27.8 C
Kollam
Thursday 11th June, 2026 | 08:25:39 PM
Home Lifestyle Culture ആത്മാക്കളെ ആദായപ്പെടുത്തുകയാണ് സഭയുടെ ദൗത്യമെന്ന് കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത;സോൾ വിന്നിംഗ് ചർച്ച്...

ആത്മാക്കളെ ആദായപ്പെടുത്തുകയാണ് സഭയുടെ ദൗത്യമെന്ന് കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത;സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ എക്യുമെനിക്കൽ കവനൻ്റ് സെലിബ്രേഷൻ നടത്തി

Advertisement

വെളളറട: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിൽ
സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യ അംഗമായതിൻ്റെ ഭാഗമായുള്ള എക്യുമെനിക്കൽ കവനൻ്റ് സെലിബ്രേഷൻ വെള്ളറടയിൽ കെ സി സി പ്രസിഡൻറ് റെറ്റ്. റവ.ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ആത്മാക്കളെ ആദായപ്പെടുത്തുന്നതാണ് സഭയുടെ ദൗത്യമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. അപ്പോസ്ഥലന്മാരുടെ കാലഘട്ടത്തിൽ ഒറ്റ പ്രസംഗത്തിൽ 3000 പേരാണ് മാനസാന്തരപ്പെട്ടത്. പാവങ്ങളുടെ സഭയും പാവങ്ങൾക്ക് വേണ്ടിയുള്ള സഭയും തമ്മിൽ വ്യത്യാസമുണ്ട്. പാവങ്ങളുടെ പേരിൽ സഭ കൈ നീട്ടിയപ്പോൾ സമ്പത്തും ഒരുപാട് സ്ഥാപനങ്ങളും ഉണ്ടായി എന്നും മെത്രാപ്പോലീത്ത പറഞ്ഞു. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ സഭാ ബിഷപ്പ് റെറ്റ് റവ.ഡോ. ഓസ്റ്റിൻ എം എ പോൾ അധ്യക്ഷനായി.കെ.സിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്, സി എസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റെറ്റ് റവ. ഡോ.ജോസ് ജോർജ്, ബിഷപ്പ് മോസ്റ്റ്. റവ.ഡോ.ജോർജ് ഈപ്പൻ, ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ്, ബിഷപ്പ് റെറ്റ് റവ.സുന്ദർ സിംഗ്, ബിഷപ്പ് റൈറ്റ് റവ.ഡോ. സെൽവദാസ് പ്രമോദ്, കെ.സി സി ട്രഷറർ റവ.ഡോ.റ്റി.ഐ ജെയിംസ്, റവ.രാജൻ, റവ.ശോഭിത രാജ് എന്നിവർ പ്രസംഗിച്ചു.വിന്നേഴ്സ് ഫോർ ജീസസ് ഗാനാലാപനം നടത്തി.

Advertisement