24.7 C
Kollam
Saturday 18th July, 2026 | 08:47:57 AM
Home News Breaking News ദേശീയ ചലച്ചിത്ര അവാര്‍ഡ്: ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ…?

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ…?

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമ്പോള്‍ പ്രതീക്ഷയോടെ മലയാള സിനിമയും. ഇക്കുറി മലയാളത്തില്‍ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം എന്നിവയാണ് ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങള്‍.

ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊടുമണ്‍ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്. മതിലുകള്‍, ഒരു വടക്കന്‍ വീര?ഗാഥ (1989), പൊന്തന്‍മാട, വിധേയന്‍ (1993), ഡോ. ബാബാസാഹേബ് അംബേദ്കര്‍ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

11 അംഗ ജൂറിയുടെ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം വ്യാഴാഴ്ച പൂര്‍ത്തിയായി. സംവിധായകന്‍ ജയരാജാണ് അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ 72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡിനായി പരിഗണിക്കുന്നത്.