Home Blog Page 464

ഡൽഹിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി

ലഖ്‌നൗ: ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വലിയ തോതിൽ പരിശോധന നടത്തി.

ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയർന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇൻ്റിഗോ വാർത്താക്കുറിപ്പിറക്കി. യാത്രാക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതിനൊപ്പം അവർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്ന് ലഭിച്ച ടിഷ്യു പേപ്പറിൽ ബോംബ് എന്ന് മാത്രം ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നാണ് സൂചന. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും ലഖ്‌നൗവിൽ വച്ച് വിമാനം പരിശോധിച്ചു. ഇന്ന് രാവിലെ 8:46 നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയും ചെയ്‌തു. വിമാനം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം…. സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

തൃശൂര്‍: 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ 1023 പോയിന്റോടെയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്.
കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എം ബി രാജേഷ് എന്നിവരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.

ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി, അധിക്ഷേപത്തിൽ മനംനൊന്തെന്ന് കുടുംബം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ദീപക് ജീവനൊടുക്കിയത് അധിക്ഷേപത്തെ തുടർന്നെന്നും കുടുംബം പറയുന്നു. ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്ന് ബന്ധു പറയുന്നു. ആ അച്ഛനും അമ്മയ്ക്കും മറ്റാരുമില്ല. കണ്ടന്‍റ് ക്രിയേറ്റ് ചെയ്യാൻ യുവതി ശ്രമം നടത്തുന്നതായിട്ടാണ് കാണാൻ സാധിച്ചതെന്ന് സുഹൃത്ത് ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഇവിടുത്തെ വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരാണ് ദീപക്. അതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകേണ്ടി വരാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. അന്ന് ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ഇന്നലെ രാത്രിയും ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചത്. ദീപകുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളോ കേസോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയും പറയുന്നു. 7 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് ദീപക്. ദൃശ്യങ്ങള്‍ പ്രചരിച്ചതിൽ ദീപക് മനോവിഷമത്തിലായിരുന്നുവെന്നും മരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണമിതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

എന്‍എസ്എസ് എസ്എൻഡിപി കൂട്ടായ്മ അനിവാര്യമാണെന്ന് വെള്ളാപ്പള്ളി, സതീശനെതിരെ വിമര്‍ശനം

ആലപ്പുഴ.എന്‍എസ്എസ് എസ്എൻഡിപി കൂട്ടായ്മ അനിവാര്യമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിൽ. ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിർഭാഗ്യവശാൽ ഐക്യം ഉണ്ടായില്ല. നായർ – ഈഴവ ഐക്യത്തിൽ ലീഗിന് അസംപ്തൃപ്തി ഉണ്ടായിരുന്നു. ഐക്യം ഇല്ലാതാക്കാൻ ലീഗ് ശ്രമിച്ചു
സംവരണ കാര്യത്തിൽ സർക്കാരുകൾക്ക് ഒന്നും ചെയ്യാനായില്ല. സംവരണം പറഞ്ഞ് ലീഗ് കൂടെ കൂട്ടി

ലീഗിന് ഒപ്പം കൂടിയതിൽ പിന്നീട് കുറ്റബോധം തോന്നി. NSS നെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് ലീഗ്. കൂടെ നിർത്തിയ ലീഗ് ഭരണം കിട്ടിയ ശേഷം ഒന്നും തന്നില്ല. അവഗണന മാത്രം നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം. താൻ മുസ്ലീം വിരോധി അല്ല ലീഗ് തന്നെ വർഗീയവാദി ആക്കി മാറ്റി. ലീഗിന്റെ വർഗീയ സ്വഭാവത്തെ താൻ എതിർത്തു

അതിന്റെ പേരിൽ തന്നെ വർഗീയ വാദി ആക്കി. ആടിനെ പട്ടിയാക്കി, പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലാൻ ശ്രമിക്കുന്നു
വിഡി സതീശൻ ലീഗിന് പിന്തുണ നൽകുന്നു. എ കെ ആന്റണിയോ രമേശ്‌ ചെന്നിത്തലയോ കെ സി വേണുഗോപാലോ പറയട്ടെ ഞാൻ വർഗീയ വാദി ആണെന്ന്. വിഡി സതീശൻ ഇന്നലെ മുളച്ച തകര. വിഡി സതീശൻ തന്നെ നിരന്തരം വേട്ടയാടുന്നു
ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എൻഡിപിയേ പിളർത്താൻ ആവില്ല. ഞങ്ങൾ യോജിച്ചാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?
യോജിക്കേണ്ടവർ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യത. ജനം ആഗ്രഹിക്കുന്ന ഐക്യം
ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ്‌
ചർച്ചകൾക്ക് 21ന് യോഗം. എസ്എൻഡിപി-എൻ എസ് എസ് ഐക്യം. എസ്എൻഡിപിയുടെ യോഗം 21 ന് ആലപ്പുഴയിൽ

എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി. എല്ലാ ശാഖാ ഭാരവാഹികളുടെയും അംഗീകരം തേടും. ലീഗ് ചാടികളിക്കാൻ പറയുമ്പോ കളിക്കുന്ന പാർട്ടിയായി കോൺഗ്രസ്സ് മാറി. എസ്എൻഡിപി – എൻഎസ്എസ്

ഒരു രാഷ്ട്രീയ പാർട്ടിക്കും ഐക്യം ഇടം നൽകില്ല. രാഷ്ട്രീയ നീക്കമില്ല
ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് കാണാം എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല
എൻഎസ്എസ് ചർച്ചക്കുള്ള വാതിൽ തുറന്നു കൂടികാഴ്ച്ച ഉടൻ ഉണ്ടാവും

സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോൾ ആയിരിക്കും സുകുമാരൻ നായർ എനിക്കൊപ്പം നിന്നത്. ഞങ്ങൾ തമ്മിൽ നാളിതുവരെ ഫോണിൽ സംസാരിച്ചിട്ടില്ല. സതീശൻ ലീഗിന്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുന്നു. എസ്എൻഡിപിയേ വിമർശിക്കുന്നത് അതിന് വേണ്ടി
വിഡി സതീശൻ രാഷ്ട്രീയം പഠിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

അംഗൻവാടി ടീച്ചർ പതിവായി കുട്ടികളെ മർദ്ദിക്കുന്നതായി കാണിച്ച് പോലീസിൽ പരാതി

കോഴിക്കോട് മാറാട് കൈതവളപ്പിൽ അംഗൻവാടി ടീച്ചർ പതിവായി കുട്ടികളെ മർദ്ദിക്കുന്നതായി കാണിച്ച് പോലീസിൽ പരാതി.ഭാവന അംഗൻവാടി ടീച്ചർ ശ്രീകലക്കെതിരെയാണ് പരാതി നൽകിയത്.കുട്ടികളെ മർദ്ദിച്ചിട്ടില്ലെന്ന് ടീച്ചർ വിശദീകരിച്ചു.മാറാട് പൊലീസ് കേസെടുത്തു

നാല് വയസുകാരനെ അംഗൻവാടിയിൽ വെച്ച് ടീച്ചർ സ്റ്റീൽ സ്കെയിൽ വച്ച് മർദ്ദിച്ചതോടെയാണ് കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ആറിനാണ് സംഭവം.

മൂത്രമൊഴിപ്പിക്കാൻ താത്പര്യമില്ലാത്തതിനാൽ കുട്ടികൾക്ക് വെളളം കൊടുക്കുന്നില്ലെന്നും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സഹായം നൽകുന്നില്ല ഭക്ഷണം കൃത്യമായി നൽകുന്നില്ല ഇതൊക്കെയാണ് ടീച്ചർക്കെതിരായ പരാതികൾ.ഇതോടെ അംഗൻവാടിയിലേക്ക് പോകാൻ മടിക്കുകയാണ് കുട്ടികൾ പലരും

എന്നാൽ മർദനമുണ്ടായിട്ടില്ലെന്നാണ് ശ്രീകല ടീച്ചർ വിശദീകരിക്കുന്നത്.ആകെ 9 കുട്ടികൾ ഉളളതിൽ അഞ്ച് പേരുടെ രക്ഷിതാക്കളും അധ്യാപികക്കെതിരെ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭി

ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

തിരുവനന്തപുരം. ശബരിമലയിൽ സ്വർണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം. കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്പ പാളിയിലെയും സ്വർണ്ണത്തിൻ്റെ അളവിൽ കുറവ് വന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.പാളികളുടെ കാലപ്പഴക്കത്തിലും സംശയമുള്ളതായി സൂചന.നിർണായകഫലം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിലെ സ്വർണ്ണം നഷ്ടമായെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു.
1998 ൽ യുബി ഗ്രൂപ്പ് സ്വർണ്ണം പൊതിഞ്ഞ് നൽകിയ പാളികളിലെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ട് വന്ന പാളികളിലെ സ്വർണ്ണത്തിന്റെ അളവും താരതമ്യം ചെയ്തുള്ള പരിശോധനയാണ് വി.എസ്.എസ്.സിയിൽ നടത്തിയത്.പഴയ പാളിയിൽ നിന്നും പുതിയ പാളിയിൽ നിന്നും നിശ്ചിത അളവിൽ മുറിച്ചെടുത്ത ശേഷം അതിലെ സ്വർണ്ണത്തിന്റെ അളവ് താരതമ്യം ചെയ്യുകയായിരുന്നു.പുതിയ പാളികളിൽ പൂശിയിരിക്കുന്ന സ്വർണത്തിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി.ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവന്ന പാളികളിൽ നിന്ന് സ്വർണം മോഷണം നടന്നതായി സ്ഥിരീകരിച്ചത്.പാളികളുടെ മൊത്തം വലിപ്പവുമായി താരതമ്യം ചെയ്തശേഷം എത്ര അളവിൽ സ്വർണം നഷ്ടമായിട്ടുണ്ട് എന്നും ഈ റിപ്പോർട്ടോടെ കണ്ടെത്താനാണ് എസ്ഐടിയുടെ ശ്രമം.

നാളെ ഹൈക്കോടതിയിൽ നൽകുന്ന ഇടക്കാല റിപ്പോർട്ടിൽ മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിൻറെ അളവ് വ്യക്തമാക്കിയേക്കും.അതോടൊപ്പം പാളികളുടെ കാലപ്പഴക്കവും പരിശോധിച്ചിരുന്നു.നിലവിലുള്ള പാളികൾക്ക് കാലപ്പഴക്കം കുറവാണെന്ന് വന്നാൽ ശബരിമലയിലെ യഥാർത്ഥ പാളികൾ പൂർണ്ണമായും അടിച്ചുമാറ്റി ഡ്യൂപ്ലിക്കറ്റ് പാളിയാണ് തിരികെ എത്തിച്ചതെന്ന് വിലയിരുത്തും.ഇത്തരത്തിൽ വൻ കൊള്ളാ നടന്നിട്ടുണ്ടെന്നും വിഎസ് എസ് സി ഫലത്തിൽ ഉണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.ഇത്തരത്തിൽ പാളികൾ ഒന്നാകെ കവര്‍ന്നതായി തെളിഞ്ഞാൽ ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി വർദ്ധിക്കും.അതിനാൽ തന്നെ നാളത്തെ
ഹൈകോടതിയുടെ നീക്കങ്ങൾ നിർണ്ണായകമാണ്.

വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും

കോട്ടയം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങനല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. വർഗീയതയ്ക്കെതിരെ സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ എന്തൊക്കയോ പറ‍ഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ല. സമുദായങ്ങൾക്കെതിരെ ഇത്രയും മോശമായി സംസാരിച്ച മറ്റൊരാളില്ല. അയാൾ എൻ എസ് എസിനെതിരെയും രൂക്ഷമായി പറഞ്ഞു. സമുദായങ്ങൾക്കെതിരെ പറഞ്ഞയാൾ അതിൽ ഉറച്ചുനിൽക്കണമായിരുന്നു. അല്ലാതെ തിണ്ണ നിരങ്ങാൻ നടക്കരുതായിരുന്നു എന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുന്നു. നയപരമായ വിഷയങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരം. കോൺഗ്രസിന് പ്രസിഡന്‍റ് ഇല്ലേ. കെ പി സി സി പ്രസിഡന്‍റ് നോക്കുകുത്തി ആണോ. എല്ലാത്തിനും കേറി സതീശൻ എന്തിനാണ് മറുപടി പറയുന്നത്. സതീശനേ അഴിച്ചു വിട്ടാൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടി കിട്ടുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ എൻ എസ് എസ് ജനറൽ സെക്രട്ടറിയും സതീശനെതിരെ കടുപ്പിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

എസ് എൻ ഡി പി – എൻ എസ് എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻ എസ് എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി. മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസ്സമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസിന് പാർലമെന്‍ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലിം വിരോധിയല്ല. ലിഗീനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി സ്ഥീരീകരിച്ചു… രോഗം സ്ഥിരീകരിച്ചത് കാക്കയില്‍

കണ്ണൂര്‍: ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാക്കയില്‍ രോഗ ബാധ കണ്ടെത്തിയത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജനങ്ങളില്‍ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാല്‍ പ്രഭവ കേന്ദ്രം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാര്‍ഡിലുമായി പതിനാറോളം കാക്കകള്‍ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നാണ് കണ്ടെത്തല്‍. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണു രോഗബാധ സ്ഥിരീകരിച്ചത്.

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു

മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിഞ്ഞിരുന്ന 20കാരിയാണ് മരിച്ചത്. മണിപ്പൂര്‍ കലാപത്തിനിടെ പുറത്തുവന്ന നടുക്കുന്ന വാര്‍ത്തയായിരുന്നു മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തില്‍ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം. നീതിക്കായി പോരാടിയ യുവതി നീതി ലഭിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബര്‍ 15ന് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികള്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി അക്കാലം മുതല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ മണിപ്പൂരില്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കും തുടര്‍ച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഗര്‍ഭാശയത്തിന് ഉള്‍പ്പെടെ പരിക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്. മരിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസായിരുന്നു.

മെയ്‌തേ തീവ്ര വിഭാഗത്തില്‍പ്പെട്ട നാല് പേരുടെ സംഘമാണ് കുന്നിന്‍മുകളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട പെണ്‍കുട്ടി വിവസ്ത്രയായാണ് നഗരത്തിലേക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.