Home News Local കരുനാഗപ്പള്ളി റവന്യൂ ടവർ നിർമ്മാണം; ഡിസൈൻ തയ്യാറാക്കൽ നടപടികൾ ആരംഭിച്ചു

കരുനാഗപ്പള്ളി റവന്യൂ ടവർ നിർമ്മാണം; ഡിസൈൻ തയ്യാറാക്കൽ നടപടികൾ ആരംഭിച്ചു

കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ടവർ നിർമ്മാണത്തിന് കേരള സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ടവർ നിർമാണത്തിന് ആവശ്യമായ ഡിസൈനിങ് എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം സിവിൽ സ്റ്റേഷൻ സന്ദർശിച്ചു. തുടർന്ന് തഹസിൽദാരുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ സി ആർ മഹേഷ്‌ എംഎൽഎ പൊതുപരാമത്തെ വിഭാഗം ആർക്കിടെക്ചർ മേധാവി ആൽഡിൻ തഹസിൽദാർ നഗരസഭ പ്രതിനിധികൾ, പൊതുമരാത്ത വിഭാഗം എൻജിനീയർമാർ എന്നിവർ പങ്കെടുത്തു 1.24 ഏക്കർ വിസ്തൃതിയിൽ ആയിരുന്ന സിവിൽ സ്റ്റേഷൻ ദേശീയപാതയ്ക്കായി വസ്തു ഏറ്റെടുത്തതിനു ശേഷം ഒരേക്കർ രണ്ടര സെന്റ് വസ്തു മാത്രമാണ് അവശേഷിക്കുന്നത് നിലവിലുള്ള സിവിൽ സ്റ്റേഷന്റെ വടക്കേ ഭാഗത്ത് കെട്ടിടങ്ങൾ ബലക്ഷയം ഉണ്ടെന്ന് പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വാടക കെട്ടിടത്തിനുള്ള ശ്രമം ആരംഭിക്കുകയും ആവശ്യകത സർട്ടിഫിക്കറ്റ് എല്ലാ ഓഫീസുകളിൽ നിന്ന് ശേഖരിച്ചു വരികയും ആണ് പുതിയ കെട്ടിടം ലഭ്യമാക്കി സൗകര്യം ഒരുക്കുന്നപ്രകാരം ഈ ഭാഗത്ത് പ്രവർത്തനം നടത്തിവരുന്ന ഓഫീസുകൾ മാറ്റുന്നതാണ്. ഏകദേശം 50 വർഷത്തോളം കാലപ്പഴക്കമുള്ള മിനി സിവിൽ സ്റ്റേഷന്റെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സി ആർ മഹേഷ് എംഎൽഎ ആവശ്യപ്പെട്ടപ്രകാരം റവന്യൂ ടവർ നിർമ്മാണത്തിനായി ബജറ്റിൽ ഉൾക്കൊള്ളിച്ചത് നിലവിലുള്ള ഓഫീസുകൾക്ക് പുറമെ സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കൂടി റവന്യൂ ടവറിലേക്ക് മാറ്റി സ്ഥാപിക്കുന്ന തരത്തിലുള്ള എസ്റ്റിമേറ്റ് ആണ് തയ്യാറാക്കണ മെന്ന് എംഎൽഎ ആവശ്യപ്പെട്ടു ഏകദേശം 5നിലകളിലായി കാർ പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കുന്നത്എന്ന്സി ആർ മഹേഷ്‌ എംഎൽഎ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here