Home Blog Page 440

ട്രെയിനിന്റെ വീലിൽ നിന്നും പുക

കായംകുളം.വീലിൽ നിന്നും പുക, എറണാകുളം കായംകുളം മെമു ട്രെയിൻ പിടിച്ചിട്ടു.കായംകുളം നടക്കാവ് റെയിൽവേ ഗേറ്റിന് സമീപത്താണ് ട്രെയിൻ നിർത്തിയത്.പുക ഉയരുന്നത് യാത്രക്കാർ ശ്രദ്ധയിൽ പെടുത്തതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയത്

വീൽ ജാം ആയതാണ് പുക ഉയരാൻ കാരണം എന്ന സംശയം

വാൽപ്പാറയിൽ കനത്ത മഴയിൽ ജനജീവിതം ദുസഹം

തൃശ്ശൂർ .തമിഴ്നാട് അതിർത്തി ഗ്രാമമായ വാൽപ്പാറയിൽ കനത്ത മഴയിൽ ജനജീവിതം ദുസഹം.ചിന്നക്കല്ലാർ മേഖലയിൽ 18 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി.വാൽപ്പാറയിലെ വിവിധ എസ്റ്റേറ്റുകളിൽ രണ്ടുദിവസമായി ശക്തമായ മഴയാണ്.നദികളിൽ വെള്ളം ഉയർന്നതോടെ കനത്ത ആശങ്കയിലാണ് പ്രദേശവാസികൾ

ഷോളയാർ ഡാമിൽ 105 മില്ലി മീറ്റർ മഴപെയ്തു.ജലനിരപ്പ് ഉയർന്നാൽ ഡാമിലെ ഷട്ടറുകൾ തുറക്കും.പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം

ആർ. സുഗതന് ഇടക്കാല ജാമ്യം

വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.


സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.

ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞു, ഉടൻ പൊളിക്കണമെന്ന് നഗര സഭ

കൊച്ചി. ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം,കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി കൊച്ചി കോർപ്പറേഷൻ. 24 മണിക്കൂറിനകം പൊളിച്ചു നീക്കാൻ നിർദ്ദേശം

അല്ലാത്തപക്ഷം കോർപ്പറേഷൻ പൊളിച്ചു നീക്കി, ഉടമയിൽ നിന്ന് പണം ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.

 കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചരിഞ്ഞ് നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീടുയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവര്‍ തെറ്റിയതാണ് വിനയായത്.

കഴിഞ്ഞ കുറേകാലമായി ആള്‍ത്താമസമില്ലാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ അത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത്. കെട്ടിടം നാലടിയോളം ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ചെറിയൊരു പാകപിഴയാണ് അപകടകരമായ രീതിയില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത്. കെട്ടിടം പഴയപടി നേരെയാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കിയെങ്കിലും ഇന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളു എന്നാണ് കമ്പനി അധികൃതര്‍ പ്രതികരിക്കുന്നത്. താഴത്തെ നിലയാകെ തകർന്നിട്ടുണ്ട്. അടിത്തറ ഇളകിയ നിലയിലുമാണ്. മഴ കനക്കുന്ന സാഹചര്യമായതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി,ഗുരുതരനിലയില്‍

ചെങ്ങന്നൂർ.നടവഴി വൃത്തിയാക്കുന്ന തർക്കം. ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി

പെണ്ണുക്കര ആലിൻചുവട് ജംഗ്ഷനിലാണ് സംഭവം. മർദ്ദനമേറ്റ പ്രശാന്ത് വെന്റിലേറ്ററിൽ.കമ്പി വടി കൊണ്ടുള്ള അടിയിൽ തലയിൽ 13 സ്റ്റിച്ചിട്ടു. നിലത്ത് കിടത്തി നെഞ്ചിൽ ചവിട്ടിയതിനെത്തുടർന്നാണ് വാരിയെല്ല് ഒടിഞ്ഞത്. സംഭവത്തിൽ അയൽവാസികളായ സനൽകുമാർ സുദർശൻ അനിൽകുമാർ എന്നിവർ ഒളിവിൽ

പ്രശാന്ത് അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കെപിസിസി അധ്യക്ഷൻ,ഒരാൾക്ക് ഒരു പദവി മാനദണ്ഡമാക്കില്ല

തിരുവനന്തപുരം.കെപിസിസി അധ്യക്ഷൻ,ഒരാൾക്ക് ഒരു പദവി മാനദണ്ഡമാക്കില്ല. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കും. മാത്യു കുഴൽ നാടൻ, ബെന്നി ബഹനാൻ,അടൂർ പ്രകാശ്,ഷാഫി പറമ്പിൽ കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ എന്നിവർ രംഗത്ത്. വി ഡി പക്ഷത്തിന്റെ പരോക്ഷപിന്തുണ കൊടിക്കുന്നിൽ സുരേഷിന്

ജോസഫ് വാഴക്കനെ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല. പത്താം തീയതിക്ക് ശേഷം ഔദ്യോഗിക ചർച്ചകൾ തുടങ്ങും. ചർച്ചകൾക്കായി ദീപാ ദാസ് മുൻഷി കേരളത്തിൽ

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട്. മുക്കം മണാശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയകുമാറിനെ കോടതി റിമാൻഡ് ചെയ്തു. പ്രദേശത്ത് ശക്തമായ പ്രതിഷേധം നിലനിന്ന സാഹചര്യത്തിൽ പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ജയകുമാർ ഒളിവിൽ പോയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് നാട്ടുകാർ പ്രതിയെ വളഞ്ഞുപിടിച്ച് പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ആക്രമണം നടന്നത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രതിയുമായി ഇന്നലെ തന്നെ പൊലീസ് തെളിവെടുപ്പ് നടത്തി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ജയകുമാറിനെ റിമാൻഡ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം.മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗം ഇന്ന് . പാർലമെന്റിന്റെ വര്ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ആണ് യോഗം.. വി.ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് എംപിമാരുടെ യോഗം വിളിക്കുന്നത്..കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി എംപിമാരോട് ആവശ്യപ്പെടും.

തടഞ്ഞു വച്ചിരിക്കുന്ന കേന്ദ്ര ഫണ്ടുകൾ കേരളത്തിന് നൽകുക, ജിഎസ്ടി വിഹിതം കൃത്യസമയത്ത് ലഭിക്കുന്നതിനുള്ള നടപടി എടുക്കുക, ഭരണ ഘടനാ ഭേതഗതി ബില് മണ്ഡല പുനര് നിര്ണ്ണയ ബില് വനിതാ സംവരണ നിർവഹണ ബില് എസ് സി ആർ എ ഭേദഗതി ബിൽ അടക്കമുള്ളവയിൽ കേരളത്തിൻറെ നിലപാട് അറിയിക്കുക തുടങ്ങിയവ ആകും പ്രധാന അജണ്ട

തെളിവ് ശേഖരിക്കാൻ റീ പോസ്റ്റുമോർട്ടം,വിദേശത്ത് കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് പെൺകുട്ടിയുടെ കുടുംബം

ആലപ്പുഴ. ഉസ്ബഖിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് റീ പോസ്റ്റ്മോർട്ടം നടക്കും

ഇന്ത്യയിൽ നിയമപരമായി കേസ് രജിസ്റ്റർ ചെയ്യുന്നതിനാണ് റീ പോസ്റ്റ്മോർട്ടം. പെൺകുട്ടിയുടെ മൃതദേഹം നേരത്തെ ഉസ്ബകിസ്ഥാനിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം. ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിയമനടപടി സാധ്യമല്ലായിരുന്നു. ഈ സാഹചര്യം മറികടക്കാൻ ആണ് റീപോസ്റ്റ് മോർട്ടം. ഹരിപ്പാട് സ്വദേശി സാവരിയെയാണ് കൊല്ലപ്പെട്ടത്

പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. വിദേശത്ത് കേസ് അട്ടിമറിക്കാൻ ശ്രമം എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.

ദേശീയപാത നിര്‍മ്മാണം മര്യാദകേടിന്‍റെ മറുവാക്കായി,കല്ലുംതാഴത്ത് റയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങൾ,ലജ്ജയില്ലാതെ ജന പ്രതിനിധികള്‍

കൊല്ലം.കല്ലുംതാഴത്ത് റയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങൾ പിന്നിടുന്നു. പഴയപാലമെങ്കിലും അടിയന്തിരമായി തുറക്കാൻ അധികാരികൾ തയ്യാറാകുന്നില്ല. നഗരമധ്യത്തിലെ ഈ തടസം അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും ജനത്തിന്‍റെ ആശങ്ക ഏറ്റുകയാണ്.

ഗതാഗതം തടസ്സപ്പെട്ടതിൻ്റെ പേരിൽ നിരവധി മരണങ്ങളാണ് അറിഞ്ഞും അറിയാതെയും സംഭവിച്ചുകൊണ്ടിരിക്കുന്നത് .പാൽക്കുളങ്ങരയിൽ വിദ്യാർത്ഥി ടിപ്പറിനടിയിൽപ്പെട്ട ദാരുണ സംഭവമടക്കം അപകടത്തിൽപ്പെടുന്നവരെയും ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് വന്നവരെ വേണ്ട സജ്ജീകരണങ്ങളുമുള്ള ആശുപത്രികളിൽ എത്തിക്കാൻ സാധിക്കാതെ മരണമടയുന്നതടക്കം നിരവധി മരണങ്ങളാണ് സംഭവിക്കുന്നത്. ഗൗരവം മനസ്സിലായിട്ടും മെല്ലെ പോക്കാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഗതാഗതത്തിന് തുറന്ന് തരാമെന്ന് പറഞ്ഞ തീയതികളെല്ലാം കഴിഞ്ഞു. എം.പിയുടേതടക്കം അധികാരികളുടെ മുമ്പിലേക്ക് ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ട്.

. ഹൈവേ നിർമ്മാണത്തിൻ്റെ ജില്ലയിലെ ഏറ്റവും വലിയ കെടുതി നേരിടുന്ന മേഖലയായി ഈ നഗര മധ്യം മാറിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ഇടുങഅങിയ റോഡില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തിന് നസമീപം വെട്ടിയിട്ട മരച്ചില്ലകള്‍ പോലും നീക്കം ചെയ്ത് അപകടമൊഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.ലവല്‍ക്രോസുള്ള ഇതുവഴി കുറുക്കുവഴി തേടുന്നവര്‍ മൂന്നു ലൈനുകളിലെ ട്രയിന്‍ തിരക്കാണ് നേരിടുന്നത്. സ്കൂള്‍ർ ഓഫിസ് സമയങ്ങളില്‍ ഇവിടെ യുദ്ധക്കളമാണ്.കരാർ എടുത്തിരിക്കുന്ന നിർമ്മാണ കമ്പനി ഒരു സഹകരണവുമില്ലാതെ തദ്ദേശീയരായ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ആക്ഷേപമുണ്ട്.