മൈനാഗപ്പള്ളി: വേങ്ങ കരാല് വീട്ടില് കെ.ആര്. കുഞ്ഞുകൃഷ്ണപിള്ള (85-റിട്ട: ഹെഡ് മാസ്റ്റര്) അന്തരിച്ചു. മരണാനന്തര കര്മ്മങ്ങള് നാളെ രാവിലെ 8ന് വീട്ടുവളപ്പില്. ഭാര്യ: പരേതയായ ശൈല കുമാരി. മകള്: ചിത്ര.കെ.കെ., മരുമകന്: മനീഷ് കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.
ടൂറിസത്തിന്റെ മറവില് ടൂറിസ്റ്റുകള്ക്ക് വ്യാജ ചാരായം നല്കി വന്നയാള് എക്സൈസ് സംഘത്തിന്റെ പിടിയിലായി
ശാസ്താംകോട്ട: ടൂറിസത്തിന്റെ മറവില് ടൂറിസ്റ്റുകള്ക്ക് വ്യാജ ചാരായം നല്കി വന്നയാള് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണ്റോതുരുത്ത് പെരുങ്ങാലം ജയന്തി നഗറില് അനില്കുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പെരുങ്ങാലം ഭാഗത്തുള്ള ആളൊഴിഞ്ഞ തുരുത്തുകളില്വച്ച് ചാരായം വാറ്റിയ ശേഷം ചെറിയ വഞ്ചികളില് മറുകരയിലുള്ള പടിഞ്ഞാറെ കല്ലടയുടെ വിവിധ ഭാഗങ്ങളില് ചാരായം വില്പന നടത്തുന്നതായി സര്ക്കിള് ഇന്സ്പെക്ടര് മുകേഷ് കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്ന്ന് ഈ പ്രദേശത്ത് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. ഇത്തരത്തില് ചാരായവുമായി എത്തിയപ്പോഴാണ് അനില് കുമാര് പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് എ. അജിത് കുമാര്, പ്രിവന്റീവ് ഓഫിസര് എസ്. സജീവ് കുമാര്, പ്രിവന്റീവ് ഓഫീസര് ഗ്രേഡുമാരായ അജയന്. എ, ജിനു തങ്കച്ചന്, എസ്. സന്തോഷ് തുടങ്ങിയവര് പരിശോധനയില് പങ്കെടുത്തു.
കൊല്ലത്ത് ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില് വൈദികന് അറസ്റ്റില്
കൊല്ലം: ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില് വൈദികന് അറസ്റ്റില്. ഫാദര് ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
2022 മുതല് 2024 വരെയുള്ള കാലയളവില് ജില്ലയ്ക്കകത്തും പുറത്തുമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവസമയത്ത് ചവറയ്ക്ക് സമീപമുള്ള പരിമണം കാര്മല് ഭവന് ആശ്രമത്തിലായിരുന്നു ഇദ്ദേഹം പ്രവര്ത്തിച്ചിരുന്നത്.
പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. പരാതി ഉയര്ന്നതോടെ ഒളിവില് പോയ പ്രതിയെ, രഹസ്യവിവരം ലഭിച്ചതിനെത്തുടര്ന്ന് തിരുവനന്തപുരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തൈറോയ്ഡ് തകരാറിലാണോ?ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ
ശരീരത്തിന്റെ മെറ്റബോളിസം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ആരോഗ്യത്തെയും ഊർജ്ജസ്വലതയെയും നിലനിർത്താൻ ഈ ഗ്രന്ഥി കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയെ ‘ഹൈപ്പോതൈറോയ്ഡിസം’ (അണ്ടർആക്റ്റീവ് തൈറോയിഡ്) എന്നും, അമിതമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ‘ഹൈപ്പർതൈറോയ്ഡിസം’ (ഓവർആക്റ്റീവ് തൈറോയിഡ്) എന്നും വിളിക്കുന്നു.
തുടക്കത്തിൽ പലരും ഈ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദമോ ജീവിതശൈലിയിലെ മാറ്റങ്ങളോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ കൃത്യമായ സമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്നുള്ള ശരീരഭാര വ്യത്യാസം മുതൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ വരെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. ഒരേ ഗ്രന്ഥിയെയാണ് ബാധിക്കുന്നതെങ്കിലും ഈ രണ്ട് അവസ്ഥകളുടെയും ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ശരീരത്തിലെ ഊർജ്ജ നില, താപനില, ഹൃദയത്തിന്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ, മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ശരീരത്തിലുടനീളം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും,
- ഹൈപ്പോതൈറോയ്ഡിസം
തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ വളരെ പതിയെ മാത്രം പ്രകടമാകുന്നതിനാൽ പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന കാര്യം തിരിച്ചറിയാറില്ല.
പ്രധാന ലക്ഷണങ്ങൾ
- കടുത്ത ക്ഷീണം
- അകാരണമായി ശരീരഭാരം കൂടുക
- ചർമ്മം വരണ്ടുപോവുക
- കഠിനമായ മുടികൊഴിച്ചിൽ
- മലബന്ധം
- മുഖത്ത് ഉണ്ടാകുന്ന വീക്കം
- തണുപ്പ് സഹിക്കാൻ കഴിയാതെ വരിക
- വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- രാത്രിയിൽ നന്നായി ഉറങ്ങിയാലും പകൽ സമയത്ത് കടുത്ത മടിയും ഉറക്കവും തോന്നുക
- ആർത്തവചക്രത്തിലെ വ്യതിയാനങ്ങൾ അല്ലെങ്കിൽ വന്ധ്യതാ പ്രശ്നങ്ങൾ
- ഹൈപ്പർതൈറോയ്ഡിസം
തൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ഇത് മാനസികാരോഗ്യം, ദഹനം, ഹൃദയമിടിപ്പ് എന്നിവയെ പെട്ടെന്ന് ബാധിക്കുന്നു.
- നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം അമിതമായി കുറയുക
- ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുക
- പെട്ടെന്ന് ദേഷ്യം വരിക, മൂഡ് സ്വിങ്സ്
- കൈകാലുകളിൽ ഉണ്ടാകുന്ന വിറയൽ
- അമിതമായി വിയർക്കുക
- ഉറക്കമില്ലായ്മ
- ചൂട് ഒട്ടും സഹിക്കാൻ കഴിയാതെ വരിക
- ഇടയ്ക്കിടെ മലവിസർജ്ജനം നടത്തേണ്ടി വരിക
- ചിലരിൽ കഴുത്തിന് ചുറ്റും വീക്കം
- കണ്ണുകൾ പുറത്തേക്ക് തള്ളി വരിക
- രോഗസാധ്യത ആർക്കാണ് കൂടുതൽ?
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് തൈറോയ്ഡ് സംബന്ധമായ തകരാറുകൾ ഉണ്ടാകാൻ കൂടുതൽ സാധ്യത. രക്തപരിശോധനയിലൂടെ TSH, T₃, T₄ എന്നീ ഹോർമോണുകളുടെ അളവ് നോക്കിയാണ് തൈറോയ്ഡ് രോഗങ്ങൾ നിർണ്ണയിക്കുന്നത്.
തൈറോയ്ഡ് വ്യതിയാനങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയത്തിന്റെ പ്രവർത്തനം, മെറ്റബോളിസം, അസ്ഥികളുടെ ആരോഗ്യം, പ്രത്യുത്പാദന ശേഷി, മാനസികാവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഉത്തരവിട്ടത് ജില്ലാ കളക്ടർ, കനത്ത മഴയിൽ പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്; നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത നിയന്ത്രണം
പാലക്കാട്: നെല്ലിയാമ്പതി ചുരത്തില് രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്ശന നിയന്ത്രണം ഏര്പ്പെടുത്തി ജില്ലാ കലക്ടര്. മഴ കനക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നെല്ലിയാമ്പതി ചുരം റോഡില് കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്ക്കുന്നുണ്ടെന്ന അറിയിപ്പിന് പിന്നാലെയാണ് ചുരം റോഡിലൂടെയുള്ള വിനോദസഞ്ചാരത്തിനും രാത്രികാല ഗതാഗതത്തിലും കര്ശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ നിയന്ത്രണം നെല്ലിയാമ്പതിയിലെ താമസക്കാർക്കും ബാധകമാണ്. നെല്ലിയാമ്പതി പ്രദേശവാസികൾക്ക് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇതുവഴി യാത്ര അനുവദിക്കൂ. പുറത്തുനിന്നുള്ളവര്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂര്ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര ആവശ്യങ്ങള്ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കര്ശനമായി നിരോധിച്ചിട്ടുണ്ട്. മറ്റെചവറയിൽ പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്ല്ലാ വാഹനങ്ങള്ക്കും വൈകുന്നേരം 6 മുതല് രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്പ്പെടുത്തിയിട്ടുണ്ട്. ഈ നിര്ദ്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്ശനമായ നിയമനടപടികള് സ്വീകരിക്കുമെന്നും കലക്ടര് അറിയിച്ചു.
കടന്നല് കുത്തേറ്റ റിട്ട. ബിഎസ്എഫ് ജവാന് മരിച്ചു
കൊല്ലം: കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ട. ബിഎസ്എഫ് ജവാന് മരിച്ചു. കടയ്ക്കല് പുതുക്കോണം ശ്രീപത്മത്തില് വിജയനാണ് (72) മരിച്ചത്. കഴിഞ്ഞ 27ന് ആണ് കാടുവെട്ടി വൃത്തിയാക്കുന്നതിനിടയില് വിജയന് കടന്നല് കുത്തേറ്റത്. തുടര്ന്ന് കടയ്ക്കല് താലൂക്ക് ആശുപത്രിയിലും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല് കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. പോസ്റ്റ്മോര്ട്ട നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്കുമെന്ന് കടയ്ക്കല് പോലീസ് പറഞ്ഞു.
കൊല്ലത്ത് ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്, കസേരയെടുത്ത് പരസ്പരം തല്ലി യുവാക്കൾ, വലിയ നാശനഷ്ടം
പുനലൂർ: കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി. കൊല്ലം പുനലൂരിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം.
ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ചവറയിൽ പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്
കൊല്ലം: കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്ക്ക് ധനസഹായം കൈമാറി
2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. ശേഷം തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു.
കൊട്ടാരക്കര അപകടം: മരിച്ചവരുടെ ആശ്രിതര്ക്ക് ധനസഹായം കൈമാറി
കൊട്ടാരക്കര:കൊട്ടാരക്കരയിലെ ടിപ്പര് ലോറി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്കുള്ള സര്ക്കാരിന്റെ ധനസഹായം കൊടിക്കുന്നില് സുരേഷ് എംപി, ജില്ലാ കളക്ടര് ആനി ജൂലാ തോമസ് എന്നിവര് ചേര്ന്ന് കൈമാറി. വീടുകള് സന്ദര്ശിച്ചാണ് ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്ന് അനുവദിച്ച 5 ലക്ഷം രൂപ നല്കിയത്. അപകടത്തില് ജീവന് നഷ്ടമായ കെഎസ്ആര്ടിസി ജീവനക്കാരനും നെടുവത്തൂര് സ്വദേശിയുമായ അജയകുമാര്(45), കടലാവിള കാര്മല് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിയായ പാര്ഥിപ് (15), കുടവട്ടൂര് സ്വദേശി ഹരിലാല് (54) എന്നിവരുടെ കുടുംബങ്ങള്ക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
ടിപ്പര് ലോറികളുടെ പരിശോധന, സമയനിയന്ത്രണം, ലോഡ് കയറ്റുന്ന പരിധി എന്നിവ കൂടുതല് കര്ക്കശമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.




































