26.6 C
Kollam
Sunday 20th September, 2026 | 06:07:50 AM
Home Lifestyle Jobs എൻ.ടി.പി.സി. ലിമിറ്റഡിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ആകാം, അപേക്ഷ ക്ഷണിച്ചു

എൻ.ടി.പി.സി. ലിമിറ്റഡിൽ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ആകാം, അപേക്ഷ ക്ഷണിച്ചു

ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എൻ.ടി.പി.സി. ലിമിറ്റഡിൽ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് (ഓപ്പറേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുണ്ട്. കരാർ നിയമനമാണ്. മൂന്നുവർഷത്തേക്കാണ് കരാർ. പ്രവർത്തനം തൃപ്തികരമെങ്കിൽ, രണ്ടുവർഷംകൂടി നീട്ടിനൽകും.

യോഗ്യത
മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്കും 40 മെഗാവാട്ടോ അതിനുമുകളിലോ ശേഷിയുള്ള പവർസ്റ്റേഷനുകളിൽ ഓപ്പറേഷൻ/മെയിന്റനൻസിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 7. വിവരങ്ങൾക്ക്: ntpc.co.in