Home Blog Page 812

ആത്മാക്കളെ ആദായപ്പെടുത്തുകയാണ് സഭയുടെ ദൗത്യമെന്ന് കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത;സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ എക്യുമെനിക്കൽ കവനൻ്റ് സെലിബ്രേഷൻ നടത്തി

വെളളറട: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിൽ
സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ അംഗമായതിൻ്റെ ഭാഗമായുള്ള എക്യുമെനിക്കൽ കവനൻ്റ് സെലിബ്രേഷൻ വെള്ളറടയിൽ കെ സി സി പ്രസിഡൻറ് റെറ്റ്. റവ.ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ആത്മാക്കളെ ആദായപ്പെടുത്തുന്നതാണ് സഭയുടെ ദൗത്യമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോസ്ഥലന്മാരുടെ കാലഘട്ടത്തിൽ ഒറ്റ പ്രസംഗത്തിൽ 3000 പേരാണ് മാനസാന്തരപ്പെട്ടത്. പാവങ്ങളുടെ സഭയും പാവങ്ങൾക്ക് വേണ്ടിയുള്ള സഭയും തമ്മിൽ വ്യത്യാസമുണ്ട്. പാവങ്ങളുടെ പേരിൽ സഭ കൈ നീട്ടിയപ്പോൾ സമ്പത്തും ഒരുപാട് സ്ഥാപനങ്ങളും ഉണ്ടായി എന്നും മെത്രാപ്പോലീത്ത പറഞ്ഞു. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ സഭാ ബിഷപ്പ് റെറ്റ് റവ.ഡോ. ഓസ്റ്റിൻ എം എ പോൾ അധ്യക്ഷനായി.കെ.സിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, സി എസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റെറ്റ് റവ. ഡോ.ജോസ് ജോർജ്, ബിഷപ്പ് മോസ്റ്റ്. റവ.ഡോ.ജോർജ് ഈപ്പൻ, ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ബിഷപ്പ് റെറ്റ് റവ.സുന്ദർ സിംഗ്, ബിഷപ്പ് റൈറ്റ് റവ.ഡോ. സെൽവദാസ് പ്രമോദ്, കെ.സി സി ട്രഷറർ റവ.ഡോ.റ്റി.ഐ ജെയിംസ്, റവ.രാജൻ, റവ.ശോഭിത രാജ് എന്നിവർ പ്രസംഗിച്ചു.വിന്നേഴ്സ് ഫോർ ജീസസ് ഗാനാലാപനം നടത്തി.

കാംകോയിൽ 24 ഇന്റേൺ അവസരം; എറണാകുളം, തൃശൂർ ഓഫിസുകളിൽ നിയമനം

അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള) ഇന്റേൺ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന്റെ (KAMCO) എറണാകുളത്തെ അത്താണി/കളമശേരി ഓഫിസിലും തൃശൂർ മാള ഓഫിസിലും ഒരു വർഷ അവസരമാണ്. 24 ഒഴിവുണ്ട്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

എൻജിനീയറിങ് ഇന്റേൺ, ഡിപ്ലോമ ഇന്റേൺ, ഇന്റേൺ (മെഷിനിസ്റ്റ്, ടർണർ, സിഎൻസി ഓപ്പറേറ്റർ, ട്രാക്ടർ മെക്കാനിക്, ഫിറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്), തസ്തികകളിലാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക്
www.asapkerala.gov.in

സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം. ഇത് സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പുരുഷന്മാർക്കും വരാം.

സ്തനാർബുദം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്തനത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്ന അവസ്ഥയാണ് സ്തനാർബുദം. ഇത് സ്ത്രീകളിലാണ് സാധാരണയായി കണ്ടുവരുന്നതെങ്കിലും പുരുഷന്മാർക്കും വരാം. ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നതായി പഠനങ്ങൾ പറയുന്നു. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. നേരത്തെ രോഗം കണ്ടെത്തുന്നത് ചികിത്സാ വിജയം ഉറപ്പാക്കുന്നതിൽ നിർണായകമാണ്.

മാമോഗ്രാമുകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ സഹായിച്ചേക്കാം

സ്തനത്തിലെ കോശങ്ങൾ പെരുകി നിയന്ത്രണാതീതമായി വികസിക്കുമ്പോഴാണ് സ്തനാർബുദം വികസിക്കുന്നത്. അതിന്റെ ഫലമായി ട്യൂമർ എന്നറിയപ്പെടുന്ന ഒരു ടിഷ്യുവിന്റെ പിണ്ഡം ഉണ്ടാകുന്നു. സ്തനങ്ങളിൽ മുഴ കാണുക, സ്തന വലുപ്പത്തിൽ മാറ്റം കാണുക, അല്ലെങ്കിൽ സ്തനങ്ങൾക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മാമോഗ്രാമുകൾ വഴി നേരത്തെയുള്ള കണ്ടെത്തൽ സഹായിച്ചേക്കാം.

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം

സ്തനകോശങ്ങൾ മ്യൂട്ടേഷൻ (മാറ്റം) ചെയ്ത് നിയന്ത്രണാതീതമായി വളരുമ്പോൾ (ട്യൂമർ) ഒരു വലിയ കല ഉത്പാദിപ്പിക്കപ്പെടുന്നു. മറ്റ് തരത്തിലുള്ള കാൻസറുകളെപ്പോലെ സ്തനാർബുദവും സ്തനത്തിന് ചുറ്റുമുള്ള കലകളിലേക്ക് വ്യാപിക്കും. മാത്രമല്ല, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം.

സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആ​ദ്യത്തെ ലക്ഷണം

സ്തനങ്ങളിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകുന്നതാണ് ആ​ദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. പ്രത്യേകിച്ച് ക്രീമുകളോ മരുന്നുകളോ ഉപയോഗിച്ചിട്ടും മാറാത്തപ്പോൾ സ്തനാർബുദത്തിന്റെ സൂചനയായിരിക്കാം ഇത്. സ്തന ചർമ്മത്തിൽ കുഴിവുകൾ ഉണ്ടാകുക, ഓറഞ്ച് തോൽ പോലെ കട്ടിയാവുക , ചുവപ്പ് നിറം, ചൊറിച്ചിൽ, അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ.

ഓറഞ്ച് തൊലിയുടെ പാറ്റേണിനോട് സാമ്യമുള്ള ചർമ്മം കാണുക

മറ്റ് സാധാരണവും എന്നാൽ ഗുരുതരവുമായ ലക്ഷണങ്ങളിൽ ഓറഞ്ച് തൊലിയുടെ പാറ്റേണിനോട് സാമ്യമുള്ള ചർമ്മം ഉൾപ്പെടുന്നു. ക്യാൻസർ ചർമ്മത്തിലെ ലിംഫറ്റിക് ധമനിയെ തടസ്സപ്പെടുത്തുകയും അതുവഴി വീക്കത്തിനും കുഴിഞ്ഞുപോകലിനും കാരണമാവുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു

സ്തനത്തിലോ കക്ഷത്തിനടിയിലോ ഉള്ള അമിത വേദന ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുക ചെയ്യുന്നു. മുലഞെട്ടിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ്, പുണ്ണ്, അല്ലെങ്കിൽ അടർന്നുപോകൽ എന്നിവയാണ് മറ്റൊരു ലക്ഷണം.

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുന്നതും അവ​ഗണിക്കരുത്

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുന്നതും അവ​ഗണിക്കരുത്. രോഗിയുടെ കക്ഷം അല്ലെങ്കിൽ കോളർബോൺ ഉൾപ്പെടെയുള്ള ലിംഫ് നോഡുകളുടെ ഭാഗങ്ങളിൽ വീക്കം ഉണ്ടാകാം. ഇത് സ്തനാർബുദം സ്തനകലകൾക്ക് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നതിന്റെ സൂചനയായിരിക്കാം.

ഒറ്റ ദിവസം കൂടിയത് 26 രൂപ, പെട്രോൾ വില 390 കടന്നു; പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയരുന്നു, പ്രതിസന്ധി രൂക്ഷം

ഇസ്ലാമാബാദ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതോടെ പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ ഉയരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചത്. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 393.35 രൂപയായി. നേരത്തെ 366.58 രൂപയായിരുന്നു. ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽനിന്ന് 380.19 രൂപയായും ഉയർന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്

Also Read: ‘വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

ആഗോള വിപണിയിൽ എണ്ണവില വർധിച്ചതോടെ വേറെ വഴിയില്ലാത്തതിനാലാണ് വിലവർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് വ്യക്തമാക്കി. ഇന്ധന വില വ‍ർധിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ആശ്വാസ നടപടികൾക്ക് കനത്ത തിരിച്ചടിയിയായിരിക്കുകയാണ്. ഇന്ധനവില ഉയരുന്നത് ഗതാഗത ചെലവുകളെയും ഭക്ഷണസാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ പാകിസ്താനിൽ പണപ്പെരുപ്പം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ധന വില കുത്തനെ കൂടിയതും പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.

‘വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു’; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ബാലകൃഷ്ണൻ ആണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ വിജയ്ക്ക് വോട്ട് ചെയ്‌തെന്ന് മകനോട് കള്ളം പറഞ്ഞു. ഇതു തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നാണ് ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ പറയുന്നു. കുട്ടികൾ മാനസികരോഗികൾ ആകാൻ സാധ്യതയുണ്ട്. കിൻഡർ ജോയ് വാങ്ങുംപോലെ വോട്ട് ഉറപ്പിക്കണമെന്ന പരാമർശം അധാർമികമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം എന്നും ആവശ്യമുന്നയിക്കുന്നു.

പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസമാണ് കുട്ടികളോട് വിജയ് ഇത്തരത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത്. വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും ആയിരുന്നു വിജയ്‍യുടെ വാക്കുകൾ.

കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി ആക്ഷേപം

കൊല്ലം.കൊല്ലത്ത് വോട്ട് മറിയ്ക്കാൻ ആർ എസ് പി പ്രാദേശിക നേതാക്കളുമായി സി പി ഐ എം ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കൊട്ടിക്കലശത്തിന് മണിക്കൂറുകൾക്ക് മുൻപ് നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ബിഗ് ടിവി . ബിഗ് ടിവി വാർത്ത ശരിവെച്ച് യു ഡി എഫ് നേതാക്കൾ. സിപിഐ എമ്മിൻ്റെ രാഷ്ട്രീയ പപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞതെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ

ഇന്ന് രാവിലെ ബിഗ് ടിവി പുറത്തുവിട്ട ഈ ദൃശ്യങ്ങൾ കൊല്ലത്ത് നടന്ന വലിയ വോട്ട് കച്ചവടത്തിന്റെ നേർസാക്ഷ്യമായിരുന്നു.

സി പി ഐ എം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്ന് പേർ ആർ എസ് പി കൊല്ലം സൗത്ത് LC സെക്രട്ടറി ഉൾപ്പെടെ ഉള്ള 7 പേരുമായിയാണ് കൂടിക്കാഴ്ച നടത്തിയത്.കൊട്ടിക്കലാശം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു കൂടിക്കാഴ്ച.
കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ തീരദേശ മേഖലയിൽ ആർ എസ് പി യുമായി ധാരണ ഉറപ്പിക്കാനായിരുന്നു തീരുമാനം.യു ടി യു സി ജില്ലാ നേതാവിൻ്റെ നിർദ്ദേശപ്രകാരമാണ് ആർ എസ് പി പ്രാദേശിക നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം . 45 മിനിട്ട് നീണ്ട കൂടിക്കാഴ്ചയെ കുറിച്ച്
കോൺഗ്രസ് അറിഞ്ഞതിന് പിന്നാലെ ആർ എസ് പി എൽ സി സെക്രട്ടറിയെ മാറ്റി പകരം ആൾക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നു. വാർത്ത ശരി വെച്ച യുഡിഎഫ് നേതൃത്വം നടന്നത് ഹീനമായ പ്രവർത്തിയെന്നത് പ്രതികരിച്ചു.

വിഷയത്തിൽ നേതൃത്വം പ്രതികരിക്കുമെന്നായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മറുപടി

ദൃശ്യങ്ങൾ പുറത്ത് വന്നത് സി പി ഐ എം – ആർ എസ് പി നേതൃത്വങ്ങളെ വെട്ടിലാക്കിയിരിക്കയാണ്.

ആശ്വാസം, മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കഠിനമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാം. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. എന്നാൽ രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി.

Also Read: കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി; പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; ഉന്നതതല യോ​ഗത്തിൽ തീരുമാനം

അതേസമയം റാമിന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുവെന്നും രണ്ടാം പ്രതിയുടെ ജാമ്യത്തിൽ വിധി പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. റാം ഒബിസി വിഭാഗക്കാരനാണ്. ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പീൽ നൽകുന്നത് കുടുംബവുമായി ആലോചിച്ച ശേഷമെന്നും പ്രോസിക്യൂഷൻ. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞിരുന്നു.

തലശ്ശേരി കോടതിയിലാണ് വിശദമായ വാദം പൂർത്തിയായത്. ഏറ്റവും പ്രധാനപ്പെട്ടത്, എസ്‍സി, എസ്റ്റി അട്രോസിറ്റി ആക്റ്റിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാ​ഗത്തിൽപെട്ട തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണായകയിൽ, റാം ജനിച്ചത് ഒബിസി വിഭാ​ഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നത്. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി; പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; ഉന്നതതല യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തൽ ഉറപ്പാക്കണമെന്നും അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോ​ഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കും. ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആൻറി വെനം ആശുപത്രികളിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 11 മണിക്ക് ഓൺലൈനായാണ് യോഗം ചേർന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിലെ ഉഷ്ണതരംഗ സാഹചര്യവും ആവശ്യമായ നടപടികളും യോഗം ചർച്ച ചെയ്തു.

റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു… എന്നാൽ മോഷ്ടാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

കമ്പം: തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം. രണ്ട് തൊഴിലാളികൾ മരിച്ചു. സൂര്യ, ദീനദയാലൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.


തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ പടക്കനിർമ്മാണശാല തുറന്ന ഉടനെയായിരുന്നു അപകടം. ഷട്ടർ തുറന്നതിന് പിന്നാലെ ശക്തമായ പൊട്ടിത്തെറിയും തുടർന്ന് തീപിടിത്തവുമുണ്ടാകുകയായിരുന്നു. പടക്കനിർമ്മാണശാലയ്ക്കുള്ളിൽ രൂപപ്പെട്ട വിഷവാതകമാകാം പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പടക്കശാല തുറന്ന സമയത്ത് കൂടുതൽ തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.