Home Lifestyle Jobs കാംകോയിൽ 24 ഇന്റേൺ അവസരം; എറണാകുളം, തൃശൂർ ഓഫിസുകളിൽ നിയമനം

കാംകോയിൽ 24 ഇന്റേൺ അവസരം; എറണാകുളം, തൃശൂർ ഓഫിസുകളിൽ നിയമനം

അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള) ഇന്റേൺ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന്റെ (KAMCO) എറണാകുളത്തെ അത്താണി/കളമശേരി ഓഫിസിലും തൃശൂർ മാള ഓഫിസിലും ഒരു വർഷ അവസരമാണ്. 24 ഒഴിവുണ്ട്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

എൻജിനീയറിങ് ഇന്റേൺ, ഡിപ്ലോമ ഇന്റേൺ, ഇന്റേൺ (മെഷിനിസ്റ്റ്, ടർണർ, സിഎൻസി ഓപ്പറേറ്റർ, ട്രാക്ടർ മെക്കാനിക്, ഫിറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്), തസ്തികകളിലാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക്
www.asapkerala.gov.in