോപണം.
ജോലിയില് നിന്ന് പിരിച്ചുവിടരുതെന്നതാണ് ജീവനക്കാരുടെ പ്രാഥമിക ആവശ്യം. ഇനി ജോലിയില് തുടരാന് അനുവദിക്കുന്നില്ലെങ്കില്, ഈ പെട്ടെന്നുള്ള നടപടിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന് മതിയായ നഷ്ടപരിഹാരം നല്കണമെന്നും ഇവര് ആവശ്യപ്പെടുന്നു. പഠനത്തിനും മറ്റ് സാമ്പത്തിക ബാധ്യതകള്ക്കും മധ്യേ നില്ക്കുന്ന പലരും തൊഴില് നഷ്ടപ്പെട്ടതോടെ വലിയ പ്രതിസന്ധിയിലാണ്. നീതി ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.
എറണാകുളം ജില്ലയില് ഇറിഗേഷന് പമ്പ് ഹൗസുകളില് വ്യാപക മോഷണം
എറണാകുളം ജില്ലയില് ഇറിഗേഷന് പമ്പ് ഹൗസുകളില് വ്യാപക മോഷണം
ഒരാഴ്ചയ്ക്കിടെ കോലഞ്ചേരിയിലും പെരുമ്പാവൂരിലും മോഷണം
മോട്ടോറുകളുമായി ബന്ധിപ്പിച്ച ചെമ്പ് കേബിളുകളും ഉപകരണങ്ങളും കവര്ന്നു
ആദ്യ മോഷണം തിങ്കളാഴ്ച വല്ലം ലിഫ്റ്റ് ഇറിഗേഷന് പമ്പ്ഹൗസില്
കോലഞ്ചേരിയില് കറുകപ്പിള്ളി മൈനര് ഇറിഗേഷന് പമ്പ് ഹൗസില് മോഷണം ഇന്നലെ
അരലക്ഷത്തിലേറെ രൂപയുടെ ചെമ്പ് കേബിളുകളാണ് കവര്ന്നത്
രണ്ട് പമ്പ് ഹൗസുകളുടെയും പ്രവര്ത്തനം അവതാളത്തില്
മോഷണത്തിന് പിന്നില് ഒരേ സംഘമെന്ന് സംശയം
പൊലീസ് പരിശോധന കാര്യക്ഷമമല്ലെന്ന് പരാതി
കരുനാഗപ്പള്ളി റവന്യൂ ടവർ നിർമ്മാണം; ഡിസൈൻ തയ്യാറാക്കൽ നടപടികൾ ആരംഭിച്ചു
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ടവർ നിർമ്മാണത്തിന് കേരള സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ടവർ നിർമാണത്തിന് ആവശ്യമായ ഡിസൈനിങ് എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം സിവിൽ സ്റ്റേഷൻ സന്ദർശിച്ചു. തുടർന്ന് തഹസിൽദാരുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ സി ആർ മഹേഷ് എംഎൽഎ പൊതുപരാമത്തെ വിഭാഗം ആർക്കിടെക്ചർ മേധാവി ആൽഡിൻ തഹസിൽദാർ നഗരസഭ പ്രതിനിധികൾ, പൊതുമരാത്ത വിഭാഗം എൻജിനീയർമാർ എന്നിവർ പങ്കെടുത്തു 1.24 ഏക്കർ വിസ്തൃതിയിൽ ആയിരുന്ന സിവിൽ സ്റ്റേഷൻ ദേശീയപാതയ്ക്കായി വസ്തു ഏറ്റെടുത്തതിനു ശേഷം ഒരേക്കർ രണ്ടര സെന്റ് വസ്തു മാത്രമാണ് അവശേഷിക്കുന്നത് നിലവിലുള്ള സിവിൽ സ്റ്റേഷന്റെ വടക്കേ ഭാഗത്ത് കെട്ടിടങ്ങൾ ബലക്ഷയം ഉണ്ടെന്ന് പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാടക കെട്ടിടത്തിനുള്ള ശ്രമം ആരംഭിക്കുകയും ആവശ്യകത സർട്ടിഫിക്കറ്റ് എല്ലാ ഓഫീസുകളിൽ നിന്ന് ശേഖരിച്ചു വരികയും ആണ് പുതിയ കെട്ടിടം ലഭ്യമാക്കി സൗകര്യം ഒരുക്കുന്നപ്രകാരം ഈ ഭാഗത്ത് പ്രവർത്തനം നടത്തിവരുന്ന ഓഫീസുകൾ മാറ്റുന്നതാണ്. ഏകദേശം 50 വർഷത്തോളം കാലപ്പഴക്കമുള്ള മിനി സിവിൽ സ്റ്റേഷന്റെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സി ആർ മഹേഷ് എംഎൽഎ ആവശ്യപ്പെട്ടപ്രകാരം റവന്യൂ ടവർ നിർമ്മാണത്തിനായി ബജറ്റിൽ ഉൾക്കൊള്ളിച്ചത് നിലവിലുള്ള ഓഫീസുകൾക്ക് പുറമെ സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കൂടി റവന്യൂ ടവറിലേക്ക് മാറ്റി സ്ഥാപിക്കുന്ന തരത്തിലുള്ള എസ്റ്റിമേറ്റ് ആണ് തയ്യാറാക്കണ മെന്ന് എംഎൽഎ ആവശ്യപ്പെട്ടു ഏകദേശം 5നിലകളിലായി കാർ പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കുന്നത്എന്ന്സി ആർ മഹേഷ് എംഎൽഎ അറിയിച്ചു
ദേശീയ ചലച്ചിത്ര അവാര്ഡ്: ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കല് കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ…?
ന്യൂഡല്ഹി: 72-ാമത് ദേശീയ ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമ്പോള് പ്രതീക്ഷയോടെ മലയാള സിനിമയും. ഇക്കുറി മലയാളത്തില് നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല് ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയില് എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്.
ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കല് കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്. കൊടുമണ് പോറ്റിയായും ചാത്തനായും മമ്മൂട്ടി പകര്ന്നാടിയപ്പോള് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകള്, ഒരു വടക്കന് വീര?ഗാഥ (1989), പൊന്തന്മാട, വിധേയന് (1993), ഡോ. ബാബാസാഹേബ് അംബേദ്കര് (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരങ്ങള് ലഭിച്ചത്.
11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന് ഭാഷാ ചിത്രങ്ങളുടെ അവാര്ഡ് നിര്ണയം വ്യാഴാഴ്ച പൂര്ത്തിയായി. സംവിധായകന് ജയരാജാണ് അവാര്ഡ് നിര്ണയ ജൂറി ചെയര്മാന്. 2024-ല് സെന്സര് ചെയ്ത ചിത്രങ്ങള് 72-ാം ദേശീയ ചലച്ചിത്ര അവാര്ഡിനായി പരിഗണിക്കുന്നത്.
ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം… 40 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെടുകയും എട്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ – ഖൈബർ പഖ്തൂൺഖ്വ അതിർത്തിക്ക് സമീപമുള്ള ഷെറാനി-ഷോബ് ഹൈവേയിലെ ദാനാ സർ എന്ന മലയോര മേഖലയിലാണ് അപകടമുണ്ടായത്. ക്വറ്റയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
മെഡിക്കൽ എമർജൻസി റെസ്പോൺസ് സെന്ററിന്റെ കണക്കനുസരിച്ച് അപകടസ്ഥലത്തുനിന്ന് രക്ഷാപ്രവർത്തകർ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ എട്ട് യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ഷോബിലെ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയും ഷെറാനിയിലുമുള്ള ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആറ് ആംബുലൻസുകൾ, 12 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ (EMTs), 10 ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയെ അപകടസ്ഥലത്ത് വിന്യസിച്ച് വിപുലമായ രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. ദുർഘടമായ മലയോര മേഖലയായതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണ്ണമായിരുന്നു.
ബസിൽ കപ്പാസിറ്റിയിലധികം ആളുകൾ ഉണ്ടായിരുന്നുവെന്നും വാഹനം അമിതവേഗതയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിലെ സ്വന്തം യാത്രക്കാർക്ക് പുറമെ, വഴിയിൽ കേടായിക്കിടന്ന മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിൽ കയറ്റിയിരുന്നതാണ് തിരക്ക് വൻതോതിൽ വർധിക്കാൻ കാരണമായത്.
36 യാത്രക്കാരുമായാണ് ബസ് ക്വറ്റയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വഴിയിൽ കേടായ മറ്റൊരു ബസിലെ യാത്രക്കാരെക്കൂടി ഇതിലേക്ക് കയറ്റിയതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഷെറാനി ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി കക്കർ വ്യക്തമാക്കി.
അപകടവിവരം അറിഞ്ഞയുടൻ ഷെറാനിയിലെ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. അയൽ സംസ്ഥാനമായ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ഈ ദൗത്യത്തിൽ പങ്കാളികളായി.
അപകടത്തിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രിയിൽ ഭാര്യവീട്ടിൽ നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് കിണറ്റിൽ
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൈലാടി സ്വദേശി അരുൺകുമാർ എന്ന അനീഷ് ( 31) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് രാത്രി 11 മണിയോടു കൂടി ഭാര്യയുടെ വീടായ കിള്ളി ഭാഗത്ത് നിന്നും ആണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ മൈലേക്കോണത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അനീഷിന്റെ കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണ കാരണം നിലവിൽ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.




































