Home News Local ഉദയാ ലൈബ്രറിയിൽ വായനാക്കളരിക്കും വേനലവധിക്കാല പരിപാടികൾക്കും വർണ്ണാഭമായ തുടക്കം

ഉദയാ ലൈബ്രറിയിൽ വായനാക്കളരിക്കും വേനലവധിക്കാല പരിപാടികൾക്കും വർണ്ണാഭമായ തുടക്കം

Advertisement

മൈനാഗപ്പളളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയിൽ ഈ വർഷത്തെ വായനാ ക്കളരിക്കും വേനലവധിക്കാല പരിപാടികൾക്കും വർണ്ണാഭമായ തുടക്കമായി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.കെ. വിജയധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രജനി സുനിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി മുൻ സെക്രട്ടറി കെ. പ്രസന്നകുമാർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് ബാലവേദി കൂട്ടുകാർ അവരവർ വായിച്ച പുസ്തകത്തെപ്പറ്റി’ഞാൻ വായിച്ച പുസ്തകം’ എന്ന പേരിൽ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിച്ചു. യോഗത്തിൽ കൊല്ലം ജില്ലാ ലൈബ്രറികൗൺസിലിന്റെ ജില്ലാതല വനിതാ വായനാ മത്സരത്തിൽ നാലാം സ്ഥാനവും, കരുനാഗപ്പള്ളി സി. സുബ്രഹ്മണ്യൻ പോറ്റി മെമ്മോറിയൽ ലൈബ്രറിയുടെ അഖിലകേരള പുസ്തകാസ്വാദനക്കുറിപ്പു മത്സരത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ലൈബ്രറി ഭരണസമിതി അംഗം എസ്.മായാദേവി, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് CDS ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഉദയാ ലൈബ്രേറിയൻ ഇ. ഷജീന എന്നിവരെ പഞ്ചായത്തു പ്രസിഡന്റ് ആദരിച്ചു.

ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതവും,ലൈബ്രേറിയൻ ഇ. ഷജീന നന്ദിയും പറഞ്ഞു. ലൈബ്രറി ജോയിന്റ്സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല, സെക്രട്ടറിപി.എസ്.അജിത, യുവത പ്രസിഡന്റ് അജു .ജി.നാഥ്, ലൈബ്രേറിയൻ ജെ.ജയകുമാരി തുടങ്ങിയർ നേതൃത്വംനല്കി. പഠന/വിനോദയാത്ര,’ജീവനും, ജീവിതവും പിന്നെ ജീവിത ശൈലീ രോഗങ്ങളും’ എന്ന വിഷയത്ത അടിസ്ഥാനപ്പെടുത്തി ആരോഗ്യ സംരക്ഷണ സെമിനാർ, കഥ, കവിത, ചിത്രരചന പ്രദർശനം, നാടൻ പാട്ടുകലാകാരൻ ‘കുമ്മാട്ടി ശിവപ്രസാദ്’ നയിക്കുന്ന നാടൻപാട്ടു മേള, പ്രശസ്ത ജപ്പാൻ ബാലസാഹിത്യകാരി’തെ ത്സുകോകുറോയാനകി’യുടെ ‘ടോട്ടോച്ചാൻ’ എന്ന നോവലിന്റെ ശ്രവ്യാവിഷ്കാരം, പുസ്തക ചർച്ച – ഷീലാ ടോമിയുടെ നോവൽ’ ആ നദിയോട് പേരു് ചോദിക്കരുത്’, സമാപന സമ്മേളനം എന്നിവ തുടർ പരിപാടികളായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here