Home News Local കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി

കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി

കൊട്ടാരക്കര:കൊട്ടാരക്കരയിലെ ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാരിന്റെ ധനസഹായം കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. വീടുകള്‍ സന്ദര്‍ശിച്ചാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ നല്‍കിയത്. അപകടത്തില്‍ ജീവന്‍ നഷ്ടമായ കെഎസ്ആര്‍ടിസി ജീവനക്കാരനും നെടുവത്തൂര്‍ സ്വദേശിയുമായ അജയകുമാര്‍(45), കടലാവിള കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥിപ് (15), കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
ടിപ്പര്‍ ലോറികളുടെ പരിശോധന, സമയനിയന്ത്രണം, ലോഡ് കയറ്റുന്ന പരിധി എന്നിവ കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.