28.8 C
Kollam
Saturday 3rd October, 2026 | 12:14:12 PM
Home News Local മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് ചൊല്ലിയാട്ടകളരി

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്ന് ചൊല്ലിയാട്ടകളരി

Advertisement

മൈനാഗപ്പള്ളി: പതിനൊന്നാമത്  മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ ഇന്നലെ  കഥകളി  ചരിത്രവഴികളിലൂടെ എന്ന വിഷയത്തിൽ നടന്ന മുഖമൊഴി പ്രഭാഷകൻ കുരുമ്പോലിൽ ശ്രീകുമാർ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി സുരേഷ് ചാമവിള അധ്യക്ഷത വഹിച്ചു.റ്റി. സുരേന്ദ്രൻപിള്ള ,ഡി. ഗുരുദാസൻ, അജിശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രം മേളം വിഭാഗത്തിലെ 8 വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടന്നു.

ഇന്ന് രാവിലെ 10.30 ന് സെമിനാർ, വിഷയം:നാട്യധർമ്മി, ലോകധർമ്മി അഭിനയം കഥകളിയിൽ.
ഉത്ഘാടനം:ഡോ. കണ്ണൻ കന്നേറ്റി,3.30 ന് കലാമണ്ഡലം വിശാഖ് അവതരിപ്പിക്കുന്ന ചൊല്ലിയാട്ട കളരി, 6 ന് കഥകളി, കഥ:ലവണാസുരവധം എന്നിവയാണ് പരിപാടികൾ.